Australia

ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയെ പുനക്രമീകരിക്കുന്നതിനുള്ള അവസരമായി കോവിഡ്-19 നെ കാണണമെന്ന് ലേബര്‍ നേതാവ്;സമ്പദ് വ്യവസ്ഥ ശക്തമായി തിരിച്ച് വരുന്നതിനുള്ള കാര്യങ്ങളെല്ലാം അനുവര്‍ത്തിക്കണമെന്ന് അന്തോണി അല്‍ബനീസ്
കോവിഡ്-19 കടന്ന് വന്നത് ഓസ്‌ട്രേലിയയിലെ സമ്പദ് വ്യവസ്ഥയെ  പുനക്രമീകരിക്കാനുള്ള ഒരു അവസരമായി കൂടി കണക്കാക്കണമെന്ന്  നിര്‍ദേശിച്ച് ലേബര്‍ നേതാവ് അന്തോണി അല്‍ബനീസ് രംഗത്തെത്തി. ഇതിനായി ആത്മാര്‍ത്ഥമായി ശ്രമിക്കാനും അദ്ദേഹം പ്രധാനമന്ത്രി സ്‌കോട്ട് മോറിസനോട് ആവശ്യപ്പെടുന്നു. ഇത്തരത്തിലൊരു അവസരം തലമുറകള്‍ക്കിടയില്‍ വളരെ അപൂര്‍വമായേ ലഭിക്കുകയുള്ളുവെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ഈ അവസരത്തില്‍ ഹൈ സ്പീഡ് റെയില്‍ എത്രയും വേഗം അംഗീകരിക്കണമെന്നും ഗവണ്‍മെന്റ് സര്‍വീസുകള്‍ വികേന്ദ്രീകരിക്കണണെന്നും മാനുഫാക്ചറിംഗ് സെക്ടറിനെ അഴിച്ച്പണിയണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് നിര്‍ദേശിക്കുന്നു. നിലവില്‍ കൊറോണ തകര്‍ത്ത സമ്പദ് വ്യവസ്ഥയെ പുനര്‍നിര്‍മിച്ച് ശക്തമായി തിരിച്ച് വരുകയെന്ന വെല്ലുവിളിയാണ് രാജ്യത്തിന് മുന്നിലുള്ളതെന്നും ലേബര്‍ നേതാവ്

More »

സൗത്ത് ഓസ്‌ട്രേലിയയിലെ നഴ്‌സിംഗ് ഹോമുകളില്‍ ഭാവിയിലെ കൊറോണ ബാധ കൈകാര്യം ചെയ്യാന്‍ പ്രത്യേക പാത്തോളജി ടീം; പബ്ലിക്ക് പൂളുകള്‍, ലൈബ്രറികള്‍, തുടങ്ങിയവ നാളെ മുതല്‍ തുറക്കും; ശവസംസ്‌കാരങ്ങളില്‍ 30 പേര്‍ക്ക് പങ്കെടുക്കാം; ചര്‍ച്ച് സര്‍വീസിനും അനുമതി
സൗത്ത് ഓസ്‌ട്രേലിയയിലെ നഴ്‌സിംഗ് ഹോമുകളില്‍ ഭാവിയില്‍ സംഭവിച്ചേക്കാവുന്ന കൊറോണ ഔട്ട്‌ബ്രേക്കുകളും അതുമായി ബന്ധപ്പെട്ട ട്രേസിംഗും നിര്‍വഹിക്കുവാന്‍ പുതിയൊരു പാത്തോളജി ടീമിന് രൂപം കൊടുത്തു. പബ്ലിക്ക് പൂളുകള്‍, ലൈബ്രറികള്‍, തുടങ്ങിയവ നാളെ മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ സൗത്ത് ഓസ്‌ട്രേലിയ ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ഈ മുന്‍കരുതല്‍ നടപടി

More »

വിക്ടോറിയയില്‍ പുതിയ 11 കൊറോണ കേസുകള്‍ കൂടിയുണ്ടായത് ആശങ്കയേറ്റുന്നു; ആറ് കേസുകളുടെ ഉത്ഭവം അറിയില്ല; നാല് രോഗികള്‍ മെല്‍ബണിലെ സെഡാര്‍ മാംസവിപണിയുമായി ബന്ധപ്പെട്ട്; കോവിഡ് പെരുപ്പമുണ്ടായിരിക്കുന്നത് ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കാനിരിക്കെ
ലോക്ക്ഡൗണ്‍ നിയമങ്ങളില്‍ ഇളവ് പ്രഖ്യാപിക്കാനിരിക്കെ വിക്ടോറിയയില്‍ കൊറോണ വൈറസ് കേസുകള്‍ വര്‍ധിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. കൊറോണ വൈറസ് രാജ്യമെമ്പാടും കുറയുന്നുവെന്ന ഓസ്‌ട്രേലിയയിലെ പൊതു പ്രവണത തന്നെയായിരുന്നു വിക്ടോറിയയിലുമുണ്ടായിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലായി സ്‌റ്റേറ്റില്‍ 11 പുതിയ കോവിഡ് 19 കേസുകള്‍

More »

വിക്ടോറിയയില്‍ കൊറോണ വൈറസ് ലോക്ക്ഡൗണിനിടെ ഗാര്‍ഹിക പീഡനങ്ങളില്‍ വന്‍ പെരുപ്പം; ലോക്ക്ഡൗണിനിടെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു; പുറത്തിറങ്ങാനാവാത്തതിന്റെ അസ്വസ്ഥത ആക്രണം വര്‍ധിപ്പിക്കുന്നു; ജനത്തെ ബോധവല്‍ക്കരിച്ച് ക്യാമ്പയിന്‍
കൊറോണ വൈറസ് ലോക്ക്ഡൗണിനിടെ വിക്ടോറിയയില്‍ പ്രത്യേകിച്ച് മെല്‍ബണില്‍ ഗാര്‍ഹിക പീഡനങ്ങള്‍ പെരുകി വരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഈ അപകടകരമായ പ്രവണതയെക്കുറിച്ച് ജനത്തിന് മുന്നറിയിപ്പേകി വിക്ടോറിയന്‍ ഗവണ്‍മെന്റ് രംഗത്തെത്തി. കൊറോണക്കിടെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന അവസ്ഥയുണ്ടെന്നും അതിനാല്‍ ഇവയെക്കുറിച്ച്

More »

ഓസ്‌ട്രേലിയയില്‍ ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ജനം ഷോപ്പിംഗിനായി ഒഴുകിയെത്തുന്നു; സാമൂഹിക അകല നിയമങ്ങള്‍ വന്‍തോതില്‍ ലംഘിക്കപ്പെട്ട് വീണ്ടും കൊറോണ മൂര്‍ച്ഛിക്കുമെന്ന ആശങ്ക ശക്തം; ഒരു മാസത്തിന് ശേഷം അനുവദിച്ച സ്വാതന്ത്ര്യം ദുരന്തം വിതയ്ക്കുമോ...?
ഓസ്‌ട്രേലിയയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വ്യാപകമായ തോതില്‍ ഇളവുകള്‍ അനുവദിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ശനിയാഴ്ച ഷോപ്പിംഗ് സെന്ററുകളിലേക്ക് ജനം ഇടിച്ച് കയറാന്‍ തുടങ്ങി. ഇതിലൂടെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ ലംഘിക്കപ്പെട്ട് വീണ്ടും രോഗവ്യാപനം ഉണ്ടാകുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.ഇത്രയും ദിവസം തുടര്‍ന്ന സാമൂഹിക അകല നിയമങ്ങള്‍ അപകടകരമായ തോതില്‍

More »

ഓസ്‌ട്രേലിയയിലെ സിറ്റി സബര്‍ബുകളില്‍ വവ്വാല്‍ പട; ഇവയില്‍ നിന്നും കൊറോണ പടരുമെന്ന അനാവശ്യമായ ആശങ്ക ശക്തമാകുന്നു; ഇതിന് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്ന് എക്‌സ്പര്‍ട്ടുകള്‍; വവ്വാലുകളുടെ ആവാസവ്യവസ്ഥ ഇല്ലാതായത് കടുത്ത പ്രശ്‌നമാകുന്നു
ഈ കൊറോണക്കാലത്ത് ഓസ്‌ട്രേലിയയിലെ സിറ്റി സബര്‍ബുകളില്‍ വവ്വാലുകളെ കൂടുതലായി കണ്ട് വരുന്നത് കടുത്ത ആശങ്കയ്ക്ക് വഴിയൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ട്.വുഹാനിലെ വവ്വാലുകളില്‍ നിന്നാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയയിലെ വവ്വാലുകളുമായി ബന്ധപ്പെട്ടും അനാവശ്യ കൊറോണ ഭയം

More »

ഓസ്‌ട്രേലിയന്‍ ടാക്‌സ് ഓഫീസ് സൂപ്പര്‍ആന്വേഷന്‍ നേരത്തെ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി; കാരണം ഇതുമായി ബന്ധപ്പെട്ട് ഐഡന്റിറ്റി തട്ടിപ്പിലൂടെ 1,20,000 ഡോളര്‍ നഷ്ടപ്പെട്ടതിനാല്‍; തട്ടിപ്പ് കൊറോണക്കാലത്തെ അപേക്ഷാപ്പെരുപ്പത്തിനിടെ
സൂപ്പര്‍ആന്വേഷന്‍ നേരത്തെ സ്വീകരിക്കുന്നതിനുള്ള  അപേക്ഷകള്‍ സ്വീകരിക്കുന്നത് ടാക്‌സ് ഓഫീസ് നിര്‍ത്തി വച്ചു.ഇത്തരം അപേക്ഷകളുടെ ഭാഗമായി ഐഡന്ററ്റി തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ടാക്‌സ് ഓഫീസ് കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് പ്രതിസന്ധി കാരണം 1.2 മില്യണ്‍ ഓസ്‌ട്രേലിയക്കാരാണ് തങ്ങളുടെ സൂപ്പര്‍ അക്കൗണ്ടുകളില്‍

More »

ഓസ്‌ട്രേലിയക്കാര്‍ക്ക് അന്താരാഷ്ട്ര വിമാന യാത്രകള്‍ നടത്താന്‍ അനിശ്ചിതമായി കാത്തിരിക്കേണ്ടി വരും; പ്രാദേശിക, റീജിയണല്‍, ഇന്റര്‍‌സ്റ്റേറ്റ് തലങ്ങളില്‍ വിമാന സര്‍വീസുണ്ടാകും. അന്താരാഷ്ട്ര സഞ്ചാര വിലക്കില്‍ ചിലര്‍ക്ക് ഇളവേകും
ഓസ്‌ട്രേലിയക്കാര്‍ക്ക് അന്താരാഷ്ട്ര വിമാനയാത്രകള്‍ നടത്തുന്നതിനായി അനിശ്ചിതമായ കാത്തിരിക്കല്‍ തുടരേണ്ടി വരുമെന്ന മുന്നറിയിപ്പ് ശക്തമായി.  എന്നാല്‍ പ്രാദേശിക, റീജിയണല്‍, ഇന്റര്‍‌സ്റ്റേറ്റ് തലങ്ങളിലുള്ള വിമാന സര്‍വീസുകള്‍ ഉടന്‍ തുടങ്ങുന്നതിന് ഒരുക്കങ്ങള്‍ ആരംഭിക്കുമെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ നാഷണല്‍ കാബിനറ്റില്‍

More »

ഓസ്‌ട്രേലിലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്; മൂന്ന് ഘട്ടങ്ങളിലായി അടച്ച് പൂട്ടലില്‍ വിട്ട് വീഴ്ച വരുത്താന്‍ പദ്ധതി; ക്യൂന്‍സ്ലാന്‍ഡിലും ടാസ്മാനിയയിലും എന്‍എസ്ഡബ്ല്യൂവിലും നോര്‍ത്തേണ്‍ ടെറിട്ടെറിയിലും ഇളവുകളില്ല
ഓസ്‌ട്രേലിലയില്‍ കൊറോണ വൈറസിനെ പിടിച്ച് കെട്ടുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായി ഇളവ് അനുവദിക്കുന്നതിനുള്ള വിശദമായ പദ്ധതി പുറത്ത് വന്നു. പ്രധാനമന്ത്രി സ്‌കോട്ട് മോറിസനാണിത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ രാജ്യത്തെ ഓരോ സ്‌റ്റേറ്റിലും ഇത് സംബന്ധിച്ച് അനുഭവിക്കാന്‍ കഴിയുന്ന ഇളവുകളില്‍

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത