Saudi Arabia

സൗദിയില്‍ വ്യവസായിക ലൈസന്‍സ് കാലാവധി ഉയര്‍ത്തി
 സൗദിയില്‍ വ്യവസായ ലൈസന്‍സുകളുടെ കാലാവധി ഉയര്‍ത്തി. മൂന്നില്‍ നിന്ന് അഞ്ച് വര്‍ഷമായാണ് ഉയര്‍ത്തിയത്. വ്യാവസായ ധാതു വിഭവ മന്ത്രാലയമാണ് ലൈസന്‍സുകളുടെ കാലാവധി ഉയര്‍ത്തിയത്. രാജ്യത്തെ വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ലൈസന്‍സുകളുടെ കാലവധിയാണ് മന്ത്രാലയം ഉയര്‍ത്തിയത്.  നിലവില്‍ മൂന്ന് വര്‍ഷത്തേക്ക് അനുവദിച്ചു വരുന്ന ലൈസന്‍സുകള്‍ ഇനി മുതല്‍ അഞ്ച് വര്‍ഷത്തേക്കായിരിക്കും അനുവദിക്കുക. പുതുതായി അനുവദിക്കുന്ന ലൈസന്‍സുകള്‍ക്കും കാലാവധി അവസാനിച്ചവ പുതുക്കുമ്പോഴും ഉയര്‍ത്തിയ കാലാവധി ലഭിക്കും. വ്യവസായ ധാതുവിഭവ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.  

More »

സൗദിയില്‍ 60 വയസ്സിന് മുകളിലുള്ളവരില്‍ ഭൂരിപക്ഷവും വാക്‌സിന്‍ സ്വീകരിച്ചു
സൗദി അറേബ്യയില്‍ 60 വയസ്സിന് മുകളിലുള്ളവരില്‍ ഭൂരിപക്ഷവും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഹഫര്‍ അല്‍ ബാത്വിനിലാണ് ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിച്ചത്. 60 വയസ്സിന് മുകളിലുള്ള 98 ശതമാനം പേരും ഇവിടെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.  അല്‍ അഹ്‌സയും അല്‍ ഖുറായത്തുമാണ് രണ്ടാം

More »

കൊഴിഞ്ഞുപോയ രണ്ട് വര്‍ഷങ്ങള്‍ക്ക് ഞങ്ങള്‍ നിങ്ങള്‍ക്ക് പകരം നല്‍കുന്നു'... സൗദിയില്‍ കോവിഡിനുശേഷം വിനോദ പരിപാടികള്‍ പുനരാരംഭിക്കുന്നു
സൗദിയില്‍ കോവിഡിനുശേഷം വിനോദ പരിപാടികള്‍ പുനരാരംഭിക്കുന്നു. ടൂറിസം മന്ത്രാലയത്തിനുകീഴില്‍ ഈ വര്‍ഷം അവസാന പാദത്തില്‍ മെഗാ പരിപാടി സംഘടിപ്പിക്കാനാണ് പദ്ധതി. റിയാദ് സീസണ്‍ എന്ന പേരിലാണ് പരിപാടികള്‍ക്ക് വീണ്ടും തുടക്കം കുറിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് നിറുത്തിവച്ച വിനോദ പരിപാടികള്‍ വീണ്ടും ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യ. രാജ്യത്തുടനീളം നടത്തി വന്ന

More »

സൗദി പ്രവാസികള്‍ക്ക് ആശ്വാസം; മടക്കയാത്രയുടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നു
കോവിഡ് പശ്ചാത്തലത്തില്‍ വിവിധരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് സൗദിയിലേക്ക് തിരിച്ചുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയാണ് സൗദി ഭരണകൂടം.  വിദേശികളുടെ ഇഖാമയും റീഎന്‍ട്രി വിസയും വിസിറ്റ് വിസയും സൗജന്യമായി പുതുക്കിനല്‍കുന്നതു ഇതിന്റെ ഭാഗമായാണ്. മാസങ്ങളായി ഇഖാമ പുതുക്കാനാകാതെ സൗദിയിലേക്ക് തിരിച്ചുവരാനാകില്ലെന്ന്

More »

സൗദി അറേബ്യയില്‍ സ്‌കൂള്‍ കെട്ടിടത്തിന് നേരെ ഡ്രോണ്‍ ആക്രമണം
സൗദി അറേബ്യയിലെ അസീറില്‍ സ്‌കൂള്‍ കെട്ടിടത്തിന് നേരെ ഹൂതികളുടെ  ഡ്രോണ്‍ ആക്രമണം. ഞായറാഴ്ചയായിരുന്നു സംഭവം. യെമനില്‍ നിന്ന് ഹൂതികള്‍ തൊട്ടടുത്തുവിട്ട സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍, അസീര്‍ ഗവര്‍ണറേറ്റിലെ ഒരു സ്‌കൂള്‍ കെട്ടിടത്തിന് മേല്‍ പതിക്കുകയായിരുന്നുവെന്ന് സിവില്‍ ജിഫന്‍സ് അറിയിച്ചു. കെട്ടിടത്തിന് നാശ നഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും

More »

സ്ത്രീകള്‍ക്ക് ഇനി തനിച്ച് താമസിക്കാം': സ്ത്രീ സ്വാതന്ത്ര്യം ഉറപ്പു വരുത്താനൊരുങ്ങി സൗദി അറേബ്യ
സ്ത്രീ സ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ കൂടുതല്‍ നിയമ ഭേദഗതികള്‍ നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ. ഇനി മുതല്‍ രാജ്യത്ത് പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് പുരുഷ രക്ഷിതാവിന്റെ അനുമതിയില്ലാതെ ജീവിക്കാനനുവദിക്കുന്നതാണ് രാജ്യത്തെ പുതിയ നിയമഭേദഗതി. ശരിഅത്ത് കോടതി നിയമങ്ങളിലെ 16ാം അനുച്ഛേദത്തിലാണ് ഭേദഗതി വകരുത്തിയിരിക്കുന്നത്. നേരത്തെ ഈ അനുച്ഛേദത്തിലെ ഒമ്പതാമത്തെ ഖണ്ഡികയില്‍

More »

സൗദിയില്‍ ഇതുവരെ ജനസംഖ്യയുടെ 2.3% പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സൗദിയില്‍ ഇത് വരെ ജനസംഖ്യയുടെ 2.3% പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രണ്ട് കോടി കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. ഇന്ന് 1274 പുതിയ കേസുകളും, 1028 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ടിന് രാജ്യത്ത് ആദ്യ കോവിഡ് സ്ഥിരീകരിച്ചത് മുതല്‍ ഇത് വരെ രണ്ട് കോടിയിലധികം കോവിഡ് പരിശോധനകളാണ് പൂര്‍ത്തിയാക്കിയത്. ഇതിലൂടെ 4,61,242 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതില്‍

More »

വേനലവധിയും കോവിഡും ഒരുമിച്ച് വന്നതു മൂലമാണ് വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയത് ; സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി
വേനലവധിയും കോവിഡും ഒരുമിച്ച് വന്നപ്പോഴാണ് വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. സൗദിയില്‍ നിന്നും വിവിധ പ്രവിശ്യകളിലേക്കും രാജ്യങ്ങളിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്കില്‍ ഗണ്യമായ വര്‍ധനവുണ്ടായി. ടിക്കറ്റ് നിരക്ക് കുറക്കാന്‍ പ്രത്യേക നയം നടപ്പിലാക്കാനാണ് നീക്കം. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വക്താവാണ് ടിക്കറ്റ്

More »

കോവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നല്‍കി സൗദി അറേബ്യ
കോവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നല്‍കി സൗദി അറേബ്യ. ഇന്ത്യയില്‍ വിതരണം ചെയ്ത് വരുന്ന കോവിഷീല്‍ഡും സൗദിയില്‍ അംഗീകരിച്ച ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രസെനക്ക വാക്‌സിനും ഒന്നാണെന്ന് സൗദി അംഗീകരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുത്ത് സൗദിയിലേക്ക് വരുന്നവര്‍ മുഖീം പോര്‍ട്ടലിലാണ് വാക്‌സിന്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കേണ്ടത്. ഇനിമുതല്‍

