Saudi Arabia

സൗദിയിലെ പള്ളികളില്‍ ഉച്ചഭാഷിണിയുടെ ഉപയോഗം കുറക്കുന്നതിനുള്ള നിര്‍ദേശം പ്രാബല്യത്തില്‍
സൗദിയിലെ പള്ളികളില്‍ ഉച്ചഭാഷിണിയുടെ ഉപയോഗം കുറക്കുന്നതിനുള്ള നിര്‍ദേശം പ്രാബല്യത്തില്‍ വന്നതായി ഇസ്‌ലാമിക കാര്യ മന്ത്രാലയം. ഉച്ചഭാഷിണികളുടെ പരമാവധി ശേഷിയുടെ മൂന്നിലൊന്ന് ശബ്ദം മാത്രമേ ഉപയോഗിക്കാവൂ എന്നതായിരുന്നു പ്രധാന നിര്‍ദേശം. ഇതോടൊപ്പം ബാങ്കിനും ഇഖാമത്തിനും മാത്രമായി ഉച്ചഭാഷിണി പരിമിതപ്പെടുത്തണമെന്ന നിര്‍ദേശവും പ്രാബല്യത്തിലായി. നിര്‍ദേശം രാജ്യത്തെ മുഴുവന്‍ പള്ളികളിലും നടപ്പിലായതായി മന്ത്രാലയം അറിയിച്ചു. പള്ളികളില്‍ നിന്നും പുറത്തേക്ക് കേള്‍ക്കുന്നതിന് സംവിധാനിച്ച ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്തണമെന്ന ഉത്തരവും നടപ്പിലായതായി മന്ത്രാലയത്തിന്റെ നിരീക്ഷണ സമിതി വ്യക്തമാക്കി.    

More »

സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു
സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. സൗദി അറേബ്യയിലെ നജ്‌റനിലാണ് വാഹനാപകടം ഉണ്ടായത്, തിരുവനന്തപുരം സ്വദേശിനിയായ അശ്വതി വിജയന്‍ (31), കോട്ടയം സ്വദേശിനിയായ ഷിന്‍സി ഫിലിപ്പ് (28) എന്നിവരാണ് മരിച്ചത്. നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരായിരുന്നു ഇവര്‍.അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ക്കൊപ്പം വാഹനത്തില്‍

More »

ഇന്ത്യയില്‍ നിന്നും സൗദിയിലേക്കുള്ള വിമാന സര്‍വീസ് തുടങ്ങുന്നതിനായി ചര്‍ച്ചകള്‍ ആരംഭിച്ചു
ഒരു വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസ് തുടങ്ങുന്നതിനായി ചര്‍ച്ചകള്‍ ആരംഭിച്ചു. സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സഈദും സൗദി സിവില്‍ ഏവിയേഷന്‍ പ്രസിഡന്റും തമ്മിലായിരുന്നു ചര്‍ച്ച ആരംഭിച്ചത്. ഇന്ത്യ സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകുമെന്ന സൂചന ഇന്ത്യന്‍ അംബാസിഡര്‍ കഴിഞ്ഞ ആഴ്ച

More »

സൗദിയില്‍ നിന്നും വിദേശികള്‍ അയക്കുന്ന പണത്തില്‍ ഇക്കുറിയും വര്‍ദ്ധനവ്
സൗദിയില്‍ നിന്നും വിദേശികള്‍ അയക്കുന്ന പണത്തില്‍ ഇത്തവണയും വര്‍ദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. എന്നാല്‍ സൗദി സ്വദേശികള്‍ വിദേശത്തേക്ക് അയക്കുന്ന പണത്തില്‍ ഇത്തവണയും കുറവ് രേഖപ്പെടുത്തി രാജ്യത്തെ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ മുഖേന വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയച്ച തുകയിലാണ് ഇത്തവണയും വര്‍ധനവ്

More »

