Australia

നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ ബയോസെക്യൂരിറ്റി സോണിലെ തീ പിടിത്തം; കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ കാരണം ജാവോയിന്‍ റേഞ്ചര്‍മാര്‍ അഗ്നിനിയന്ത്രണത്തിന് ഏറെ പാടുപെടുന്നു; തദ്ദേശീയ സമൂഹങ്ങളിലെ അഗ്നിനിയന്ത്രിക്കാന്‍ ഹെലികോപ്റ്ററില്‍ ജലം പമ്പ് ചെയ്യുന്നു
നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ ബയോസെക്യൂരിറ്റി സോണിലുണ്ടായ കടുത്ത ബുഷ്ഫയര്‍ അഥവാ തീപിടിത്തം നിയന്ത്രിക്കാന്‍ ജാവോയിന്‍ റേഞ്ചര്‍മാര്‍ പാടുപെടുന്നുവെന്ന് റിപ്പോര്‍ട്ട്. കൊറോണയുമായി ബന്ധപ്പെട്ട കര്‍ക്കശമായ നിയന്ത്രണങ്ങളുള്ളതിനാല്‍ ബയോ സെക്യൂരിറ്റി സോണിലേക്ക് അനായാസം കടന്ന് കയറാന്‍ തടസങ്ങളുള്ളതാണ് ഇവിടെ ഇപ്പോള്‍ അഗ്നിനിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി മാറിയിരിക്കുന്നത്.  കാകാഡു നാഷണല്‍ പാര്‍ക്കിന്റെ തെക്ക് മുതല്‍ റീജിയണല്‍ സെന്റര് ഓഫ് കാതറീന്‍  മുതല്‍ മടരാന്‍ക വരെ വ്യാപിച്ച് കിടക്കുന്ന 50,000 സ്‌ക്വയര്‍  കിലോമീറ്റര്‍ വനഭൂമി മാനേജ് ചെയ്യുന്നത് ജാവോയിന്‍ റേഞ്ചര്‍മാരാണ്. ഇവിടുത്തെ നല്ലൊരു ഭാഗത്താണ് ഇപ്പോള്‍ ബുഷ്ഫയര്‍ പടര്‍ന്ന് പിടിച്ചിരിക്കുന്നത്. കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇവിടേക്ക് കടന്ന് പോകുന്നതിന്

More »

ക്യൂന്‍സ്ലാന്‍ഡിലെ ഗവണ്‍മെന്റ് ജീവനക്കാരുടെ ശമ്പള വര്‍ധനവ് മരവിപ്പിക്കല്‍ നടപടി; കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തി പോലീസ്-ടീച്ചേര്‍സ് യൂണിയനുകള്‍;ജൂലൈയില്‍ വരുത്താനിരുന്ന 2.5 ശതമാനം ശമ്പള വര്‍ധനവ് കൊറോണയാല്‍ വേണ്ടെന്ന് വച്ച് സ്റ്റേറ്റ് ഗവണ്‍മെന്റ്
കൊറോണ വൈറസ് പ്രതിസന്ധിക്കിടെ എല്ലാ ഗവണ്‍മെന്റ് ജീവനക്കാരുടെയും ശമ്പള വര്‍ധനവ് മരവിപ്പിക്കാനുള്ള  ക്യൂന്‍സ്ലാന്‍ഡ് സര്‍ക്കാരിന്റെ നടപടിക്കെതിരെ എതിര്‍പ്പ് ശക്തം. സ്റ്റേറ്റിലെ ഏറ്റവും ശക്തമായ രണ്ട് യൂണിയനുകളാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കൊറോണ തീര്‍ത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ശമ്പള വര്‍ധനവ്

More »

സൗത്ത് ഓസ്‌ട്രേലിയയിലെ ഒരു പബ് കൊറോണ നിയമങ്ങള്‍ ലംഘിച്ച് ഫ്രന്റ് ബാറില്‍ മദ്യം വിളമ്പി പുലിവാല്‍ പിടിച്ചു; ലൈസന്‍സ് ഉടമയും മറ്റ് നാല് കസ്റ്റമര്‍മാരും നിയമവിരുദ്ധമായി മുന്‍വശത്തിരുന്ന് മദ്യപിച്ചു
സൗത്ത് ഓസ്‌ട്രേലിയയിലെ ഒരു പബ് കൊറോണ നിയന്ത്രണങ്ങളെ കാറ്റില്‍ പറത്തി അതിന്റെ ഫ്രന്റ് ബാറില്‍ ഡ്രിങ്ക്‌സുകള്‍ സെര്‍വ് ചെയ്തതിനെ തുടര്‍ന്ന് 50,60 ഡോളര്‍ പിഴ അടക്കാന്‍ നിര്‍ബന്ധിതമായി. ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം രാത്രി പത്ത് മണിക്ക് ഈ പബിന്റെ മുന്‍വശത്തെ ഡോറുകള്‍ തുറന്ന് കിടക്കുന്നത് കണ്ട് ഇവിടേക്ക് പോലീസ് കുതിച്ചെത്തുകയും ഈ പബിന്റെ ലൈസന്‍സ് ഉടമയും മറ്റ് നാല്

More »

ഓസ്‌ട്രേിലയയില്‍ കൊറോണ വൈറസ് ലോക്ക്ഡൗണില്‍ ഇളവുകളുണ്ടായാലും ഭൂരിഭാഗം പേരും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ധൈര്യപ്പെടില്ല; തിരക്കേറിയ ബസുകളില്‍ നിന്നും ട്രെയിനുകളില്‍ നിന്നും കൊറോണ പകരുമെന്ന് ഭയന്ന് യാത്ര സ്വന്തം വാഹനങ്ങളിലാകും
 ഓസ്‌ട്രേിലയയില്‍ കൊറോണ വൈറസ് ലോക്ക്ഡൗണില്‍ ചില ഇളവുകള്‍  അനുവദിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനുള്ള നിര്‍ണായക നാഷണല്‍ കാബിനറ്റ് വെള്ളിയാഴ്ച ചേരാന്‍ പോവുകയാണ്. ജൂലൈ മാസമാകുമ്പോഴേക്കും രാജ്യത്തെ ബിസിനസുകളും വ്യവസായങ്ങളും സാധാരണ പോലെ പ്രവര്‍ത്തിക്കുന്ന വിധത്തില്‍ ഘട്ടം ഘട്ടമായി ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുന്നതിനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. 

More »

വിക്ടോറിയയിലെ ലോക്കല്‍ കൗണ്‍സില്‍ ജീവനക്കാരുടെ ജീവിതം കൊറോണ പ്രതിസന്ധിക്കിടെ ചോദ്യചിഹ്നമാകുന്നു; സ്‌റ്റേറ്റ്-ഫെഡറല്‍ ജോബ് സ്‌കീമുകള്‍ ഇവര്‍ക്ക് നിഷേധിച്ചത് 5000 ത്തോളം പേരെ കുരുക്കിലാക്കി; സ്റ്റേറ്റ് ഗവണ്‍മെന്റ് ഇടപെടണമെന്ന ആവശ്യം ശക്തം
കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ക്കിടെ ശമ്പളമില്ലാതെ പ്രതിസന്ധിയിലായ ലോക്കല്‍ കൗണ്‍സില്‍ ജീവനക്കാരെ  വിക്ടോറിയയിലെ സ്‌റ്റേറ്റ് ഗവണ്‍മെന്റ് സഹായിക്കണമെന്ന ആവശ്യം ശക്തമായി. നിലവിലെ പ്രതിസന്ധിയില്‍ മറ്റ് ജീവനക്കാരെ സഹായിക്കാന്‍ വിക്ടോറിയന്‍ സര്‍ക്കാര്‍ ജോബ് സ്‌കീം ആരംഭിച്ചിരുന്നുവെങ്കിലും കൗണ്‍സില്‍ ജീവനക്കാരെ അതില്‍ നിന്നും ഒഴിച്ച് നിര്‍ത്തിയത് അവരുടെ സ്ഥിതി

More »

ഓസ്‌ട്രേലിയല്‍ കാപിറ്റല്‍ ടെറിട്ടെറിയിലെ കൊറോണ കാലത്തെ തെരഞ്ഞെടുപ്പ് അടിമുടി വ്യത്യസ്തമായതാവും; വീട് വീടാന്തരം കയറിയിറങ്ങിയും തെരുവില്‍ മൈക്ക് കെട്ടിയുള്ള പ്രചാരണങ്ങളുമുണ്ടാവില്ല; സോഷ്യല്‍ മീഡിയ പ്രചാരണത്തിനുള്ള നിര്‍ണായക പ്ലാറ്റ്‌ഫോമാകും
കൊറോണ ഭീഷണിക്കിടെ എത്തിച്ചേര്‍ന്നിരിക്കുന്ന ഓസ്‌ട്രേലിയല്‍ കാപിറ്റല്‍ ടെറിട്ടെറിയിലെ തെരഞ്ഞെടുപ്പിന്റെ പ്രചാരണവും നടത്തിപ്പും ഏറെ വ്യത്യസ്തമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് കൊവിഡ് ഭീഷണിയെ ഏതാണ്ട് പിടിച്ച് നിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും കരുതല്‍ തുടരേണ്ടതിനാല്‍ അതിന് യോജിച്ച വിധത്തിലായിരിക്കും ഇവിടുത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍

More »

ഓസ്‌ട്രേലിയയില്‍ മില്യണ്‍ കണക്കിന് തൊഴിലാളികള്‍ക്ക് ഗവണ്‍മെന്റ് വാഗ്ദാനം ചെയ്ത ജോബ് സീക്കര്‍ സബ്‌സിഡി ലഭിക്കാതെ പോയേക്കാം; വെള്ളിയാഴ്ച അവസാന തീയതിയായിട്ടും അപേക്ഷിക്കാത്ത സ്ഥാപനങ്ങളേറെ;കിട്ടാതിരിക്കുന്നത് 1500 ഡോളര്‍ സബ്‌സിഡി
കൊറോണ വൈറസ് പ്രതിസന്ധിയാല്‍ ജോലി നഷ്ടപ്പെട്ടവര്‍ക്കും ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ഫെഡറല്‍ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന  130 ബില്യണ്‍ ഡോളറിന്റെ ജോബ് സീക്കര്‍ സബ്‌സിഡിക്ക് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഈ വരുന്ന വെള്ളിയാഴ്ചയാണ്. എന്നാല്‍ ഇതിന് അര്‍ഹമായിരിക്കുന്ന ഏറെ പേര്‍ ഇനിയും അപേക്ഷിക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം മില്യണ്‍

More »

ഓസ്‌ട്രേലിയയിലെ കൊറോണ ട്രേസിംഗ് ആപ്പ് രാജ്യത്തെ പത്ത് ശതമാനം ഫോണുകളില്‍ പ്രവര്‍ത്തിക്കില്ലെന്ന ആശങ്ക ശക്തം; ഇത്തരക്കാര്‍ക്ക് കോവിഡ്‌സേഫ് ആപ്പിന്റെ സംരക്ഷണം ലഭിച്ചേക്കില്ലെന്ന് ഉത്കണ്ഠ; ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് അഞ്ച് മില്യണിലധികം പേര്‍
കൊറോണ ട്രേസിംഗ് ആപ്പായ കോവിഡ്‌സേഫ് അഞ്ച് മില്യണ്‍ ഓസ്‌ട്രേലിയക്കാര്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് അപ്രതീക്ഷിത വിജയമാണെങ്കിലും ഇത് പഴയ സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രവര്‍ത്തിക്കാത്തത് വെല്ലുവിളിയാണെന്ന് സമ്മതിച്ച് ഫെഡറല്‍ ഗവണ്‍മെന്റ് രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ 90 ശതമാനം സ്മാര്‍ട്ട്‌ഫോണുകളിലും ഈ ആപ്പ് പ്രവര്‍ത്തിക്കുമെങ്കിലും

More »

സൗത്ത് ഓസ്‌ട്രേലിയയിലെ പബുകള്‍ കഫെകള്‍, റസ്റ്റോറന്റുകള്‍, തുടങ്ങിവയെവ ഈ മാസം ഒടുവില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് ഹോട്ടല്‍ ഇന്റസ്ട്രി ; സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സിറ്റിംഗ് പുനക്രമീകരണം നടത്താന്‍ 25 ശതമാനം വെന്യൂകള്‍ക്ക് മാത്രമേ സാധിക്കൂ
ഓസ്‌ട്രേലിയയില്‍ കൊറോണ ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുന്നതിനാല്‍ ഈ മാസം ഒടുവില്‍ സൗത്ത് ഓസ്‌ട്രേലിയയിലെ പബുകള്‍ കഫെകള്‍, റസ്റ്റോറന്റുകള്‍, തുടങ്ങിവയെവ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടല്‍ ഇന്റസ്ട്രി രംഗത്തെത്തി. സൗത്ത് ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി 12 ദിവസങ്ങളായി പുതിയ കൊറോണ വൈറസ്‌കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത