ഓസ്‌ട്രേിലയയില്‍ കൊറോണ വൈറസ് ലോക്ക്ഡൗണില്‍ ഇളവുകളുണ്ടായാലും ഭൂരിഭാഗം പേരും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ധൈര്യപ്പെടില്ല; തിരക്കേറിയ ബസുകളില്‍ നിന്നും ട്രെയിനുകളില്‍ നിന്നും കൊറോണ പകരുമെന്ന് ഭയന്ന് യാത്ര സ്വന്തം വാഹനങ്ങളിലാകും

ഓസ്‌ട്രേിലയയില്‍ കൊറോണ വൈറസ് ലോക്ക്ഡൗണില്‍ ഇളവുകളുണ്ടായാലും ഭൂരിഭാഗം പേരും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ധൈര്യപ്പെടില്ല; തിരക്കേറിയ ബസുകളില്‍ നിന്നും ട്രെയിനുകളില്‍ നിന്നും കൊറോണ പകരുമെന്ന് ഭയന്ന് യാത്ര സ്വന്തം വാഹനങ്ങളിലാകും

ഓസ്‌ട്രേിലയയില്‍ കൊറോണ വൈറസ് ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ അനുവദിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനുള്ള നിര്‍ണായക നാഷണല്‍ കാബിനറ്റ് വെള്ളിയാഴ്ച ചേരാന്‍ പോവുകയാണ്. ജൂലൈ മാസമാകുമ്പോഴേക്കും രാജ്യത്തെ ബിസിനസുകളും വ്യവസായങ്ങളും സാധാരണ പോലെ പ്രവര്‍ത്തിക്കുന്ന വിധത്തില്‍ ഘട്ടം ഘട്ടമായി ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുന്നതിനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. തൊഴിലാളികളോട് ജോലികളിലേക്ക് മടങ്ങി വരാന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.


എന്നാല്‍ ഈ അവസരത്തില്‍ തൊഴിലാളികള്‍ ജോലിക്ക് പോയി വരാന്‍ പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നത് എത്രമാത്രം സുരക്ഷിതമാണെന്ന ചോദ്യം മിക്കവരുടെയും മനസില്‍ ഉയരുന്നുണ്ട്. ഇതിനിടെ മിക്ക പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ട് പ്രൊവൈഡര്‍മാരും കൊറോണ ഗൈഡ് ലൈനുകള്‍ പുറത്തിറക്കിയിട്ടുണ്ട്. വൈറസ് പടര്‍ച്ച വീണ്ടും പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിന് വേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങളാണിവ. കോവിഡിന് ശേഷം ജോലി ചെയ്യാന്‍ ആളുകള്‍ പോകുമെങ്കിലും ഭൂരിഭാഗം പേരും പൊതു ഗതാഗത സംവിധാനങ്ങള്‍ പരമാവധി ഒഴിവാക്കാനാണ് സാധ്യതയെന്ന അഭിപ്രായം ശക്തമാണ്.

ആളുകള്‍ തിങ്ങി നിറഞ്ഞ ട്രെയിനുകളിലും ബസുകളിലും യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന ബോധം ജനങ്ങള്‍ക്കുണ്ടായിട്ടുണ്ടെന്നാണ് ഗ്രാറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാറിയോണ്‍ ടെറില്‍ വെളിപ്പെടുത്തുന്നത്. ഇതിന് പകരമായി സ്വന്തം കാറുകളിലോ അല്ലെങ്കില്‍ സ്‌കൂട്ടറുകളിലോ ബൈക്കുകളിലോ ജോലിക്ക് പോയി വരാന്‍ മിക്കവരും ശ്രമിക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. തിരക്കേറിയ സാഹചര്യങ്ങളില്‍ തങ്ങളുടെ തൊഴിലാളികള്‍ യാത്ര ചെയ്യുന്നത് പരമാവധി ഒഴിവാക്കാന്‍ എംപ്ലോയര്‍മാര്‍ അയവുള്ള തൊഴില്‍ സമയങ്ങള്‍ അനുവദിക്കാന്‍ തയ്യാറാകുമെന്ന പ്രത്യാശയും ടെറില്‍ പറയുന്നു.


Other News in this category



4malayalees Recommends