സൗദിയില്‍ കോവിഡ് ചട്ടലംഘനം നടത്തിയതിന് ഒരാഴ്ചക്കിടെ കാല്‍ ലക്ഷത്തിലേറെ കേസുകള്‍
സൗദിയില്‍ കോവിഡ് ചട്ടലംഘനം നടത്തിയതിന് ഒരാഴ്ചക്കിടെ ഇരുപത്തി എട്ടായിരത്തി എണ്ണൂറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തലസ്ഥാന നഗരമായ റിയാദില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. രാജ്യത്ത് കോവിഡ് നിയമ ലംഘനങ്ങള്‍ തടയുന്നതിനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നതിനിടെയാണ് നടപടികള്‍ വീണ്ടും കടുപ്പിച്ചത്. മന്ത്രാലയത്തിന്

More »

കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയെ കൈവിടാതെ സൗദി; 60 ടണ്‍ ഓക്‌സിജന്‍ കൂടി അയച്ചു
രാജ്യം കോവിഡില്‍ പതറുമ്പോള്‍ കൈവിടാതെ വീണണ്ടും കൈത്താങ്ങായി സൗദി അറേബ്യ. ഇന്ത്യയ്ക്ക് പിന്തുണ ഉറപ്പാക്കി 60 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ കൂടി സൗദിയില്‍ നിന്ന് കയറ്റി അയച്ചു. മൂന്ന് കണ്ടെയ്‌നറുകളിലായാണ് ഓക്‌സിജന്‍ ഇന്ത്യയിലേക്ക് അയച്ചത്. ഇത് ജൂണ്‍ ആറിന് മുംബൈയിലെത്തുമെന്നാണ് വിവരം. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ നേരത്തെ 80 ടണ്‍ ലിക്വിഡ് ഓക്‌സിജനും ചികിത്സാ

More »

സൗദി അറേബ്യയ്ക്ക് നേരെ വ്യോമാക്രമണം ; പ്രതിരോധിച്ച് അറബ് സഖ്യസേന
സൗദി അറേബ്യയ്ക്ക് നേരെ യെമനില്‍ നിന്ന് ഹൂതികള്‍ അയച്ച സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു. ഖമീസ് മുശൈത്തിന് നേരെ അയച്ച സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച ദക്ഷിണ സൗദിക്ക് നേരെ അയച്ച മറ്റൊരു ഡ്രോണും സഖ്യസേന നിര്‍വീര്യമാക്കിയിരുന്നു. പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള

More »

സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി വരുമാനത്തില്‍ വര്‍ധനവ്
സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി വരുമാനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. കോവിഡ് പ്രതിസന്ധിയില്‍ ഇടിവുണ്ടായിരുന്ന എണ്ണ വിപണി വീണ്ടും സജീവമായതോടെയാണ് വരുമാനത്തില്‍ വര്‍ധനവുണ്ടായിരുന്നത്. 2020നെ അപേക്ഷിച്ച് എണ്ണ വിപണി വീണ്ടും കരുത്താര്‍ജിക്കുന്നതായി പോയ മാസങ്ങളിലെ കയറ്റുമതി വളര്‍ച്ച നിരക്ക് വ്യക്തമാക്കുന്നു. സൗദിയുടെ എണ്ണ കയറ്റുമതിയില്‍ എഴുപത്തിയഞ്ച് ശതമാനത്തോളം വളര്‍ച്ച

More »

സൗദി വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കരണം ; മൂന്നു ടേമുകളുണ്ടാകും
അടുത്ത അധ്യയന വര്‍ഷം മുതല്‍ സൗദിയിലെ സ്‌കൂളുകളില്‍ രണ്ടു ടേമുകള്‍ക്കു പകരം മൂന്നു ടേമുകളുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ബിന്‍ മുഹമ്മദ് ആലുശൈഖ് പറഞ്ഞു. ഇതില്‍ ഓരോ ടേമുകളും 13 ആഴ്ച വീതം അടങ്ങിയതായിരിക്കും. ഓരോ ടേമുകള്‍ക്കുമിടയില്‍ ഒരാഴ്ച നീളുന്ന അവധിയുണ്ടാകും. ഒരു അധ്യയന വര്‍ഷത്തില്‍ ആകെ 12 അവധികളുണ്ടാകും. അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ വിഷയങ്ങള്‍

