Australia

ഓസ്‌ട്രേലിയയില്‍ മേയ്മാസത്തില്‍ പതിവില്ലാത്ത ശൈത്യം; സൗത്ത് ഈസ്റ്റില്‍ താപനില പൂജ്യം ഡിഗ്രിക്ക് താഴോട്ട് പോകും; ക്യൂന്‍സ്ലാന്‍ഡ്, ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ എന്നിവിടങ്ങളില്‍ കടുത്ത മഞ്ഞ്; ഓട്ടം സീസണിന്റെ തുടക്കത്തില്‍ പതിവില്ലാത്ത തണുപ്പ്
മേയ് മാസത്തില്‍ പതിവില്ലാത്ത വിധത്തില്‍ ശൈത്യമേറിയതിനാല്‍ ഓസ്‌ട്രേലിയയിലെ സൗത്ത് ഈസ്റ്റില്‍ താപനില പൂജ്യം ഡിഗ്രിക്ക് താഴോട്ട് പോകുമെന്ന് റിപ്പോര്‍ട്ട്. ഇതിന് പുറമെ ക്യൂന്‍സ്ലാന്‍ഡ്, ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ എന്നിവിടങ്ങളില്‍  കടുത്ത മഞ്ഞനുഭവപ്പെടുമെന്നും പ്രവചനമുണ്ട്. ക്യൂന്‍സ്ലാന്‍ഡിലെ റോഖാംപ്ടണ്‍ മുതല്‍ സൗത്ത് ഓസ്‌ട്രേലിയയിലെ സെഡുന വരെയുള്ള പ്രദേശങ്ങളില്‍ താപനില രാത്രിയിലെ ശരാശരി താപനിലയില്‍ നിന്നും രണ്ട് മുതല്‍ ആറ് ഡിഗ്രി വരെ സെല്‍ഷ്യസ് കുറയാണെന്നും ബ്യൂറോ ഓഫ് മെറ്റീരിയോളജി (ബിഒഎം) പ്രവചിക്കുന്നു. വിക്ടോറിയയിലെ താഴ്ന്ന പ്രദേശങ്ങളിലും എന്‍എസ്ഡബ്ല്യൂവിലെ ആല്‍പ്‌സ് റീജിയണുകളിലും മഞ്ഞുണ്ടാകുമെന്നും ഇവിടങ്ങളില്‍ താപനില മേയ് മാസത്തിലെ ശരാശരി താപനിലയേക്കാള്‍ പത്ത് ഡിഗ്രി ഇടിയുമെന്നുമാണ് പ്രവചനം. ആല്‍പ്‌സ്

More »

സൗത്ത് ഓസ്‌ട്രേലിയയില്‍ പ്ലേഗ്രൗണ്ടുകളും പാര്‍ക്കുകളും ഇന്ന് മുതല്‍ തുറക്കുന്നു;ശാരീരിക അകലം പാലിക്കണമെന്ന് കര്‍ക്കശമായ നിര്‍ദേശം; തുടര്‍ച്ചയായി 11 ദിവസം പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ സ്‌റ്റേറ്റില്‍ ഭീഷണി കുറഞ്ഞു
സൗത്ത് ഓസ്‌ട്രേലിയ അവിടുത്തെ പ്ലേഗ്രൗണ്ടുകള്‍ ഇന്ന് മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് പച്ചക്കൊടി കാണിച്ചു. തുടര്‍ച്ചയായി 11 ദിവസം ഇവിടെ പുതിയ കൊറോണ വൈറസ് കേസുകള്‍ രേഖപ്പെടുത്താത്തതിനെ തുടര്‍ന്നാണ് സൗത്ത് ഓസ്‌ട്രേലിയന്‍ കൗണ്‍സിലുകള്‍ ഇതിന് തയ്യാറായിരിക്കുന്നത്. പാര്‍ക്കുകളും കളിസ്ഥലങ്ങളും വീണ്ടും തുറക്കുന്നതിന് ശുപാര്‍ശയേകി ഇവിടുത്തെ ചീഫ് പബ്ലിക്ക്

More »