More »

ആകാശ എയര്‍ സൗദിയിലേക്ക് ജൂലൈ 15 മുതല്‍ സര്‍വീസ് നടത്തും

ആകാശ എയര്‍ സൗദിയിലേക്ക് സര്‍വീസ് നടത്തുന്നു. ജൂലൈ 15 മുതല്‍ മുംബൈയില്‍ നിന്നും ജിദ്ദയിലേക്കായിരിക്കും സര്‍വീസ് ആരംഭിക്കുക. ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയാണ് ആകാശ എയര്‍. ആകാശ എയറിന്‍െ ആദ്യ രാജ്യാന്തര സര്‍വീസ് ആരംഭിച്ചത് മാര്‍ച്ച് 28 ന് ദോഹയിലേക്കായിരുന്നു. ജുലൈ 15 മുതല്‍

മയക്കുമരുന്ന് കടത്ത്; രണ്ട് പ്രവാസികള്‍ക്കെതിരായ വധശിക്ഷ സൗദി ഭരണകൂടം നടപ്പിലാക്കി

രാജ്യത്തേക്ക് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ട് പ്രവാസി യുവാക്കള്‍ക്കെതിരായ വധശിക്ഷ നടപ്പിലാക്കിയതായി സൗദി അധികൃതര്‍ അറിയിച്ചു. തബൂക്ക് മേഖലയിലെ രണ്ട് സിറിയന്‍ പ്രവാസികള്‍ക്കെതിരേയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര

ഹാജിമാര്‍ക്കായി പറക്കും ടാക്‌സികളും

ഹാജിമാര്‍ക്ക് ഗതാഗത മേഖലയില്‍ പുതിയ അനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ ' പറക്കും ടാക്‌സികളും ഡ്രോണുകളും ഉണ്ടാകുമെന്ന് സൗദി ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍ജാസര്‍ വ്യക്തമാക്കി ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഹാജിമാര്‍ക്ക്

സൗദിയില്‍ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി

സൗദിയിലെ അസീര്‍ മേഖലയില്‍ മുഹമ്മദ് നൗഷാദ് ഖാന്‍ എന്നയാളെ കൊലപ്പെടുത്തി കിണറിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ ഇന്ത്യന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാരനായ ജമാലുദ്ദീന്‍ ഖാന്‍ താഹിര്‍ ഖാന്‍ എന്നയാളുടെ വധശിക്ഷയാണ്

അബ്ദുല്‍ റഹീമിന്റെ മോചനം, ഒരു കോടി 66 ലക്ഷം രൂപ പ്രതിഫലമാവശ്യപ്പെട്ട് വാദിഭാഗം അഭിഭാഷകന്‍ ; പ്രതിസന്ധി

അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏഴര ലക്ഷം റിയാല്‍ (ഒരു കോടി 66 ലക്ഷം രൂപ) ഉടന്‍ നല്‍കണമെന്ന് വാദിഭാഗം അഭിഭാഷകന്‍. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ദയാധനമായ 34 കോടി രൂപ സൗദി അറേബ്യയിലെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കവേയാണ് പ്രതിസന്ധി. പ്രതിഫലം കൈമാറിയാലെ

ഉംറക്ക് വന്ന മലയാളി തീര്‍ത്ഥാടക മക്കയില്‍ മരിച്ചു

തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനിയും മണലിപ്പറമ്പില്‍ അബ്ദുല്‍ റഹീമിന്റെ ഭാര്യയുമായ നസീമ (55) മക്കയില്‍ ഉംറ സന്ദര്‍ശനത്തിനിടെ അന്തരിച്ചു. മക്കള്‍ മുഹമ്മദ് സമീര്‍, സബീന, മുഹമ്മദ്, സക്കീര്‍ മരുമക്കള്‍ അനീസ, സക്കീര്‍, റസിയ മൃതദേഹം മക്കയില്‍ തന്നെ മറവു