More »

ആകാശ എയര്‍ സൗദിയിലേക്ക് ജൂലൈ 15 മുതല്‍ സര്‍വീസ് നടത്തും

ആകാശ എയര്‍ സൗദിയിലേക്ക് സര്‍വീസ് നടത്തുന്നു. ജൂലൈ 15 മുതല്‍ മുംബൈയില്‍ നിന്നും ജിദ്ദയിലേക്കായിരിക്കും സര്‍വീസ് ആരംഭിക്കുക. ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയാണ് ആകാശ എയര്‍. ആകാശ എയറിന്‍െ ആദ്യ രാജ്യാന്തര സര്‍വീസ് ആരംഭിച്ചത് മാര്‍ച്ച് 28 ന് ദോഹയിലേക്കായിരുന്നു. ജുലൈ 15 മുതല്‍

മയക്കുമരുന്ന് കടത്ത്; രണ്ട് പ്രവാസികള്‍ക്കെതിരായ വധശിക്ഷ സൗദി ഭരണകൂടം നടപ്പിലാക്കി

രാജ്യത്തേക്ക് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ട് പ്രവാസി യുവാക്കള്‍ക്കെതിരായ വധശിക്ഷ നടപ്പിലാക്കിയതായി സൗദി അധികൃതര്‍ അറിയിച്ചു. തബൂക്ക് മേഖലയിലെ രണ്ട് സിറിയന്‍ പ്രവാസികള്‍ക്കെതിരേയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര

ഹാജിമാര്‍ക്കായി പറക്കും ടാക്‌സികളും

ഹാജിമാര്‍ക്ക് ഗതാഗത മേഖലയില്‍ പുതിയ അനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ ' പറക്കും ടാക്‌സികളും ഡ്രോണുകളും ഉണ്ടാകുമെന്ന് സൗദി ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍ജാസര്‍ വ്യക്തമാക്കി ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഹാജിമാര്‍ക്ക്

സൗദിയില്‍ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി

സൗദിയിലെ അസീര്‍ മേഖലയില്‍ മുഹമ്മദ് നൗഷാദ് ഖാന്‍ എന്നയാളെ കൊലപ്പെടുത്തി കിണറിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ ഇന്ത്യന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാരനായ ജമാലുദ്ദീന്‍ ഖാന്‍ താഹിര്‍ ഖാന്‍ എന്നയാളുടെ വധശിക്ഷയാണ്

അബ്ദുല്‍ റഹീമിന്റെ മോചനം, ഒരു കോടി 66 ലക്ഷം രൂപ പ്രതിഫലമാവശ്യപ്പെട്ട് വാദിഭാഗം അഭിഭാഷകന്‍ ; പ്രതിസന്ധി

അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏഴര ലക്ഷം റിയാല്‍ (ഒരു കോടി 66 ലക്ഷം രൂപ) ഉടന്‍ നല്‍കണമെന്ന് വാദിഭാഗം അഭിഭാഷകന്‍. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ദയാധനമായ 34 കോടി രൂപ സൗദി അറേബ്യയിലെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കവേയാണ് പ്രതിസന്ധി. പ്രതിഫലം കൈമാറിയാലെ

ഉംറക്ക് വന്ന മലയാളി തീര്‍ത്ഥാടക മക്കയില്‍ മരിച്ചു

തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനിയും മണലിപ്പറമ്പില്‍ അബ്ദുല്‍ റഹീമിന്റെ ഭാര്യയുമായ നസീമ (55) മക്കയില്‍ ഉംറ സന്ദര്‍ശനത്തിനിടെ അന്തരിച്ചു. മക്കള്‍ മുഹമ്മദ് സമീര്‍, സബീന, മുഹമ്മദ്, സക്കീര്‍ മരുമക്കള്‍ അനീസ, സക്കീര്‍, റസിയ മൃതദേഹം മക്കയില്‍ തന്നെ മറവു