ഓസ്‌ട്രേലിയയിലെ പബുകള്‍ക്കും ജിമ്മുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും റീട്ടെയില്‍ ഷോപ്പുകള്‍ക്കും ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചേക്കുമെന്ന് സൂചന; കോവിഡ് സേഫ് വര്‍ക്ക് പ്ലേസ് സൃഷ്ടിക്കാന്‍ ബിസിനസുകളോട് നിര്‍ദേശിച്ച് മിനിസ്റ്റര്‍
കൊറോണ ലോക്ക്ഡൗണില്‍ പെട്ട് ഓസ്‌ട്രേലിയയിലെ പബുകളും ജിമ്മുകളും , റീട്ടെയില്‍ ഷോപ്പുകളും ദിവസങ്ങളായി അടഞ്ഞ് കിടക്കുകയാണ്. എപ്പോഴാണിവ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയെന്ന ചോദ്യത്തിന് അധികാരികളില്‍ നിന്നും വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടുമില്ല. എന്നാല്‍ ഇവയുടെ ഓപ്പറേറ്റര്‍മാര്‍ക്ക് പ്രതീക്ഷയേകുന്ന നീക്കവുമായി ഫെഡറല്‍ ഗവണ്‍മെന്റ് രംഗത്തെത്തിയിരിക്കുകയാണ്.

More »

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളായി പുതിയ കോവിഡ് കേസുകളൊന്നുമില്ല; നിലവില്‍ 551 രോഗികള്‍ മാത്രം; ഫ്രന്റ്‌ലൈന്‍ വര്‍ക്കര്‍മാര്‍ക്കായി പ്രാദേശികമായി പിപിഇ നിര്‍മിക്കാനാരംഭിച്ചു; പിപിഇ ക്ഷാമം ഇല്ലാതാക്കാന്‍ മഹാമാതൃക
കഴിഞ്ഞ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലായി വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ പുതിയ കോവിഡ്-19 കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന ആശ്വാസകരമായ വാര്‍ത്ത പുറത്ത് വന്നു. ഈ നേട്ടത്തില്‍ താനേറെ സന്തോഷവാനാണെന്നാണ് ഹെല്‍ത്ത് മിനിസ്റ്ററായ റോഗര്‍ കുക്ക് പ്രതികരിച്ചിരിക്കുന്നത്. ഇതിനിടെ കൊറോണക്കെതിരെ പോരാടുന്ന ഫ്രന്റ് ലൈന്‍ വര്‍ക്കര്‍മാര്‍ക്കായി പ്രാദേശികമായി പഴ്‌സണല്‍

More »

ക്യൂന്‍സ്ലാന്‍ഡില്‍ ലോക്ക്ഡൗണ്‍ നിയമങ്ങളില്‍ ഇളവ് ആരംഭിച്ചു; പുതിയ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ ജനം ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കും ഒഴുകിയെത്തി; സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്-ശുചിത്വ നിയമങ്ങള്‍ കര്‍ക്കശമായി പാലിക്കണമെന്ന് താക്കീത്
കൊറോണ വൈറസ് നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചത് ക്യൂന്‍സ്ലാന്‍ഡുകാര്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. പുതിയ സ്വാതന്ത്ര്യം ആഘോഷിക്കുന്നതിനായി സ്‌റ്റേറ്റിലുടനീളമുള്ള ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കും മറ്റ് പൊതു ഇടങ്ങളിലേക്കും ഇന്ന് ജനപ്രവാഹമുണ്ടായെന്നാണ്

More »

ഓസ്‌ട്രേലിയയിലെ കോണ്‍ടാക്ട് ട്രേസിംഗ് ആപ്പ് പ്രവര്‍ത്തനക്ഷമമായില്ല; കോവിഡ്‌സേഫിലൂടെ ശേഖരിച്ച വിവരങ്ങള്‍ ഹെല്‍ത്ത് ഒഫീഷ്യലുകള്‍ക്ക് ലഭ്യമായില്ല; അടുത്ത ആഴ്ചയോടെ പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകും; ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് നാല് മില്യണ്‍ പേര്‍
  ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ കൊറോണ കോണ്‍ടാക്ട് ട്രേസിംഗ് ആപ്പായ കോവിഡ്‌സേഫ് ആപ്പ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നാല് മില്യണ്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്ത് വന്‍ തോതില്‍ ജനകീയമായെങ്കിലും ഇതിലൂടെ ശേഖരിച്ചിരിക്കുന്ന വിവരങ്ങള്‍ സ്‌റ്റേറ്റുകളിലെയും ടെറിട്ടെറികളിലെയും ഹെല്‍ത്ത് ഒഫീഷ്യലുകള്‍ക്ക് ഇതുവരെ ലഭ്യമായിട്ടില്ലെന്ന നിരാശാജനകമായ റിപ്പോര്‍ട്ട്

More »

ഓസ്‌ട്രേലിയയില്‍ കൊറോണയുടെ രണ്ടാം തരംഗമുണ്ടാവുമെന്ന് ഭയക്കേണ്ട; ആശ്വാസമേകുന്ന പ്രവചനവുമായി ഇന്‍ഫെക്ഷ്യസ് ഡീസിസസ് എക്‌സ്പര്‍ട്ട്; ഇപ്പോള്‍ നിയന്ത്രിക്കപ്പെട്ട വൈറസിന്റെ രണ്ടാം വരവ് രാജ്യത്തില്ലെന്ന് പ്രഫ. ഷിറ്റിജ് കപൂര്‍
ഓസ്‌ട്രേലിയയില്‍ കൊറോണയെ നിയന്ത്രിക്കാന്‍ സാധിച്ചെങ്കിലും മറ്റ് ചില രാജ്യങ്ങളിലുണ്ടായത് പോലെ വൈറസിന്റെ രണ്ടാം വരവ് ഓസ്‌ട്രേലിയയില്‍ എപ്പോഴാണുണ്ടാവുകയെന്ന ആശങ്ക നിറഞ്ഞ ചോദ്യം നിരവധി പേരുടെ മനസിലുയരുന്നുണ്ട്. എന്നാല്‍ ഇതിനെ കുറിച്ച് ആശങ്കപ്പെടേണ്ടെന്നും രാജ്യത്തെ കൊറോണയുടെ രണ്ടാം തരംഗമുണ്ടാവില്ലെന്നും പ്രവചിച്ച്  ഓസ്‌ട്രേലിയിയലെ ഇന്‍ഫെക്ഷ്യസ് ഡീസിസസ്

More »

ഓസ്‌ട്രേലിയയിലെ മിക്ക സ്‌റ്റേറ്റുകളും ടെറിട്ടെറികളും കൊറോണ വൈറസ് ഭീഷണിയില്‍ നിന്നും മുക്തം; ടാസ്മാനിയയിലും എന്‍എസ്ഡബ്ല്യൂവിലും ഇപ്പോഴും കോവിഡ്-19 തലവേദനയുയര്‍ത്തുന്നു; രാജ്യത്തെ ഏറ്റവും പുതിയ കൊറോണ അവസ്ഥയിങ്ങനെ
ഓസ്‌ട്രേലിയയിലെ മിക്ക സ്‌റ്റേറ്റുകളും ടെറിട്ടെറികളും കൊറോണ വൈറസ് ഭീഷണിയില്‍ നിന്നും ഏതാണ്ട് മുക്തമായെങ്കിലും ടാസ്മാനിയയിലും എന്‍എസ്ഡബ്ല്യൂവിലും ഇപ്പോഴും ഭീഷണി നിലനില്‍ക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ സ്ഥിരീകരിക്കുന്നു.ദിവസവുമുണ്ടാകുന്ന രോഗപ്പകര്‍ച്ചയുടെ നിരക്കിനെ ട്രാക്ക് ചെയ്യുന്നതിനായി ഹെല്‍ത്ത് അഥോറിറ്റികള്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഗ്രാഫുകളുടെ

More »

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ സ്‌കൂളുകളില്‍ കോവിഡ്-19 ടെസ്റ്റുകള്‍ നടത്തും; ഏവരും പരപ്രേരണ കൂടാതെ ടെസ്റ്റുകളോട് സഹകരിക്കണമെന്ന് പ്രീമിയര്‍; ലക്ഷ്യം സ്‌കൂളുകളെ കൊറോണ മുക്തമാക്കി കുട്ടികളിലും ടീച്ചേര്‍സിലും ആത്മവിശ്വാസം വര്‍ധിപ്പിക്കല്‍
കൊറോണയെ പൂര്‍ണമായും തുരത്തുന്നതിനായി വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സ്‌കൂളുകളില്‍  വ്യാപകമായ തോതില്‍ കൊറോണ വൈറസ് ടെസ്റ്റിംഗ് നടത്താനൊരുങ്ങുന്നു. പുതിയ കൊറോണ വൈറസ് കേസുകളൊന്നും സമീപദിവസങ്ങളിലായി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഈ സ്റ്റേറ്റ് ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ഇത് നിലനിര്‍ത്തുന്നതിനാണ് വെസ്റ്റേണ്‍  ഓസ്‌ട്രേലിയ സ്‌കൂളിലുകളില്‍ കൂട്ട കൊറോണ

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത