നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ ബയോസെക്യൂരിറ്റി സോണിലെ തീ പിടിത്തം; കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ കാരണം ജാവോയിന്‍ റേഞ്ചര്‍മാര്‍ അഗ്നിനിയന്ത്രണത്തിന് ഏറെ പാടുപെടുന്നു; തദ്ദേശീയ സമൂഹങ്ങളിലെ അഗ്നിനിയന്ത്രിക്കാന്‍ ഹെലികോപ്റ്ററില്‍ ജലം പമ്പ് ചെയ്യുന്നു

നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ ബയോസെക്യൂരിറ്റി സോണിലെ തീ പിടിത്തം; കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ കാരണം ജാവോയിന്‍ റേഞ്ചര്‍മാര്‍ അഗ്നിനിയന്ത്രണത്തിന് ഏറെ പാടുപെടുന്നു; തദ്ദേശീയ സമൂഹങ്ങളിലെ അഗ്നിനിയന്ത്രിക്കാന്‍ ഹെലികോപ്റ്ററില്‍ ജലം പമ്പ് ചെയ്യുന്നു
നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ ബയോസെക്യൂരിറ്റി സോണിലുണ്ടായ കടുത്ത ബുഷ്ഫയര്‍ അഥവാ തീപിടിത്തം നിയന്ത്രിക്കാന്‍ ജാവോയിന്‍ റേഞ്ചര്‍മാര്‍ പാടുപെടുന്നുവെന്ന് റിപ്പോര്‍ട്ട്. കൊറോണയുമായി ബന്ധപ്പെട്ട കര്‍ക്കശമായ നിയന്ത്രണങ്ങളുള്ളതിനാല്‍ ബയോ സെക്യൂരിറ്റി സോണിലേക്ക് അനായാസം കടന്ന് കയറാന്‍ തടസങ്ങളുള്ളതാണ് ഇവിടെ ഇപ്പോള്‍ അഗ്നിനിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി മാറിയിരിക്കുന്നത്.

കാകാഡു നാഷണല്‍ പാര്‍ക്കിന്റെ തെക്ക് മുതല്‍ റീജിയണല്‍ സെന്റര് ഓഫ് കാതറീന്‍ മുതല്‍ മടരാന്‍ക വരെ വ്യാപിച്ച് കിടക്കുന്ന 50,000 സ്‌ക്വയര്‍ കിലോമീറ്റര്‍ വനഭൂമി മാനേജ് ചെയ്യുന്നത് ജാവോയിന്‍ റേഞ്ചര്‍മാരാണ്. ഇവിടുത്തെ നല്ലൊരു ഭാഗത്താണ് ഇപ്പോള്‍ ബുഷ്ഫയര്‍ പടര്‍ന്ന് പിടിച്ചിരിക്കുന്നത്. കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇവിടേക്ക് കടന്ന് പോകുന്നതിന് കടുത്ത യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാലാണ് ഇവിടേക്ക് അഗ്നി നിയന്ത്രണത്തിന് പോലും കടന്ന് പോകാന്‍ റേഞ്ചര്‍മാര്‍ക്ക് തടസമുണ്ടായിരിക്കുന്നത്.

സാധാരണയായി മിക്ക വര്‍ഷങ്ങളിലും ഇവിടെ ഇത്തരത്തില്‍ ബുഷ്ഫയര്‍ ഉണ്ടാകുമ്പോള്‍ റേഞ്ചര്‍മാര്‍ക്ക് അധികം ബുദ്ധിമുട്ടുകളില്ലാതെ ഇവയെ നിയന്ത്രിക്കാന്‍ സാധിക്കാറുണ്ട്. എന്നാല്‍ ഇപ്രാവശ്യം കോവിഡ് നിയന്ത്രണങ്ങള്‍ കാരണം അവിടേക്ക് മുന്‍ വര്‍ഷങ്ങളിലേത് പോലെ യഥേഷ്ടം കടന്ന് പോകാന്‍ സാധിക്കാത്തതാണ് വെല്ലുവിളിയായിരിക്കുന്നതെന്നാണ് ജാവോയിന്‍ അസോസിയേഷന്‍ ലാന്‍ഡ് മാനേജരായ സ്‌കോട്ട് ഹെറിംഗ് പറയുന്നത്.ഇവിടേക്ക് ഭൂമാര്‍ഗം പോകുന്നതിനാണ് കടുത്ത വിലക്കുള്ളതെന്നതിനാല്‍ ഹെലികോപ്റ്ററുകളില്‍ പോയി വന്‍ തോതില്‍ വെള്ളം പമ്പ് ചെയ്താണ് ഇപ്പോള്‍ റേഞ്ചര്‍മാര്‍ അഗ്നിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്.നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ തനതായ പാരമ്പര്യമുള്ള തദ്ദേശീയരുടെ ആവാസവ്യവസ്ഥയാണ് ഇവിടം. ഇവരെ സംരക്ഷിക്കുന്നതിനായി 2015ലായിരുന്നു ബയോ സെക്യൂരിറ്റി ആക്ട് പാസാക്കിയിരുന്നത്.

Other News in this category



4malayalees Recommends