Australia

ഓസ്‌ട്രേലിയക്ക് കൊറോണ മരണം വെറും 102ല്‍ ഒതുക്കാനായതില്‍ ലോകത്തിന്റെ കൈയടി; 7106 രോഗികളില്‍ 6494 പേരും സുഖം പ്രാപിച്ചു; 3086 കേസുകളും 48 മരണവുമായി എന്‍എസ്ഡബ്ല്യൂ മുന്നില്‍;24 മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്ത് 13 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു
 ഓസ്‌ട്രേലിയയില്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കൊറോണ കവര്‍ന്നിരിക്കുന്നത് 102 പേരുടെ ജീവനാണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യത്തിന് കൊറോണയെ തൊടാന്‍ പോലും സാധിച്ചിട്ടില്ലെന്ന് വ്യക്തമാണ്. നേരത്തെ തന്നെ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതും ജനങ്ങള്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അക്ഷരം പ്രതി അനുസരിച്ചതുമാണ് ഇത്തരത്തില്‍ കോവിഡ് 19നെ പിടിച്ച് കെട്ടാന്‍ രാജ്യത്തിന് സാധിച്ചിരിക്കുന്നതെന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്.  യുകെ, യുഎസ് പോലുള്ള വന്‍കിട ശക്തികള്‍ പോലും കൊറോണക്ക് മുന്നില്‍ ആയുധം വച്ച് കീഴടങ്ങിയപ്പോള്‍ ഓസ്‌ട്രേലിയ നേടിയ വിജയം ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടുന്നുണ്ട്.ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മൊത്തം 7106 കേസുകളില്‍ 6494 പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്.  കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 13 പുതിയ കേസുകളാണ്

More »

ഓസ്‌ട്രേലിയയിലേക്ക് കൊറോണ പ്രതിസന്ധിയില്‍ യൂറോപ്പില്‍ നിന്നും വിലകുറഞ്ഞ ചിപ്‌സുകളൊഴുകുന്നു;രാജ്യത്തെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ കടുത്ത ആശങ്കയില്‍; ഈ സ്ഥിതി തുടര്‍ന്നാല്‍ ഓസ്‌ട്രേലിയയിലെ ഉരുളക്കിഴങ്ങുല്‍പാദനം പൂട്ടിക്കെട്ടുമെന്ന് മുന്നറിയിപ്പ്
ഓസ്‌ട്രേലിയയിലേക്ക് വിവിധ യൂറോപ്യന്‍  രാജ്യങ്ങളില്‍ നിന്നും വില കുറഞ്ഞ ചിപ്‌സ് ഐറ്റങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഒഴുകി എത്തുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് രാജ്യത്തെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ രംഗത്തെത്തി. ഇത്തരം ഐറ്റങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത് ഗവണ്‍മെന്റ് ഉടനടി നിര്‍ത്തലാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. യൂറോപ്പില്‍ കൊറോണ തീര്‍ത്ത

More »

വിക്ടോറിയയില്‍ ബുധനാഴ്ച ആഞ്ഞടിച്ച കൊടുങ്കാറ്റ് ടൊര്‍ണാഡോ തന്നെ; ഔദ്യോഗിക സ്ഥിരീകരണവുമായി ബ്യൂറോ ഓഫ് മെറ്റീരിയോളജി; ഗീലോംഗ് അടക്കമുള്ള ചിലയിടങ്ങളില്‍ നിരവധി വീടുകളെ കാറ്റ് തകര്‍ത്തു; തുടര്‍ച്ചയായെത്തിയ കാറ്റില്‍ ഭയന്ന് വിറച്ച് ജനം
വിക്ടോറിയയിലെ ചില പ്രദേശങ്ങളില്‍ ബുധനാഴ്ച അതിരാവിലെ ആഞ്ഞടിച്ച് നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടാക്കിയ കാറ്റ് ടൊര്‍ണാഡോ ആണെന്ന് സ്ഥിരീകരിച്ച് ബ്യൂറോ ഓഫ് മെറ്റീരിയോളജി രംഗത്തെത്തി. വൗണ്‍ പോണ്ട്‌സിലെ ഗീലോംഗ് സബര്‍ബില്‍ അടക്കമുള്ള ഇടങ്ങളിലായിരുന്നു കാറ്റ് നാശനഷ്ടങ്ങള്‍ വിതറിയിരന്നത്. പ്രതിവര്‍ഷം ഓസ്‌ട്രേലിയയില്‍ ചുരുങ്ങിയത് 60 ടൊര്‍ണാഡോകളെങ്കിലും

More »

ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ കൊറോണ ലോക്ക്ഡൗണിനിടെ ട്രാഫിക് നിയമലംഘനങ്ങള്‍ വര്‍ധിച്ചു; റോഡില്‍ വാഹനങ്ങള്‍ കുറവായത് മുതലെടുത്ത് ഗതാഗത നിയമങ്ങളെ നോക്കുകുത്തിയാക്കി അപകടകരമായി പറപറക്കുന്നവരേറുന്നു
 ഈ കൊറോണ വൈറസ് പ്രതിസന്ധി കാലത്ത് ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ ഗതാഗത നിയമലംഘനങ്ങള്‍ മറ്റിടങ്ങളിലേതിനേക്കാള്‍ കുതിച്ചുയരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.കാന്‍ബറയില്‍ കൊറോണക്കാലത്ത് ഡ്രൈവിംഗ് കുറ്റങ്ങള്‍ പെരുകുന്നതിലുള്ള അസ്വസ്ഥതയും ആശങ്കയും  തിങ്കളാഴ്ച ആക്ട് പോലീസ് വിലിച്ച് കൂട്ടിയ പത്രസമ്മേളനത്തില്‍

More »

ഓസ്‌ട്രേലിയക്കാരോട് കൊറോണയെ ചെറുക്കാന്‍ മാസ്‌ക് ധരിക്കാന്‍ നിഷ്‌കര്‍ഷിക്കാത്തതെന്താണ്...?മറ്റ് രാജ്യങ്ങള്‍ മുഖാവരണം നിര്‍ബന്ധിതമാക്കിയതെന്താണ്..? ആശങ്ക നിറഞ്ഞ ചോദ്യം ശക്തം; കൊറോണ ഭീഷണിയുടെ തോതിലെ വ്യത്യാസമാണ് കാരണമെന്ന് അധികൃതര്‍
 ലോകത്തിലെ മിക്ക രാജ്യങ്ങളും കൊറോണയെ ചെറുക്കുന്നതിനായി പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാന്‍ ജനങ്ങളോട് നിര്‍ദേശിച്ചിരിക്കെ ഓസ്‌ട്രേലിയ ഇക്കാര്യത്തില്‍ നിഷ്‌കര്‍ഷ പുലര്‍ത്താത്തത് എന്ത് കൊണ്ടാണെന്ന ചോദ്യം ശക്തമാകുന്നു.ഇപ്പോള്‍ കൊറോണ ലോക്ക് ഡൗണില്‍ ഓസ്‌ട്രേലിയയില്‍ വന്‍ തോതില്‍ ഇളവുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും രോഗം സമൂഹത്തില്‍ നിലനില്‍ക്കുന്നതിനാല്‍

More »

ക്യൂന്‍്സ്ലാന്‍ഡില്‍ പൊതുഗതാഗതം ആരംഭിച്ചു; പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് പരിധിയേര്‍പ്പെടുത്തിയില്ല; ശാരീരിക അകലം ഉറപ്പാക്കാന്‍ പ്രത്യേക മാനദണ്ഡങ്ങള്‍; യാത്രക്കാരെ ടിക്കറ്റ് വാങ്ങാന്‍ സമ്മതിക്കില്ല; ചില സീറ്റുകള്‍ ബ്ലോക്ക് ചെയ്യു
 ക്യൂന്‍്സ്ലാന്‍ഡില്‍ ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് പൊതു ഗതാഗതം പുനസ്ഥാപിക്കപ്പെട്ടു. എന്നാല്‍ ഇതില്‍ സഞ്ചരിക്കുന്നവരെല്ലാം നിര്‍ണായകമായ ഒരു ശാരീരിക അകല ടെസ്റ്റിന് വിധേയമാകണം. ക്യൂന്‍സ്ലാന്‍ഡിലെ പൊതു ഗതാഗത സംവിധാനത്തില്‍ സഞ്ചരിക്കുന്നവരുടെ എണ്ണത്തിന് പരിധി വച്ചിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ എല്ലാ യാത്രക്കാരും ഒരു സാമാന്യബുദ്ധി പുലര്‍ത്തണമെന്നാണ്

More »

ഓസ്‌ട്രേലിയിലെ ഷട്ട്ഡൗണില്‍ രാജ്യത്തെ തിയേറ്റര്‍ കമ്പനികള്‍ വന്‍ പ്രതിസന്ധിയില്‍; ലൈവ് പെര്‍ഫോമിംഗ് ആര്‍ട്‌സുകള്‍ തുറക്കാന്‍ അനുവാദം നല്‍കാത്തതും സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ചുരുക്കിയതും മേഖലയെ വിഷമവൃത്തത്തിലാക്കുന്നു
ഓസ്‌ട്രേലിയിലെ ഷട്ട്ഡൗണില്‍ രാജ്യത്തെ തിയേറ്റര്‍ കമ്പനികള്‍ വന്‍ പ്രതിസന്ധിയിലാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ആര്‍ട്ട് ഫണ്ട് വെട്ടിച്ചുരുക്കിയതും ലോക്ക്ഡൗണ്‍ കാരണം  തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതും ഇവയുടെ നില കടുത്ത പരുങ്ങലിലാണാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ആകമാനം ലോക്ക്ഡൗണില്‍ ഇളവുകള്‍

More »

സൗത്ത് ഓസ്‌ട്രേലിയയിലെ അവശേഷിച്ചിരുന്ന കൊറോണ രോഗിയും ആശുപത്രി വിട്ടു; 68 കാരനായ പോള്‍ ഫാറഗുനയുടെ രക്ഷപ്പെടല്‍ തീര്‍ത്തും വിസ്മയകരം; റോയല്‍ അഡലെയ്ഡ് ഹോസിപിറ്റലില്‍ മരണത്തെ മുഖാമുഖം കണ്ടുള്ള അത്ഭുതകരമായ തിരിച്ച് പോക്കിന് കൈയടിച്ച് നഴ്‌സുമാര്‍
സൗത്ത് ഓസ്‌ട്രേലിയയില്‍ ശേഷിച്ചിരുന്ന അവസാനത്തെ കോവിഡ് രോഗിയും രോഗത്തില്‍ നിന്നും മുക്തി നേടി ആശുപത്രി വിട്ടുവെന്ന് റിപ്പോര്‍ട്ട്. റോയല്‍ അഡലെയ്ഡ് ഹോസിപിറ്റലില്‍ നിന്നും ഈ രോഗി വിട്ട് പോകുമ്പോള്‍ ഏവരും സന്തോഷത്തോടെയും ആശ്വാസത്തോടെയുമാണ് യാത്രയാക്കിയിരിക്കുന്നത്. 68കാരനായ പോള്‍ ഫാറഗുന തീര്‍ത്തും  അത്ഭുതകരമായ രക്ഷപ്പെടലായിരുന്നുവെന്നാണ് നഴ്‌സുമാര്‍

More »

ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളിലെ കൊറോണ കോണ്‍ടാക്ട് ട്രേസിംഗിനെ മെച്ചപ്പെടുത്താനായി പുതിയ ടെക്‌നോളജിയുമായി ആപ്പിളും ഗൂഗിളും; കൊറോണ രോഗിയുമായി സമ്പര്‍ക്കമുണ്ടായാല്‍ തത്സമയം മുന്നറിയിപ്പേകുന്ന സാങ്കേതികത; എപിഐ കോവിഡ്‌സേഫ് ആപ്പിനെ മെച്ചപ്പെടുത്തും
ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളെ അവരുടെ കൊറോണ വൈറസ് കോണ്‍ടാക്ട് ട്രേസിംഗിനെ സഹായിക്കുന്നതിനായി ഗൂഗിളും ആപ്പിളും അവരുടെ ടെക്‌നോളജി പുറത്തിറക്കിയെന്ന് റിപ്പോര്‍ട്ട്. പുതിയ സാങ്കേതിക വിദ്യയിലൂടെ ആളുകള്‍ക്ക്  കൊറോണ രോഗിയുമായി സമ്പര്‍ക്കമുണ്ടായാല്‍ തത്സമയം ഇതിനെ കുറിച്ച് അലേര്‍ട്ട് ലഭിക്കുന്നതായിരിക്കും. ഈ ടെക്‌നോളജി ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തിക്കുമോയെന്ന്

More »

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി

മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നിന് തുടങ്ങും ; മൂവായിരത്തോളം ഇന്ത്യന്‍ ബിരുദ ധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം

ഓസ്‌ട്രേലിയയുടെ മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. ഫെഡറല്‍ ബജറ്റിലെ പ്രഖ്യാപനം ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രതീക്ഷയേകുന്നതാണ്. മൂവായിരത്തോളം ഇന്ത്യന്‍ ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം നല്‍കുന്നതാണ് പദ്ധതി. മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോര്‍

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേ ബാക്ക് വ്യവസ്ഥകളില്‍ മാറ്റം വരുന്നു ; പ്രായ പരിധി 35 വയസ്സായി ; ഇന്ത്യക്കാര്‍ക്ക് ഗുണകരം

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകള്‍ ജൂലൈ 1 മുതല്‍ മാറും. ഇന്ത്യക്കാര്‍ക്ക് ഗുണകരമായ വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ പ്രായ പരിധി 35 വയസ്സാക്കി. ഓസ്‌ട്രേലിയയില്‍ അംഗീകൃത കോഴ്‌സ്

നികുതി ഇളവുകള്‍.. ജീവിത ചെലവിനെ നേരിടാന്‍ പ്രത്യേക വാഗ്ദാനങ്ങള്‍ ; ബജറ്റില്‍ പ്രതീക്ഷയോടെ ജനം

തുടര്‍ച്ചയായി രണ്ടാമത്തെ മിച്ച ബജറ്റില്‍ പ്രതീക്ഷയോടെ ജനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മിച്ച ബജറ്റ് 9.3 ബില്യണ്‍ ഡോളറാണ്. ഉത്തരവാദിത്വമുള്ള സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റിന്റെ ഫലമാണ് ഇതെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ് പറഞ്ഞു. ബജറ്റ് എല്ലാ ഓസ്‌ട്രേലിയക്കാര്‍ക്കും നികുതി

ലാന്‍ഡിങ് ഗിയര്‍ പണി കൊടുത്തു, മോശം കാലാവസ്ഥയും ; അധിക ഇന്ധനം കത്തിച്ചു തീര്‍ത്ത് വിമാനം സുരക്ഷിതമായി ' ലാന്‍ഡ് ചെയ്ത് പൈലറ്റ്

ഓസ്‌ട്രേലിയയില്‍ ന്യൂകാസിലില്‍ നിന്ന് പോര്‍ട്ട് മക്വെയറി വരെ 26 മിനിറ്റ് ഉല്ലാസ യാത്രയ്ക്ക് ഇറങ്ങിയവര്‍ പെട്ടു. വിമാന യാത്രക്കിടെ ലാന്‍ഡിങ് ഗിയര്‍ പണി കൊടുക്കുകയായിരുന്നു. ചെറു വിമാനത്തിന്റെ ചക്രം പുറത്തേക്ക് തള്ളിവരുന്നില്ല . മഴയും കാറ്റും കൂടിയായതോടെ പക്ഷിക്കൂട്ടവും വിമാനത്തില്‍