Australia

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ 46,000 വര്‍ഷം പഴക്കമുള്ള ഇന്‍ഡിജനസ് സൈറ്റ് തകര്‍ത്ത് മൈനിംഗ് സ്‌ഫോടനം; റിയോ ടിന്റോ മൈനിംഗ് ഗ്രൂപ്പ് നടത്തി സ്‌ഫോടനം തകര്‍ത്ത് തദ്ദേശീയ ഓസ്‌ട്രേലിയന്‍ ജനതയുടെ മഹത്തായ തിരുശേഷിപ്പുകളെ
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ വടക്ക് ഭാഗത്ത് മൈന്‍ സ്‌ഫോടനത്തെ തുടര്‍ന്ന് 46,000 വര്‍ഷം പഴക്കമുള്ള നിര്‍ണായകമായ ഒരു ഇന്‍ഡിജനസ് സൈറ്റ് തകര്‍ന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഞായറാഴ്ച ജുകാന്‍ ജോര്‍ജ് ഏരിയയിലാണ് റിയോ ടിന്റോ മൈനിംഗ് ഗ്രൂപ്പ് നടത്തിയ  സ്‌ഫോടനഫലമായി സൈറ്റ് തകര്‍ന്നിരിക്കുന്നത്. ആഴത്തിലുള്ള രണ്ട് പുരാതന ശിലാ ഷെല്‍ട്ടറുകളാണ് ഇവിടെ തകര്‍ന്ന് പോയിരിക്കുന്നത്.പുടു കുന്റി കുറാമ, പിനികുറ ജനതയുടെ ആദിമ അധിവാസ ഇടങ്ങളാണ് ഇവയെന്ന് കണക്കാക്കി വരുന്നു. 2013ലായിരുന്നു ഈ മൈനിംഗ് ഭീമന് ഇവിടെ പ്രവര്‍ത്തനത്തിന് അനുമതിയേകിയിരുന്നത്.ഇവിടെ മനുഷ്യന്റെ 4000 വര്‍ഷത്തോളം പഴക്കമുള്ള അധിവാസ കേന്ദ്രങ്ങളുണ്ടെന്ന് ഗവേഷണത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇത്രയും പഴക്കമുള്ള ഇന്‍ഡിജനസ് സൈറ്റുകള്‍ ലോകത്തില്‍ തന്നെയില്ലെന്നും ഇവയുടെ

More »

ടാസ്മാനിയയിലെ ഇന്റര്‍‌സ്റ്റേറ്റ് അതിര്‍ത്തികള്‍ ജൂലൈ വരെ തുറക്കില്ലെന്ന് പ്രീമിയര്‍; ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മോറിസന്റെ എതിര്‍പ്പിനെ അവഗണിച്ച് കടുത്ത നിലപാടുമായി പീറ്റര്‍ ഗുറ്റ്‌വെയിന്‍; അതിര്‍ത്തിയടവ് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നു
ടാസ്മാനിയയിലെ അടച്ച് പൂട്ടിയ ഇന്റര്‍‌സ്റ്റേറ്റ് അതിര്‍ത്തികള്‍ ഉടനെയൊന്നും തുറക്കില്ലെന്നും അതിന് ജൂലൈ വരെ കാത്തിരിക്കേണ്ടി വരുമെന്നും തറപ്പിച്ച് പറഞ്ഞ് ഇവിടുത്തെ പ്രീമിയറായ പീറ്റര്‍ ഗുറ്റ്‌വെയിന്‍ രംഗത്തെത്തി. അതിര്‍ത്തികള്‍ തുറക്കാന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നതിനെ തള്ളിക്കൊണ്ടാണ് പീറ്റര്‍ ശക്തമായി

More »

എന്‍എസ്ഡബ്ല്യൂവില്‍ വിവാഹങ്ങളില്‍ 20 പേര്‍ക്കും മരണാനന്തര- മതപര ചടങ്ങുകളില്‍ 50 പേര്‍ക്കും പങ്കെടുക്കാം; എല്ലാവരും നാല് ചതുരശ്ര മീറ്റര്‍ അകലം പാലിക്കണം; ശുചിത്വ നിയമങ്ങളും കര്‍ക്കശം; സ്റ്റേറ്റില്‍ പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ ജൂണ്‍ ഒന്ന് മുതല്‍
എന്‍എസ്ഡബ്ല്യൂവിലെ  കൊറോണ വൈറസ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കുന്നതിന്റെ ഭാഗമായി വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും മതപരമായ ചടങ്ങുകളിലും കൂടുതല്‍  പേരെ പങ്കെടുക്കാന്‍ അനുവദിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ വരുന്ന ജൂണ്‍ ഒന്ന് മുതലായിരിക്കും ഇത് സംബന്ധിച്ച ഇളവുകള്‍ നിലവില്‍ വരുന്നത്. ഇത് പ്രകാരം 20 പേര്‍ക്ക് വരെ വിവാഹങ്ങളില്‍

More »

നോര്‍ത്തേണ്‍ ടെറിട്ടെറിയിലേക്ക് മറ്റ് സ്‌റ്റേറ്റുകളില്‍ നിന്നെത്തുന്നവര്‍ ഇനി മുതല്‍ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയേണ്ട; വീടുകളില്‍ സെല്‍ഫ് ഐസൊലേഷന് വിധേയരായാല്‍ മതി; എന്നാല്‍ ഇതിനായി ചീഫ് മെഡിക്കല്‍ ഓഫീസറുടെ മേല്‍നോട്ടം നിര്‍ബന്ധം
നോര്‍ത്തേണ്‍ ടെറിട്ടെറിയിലേക്ക് മറ്റ് സ്‌റ്റേറ്റുകളില്‍ നിന്നെത്തുന്നവര്‍ ഹോട്ടലുകളില്‍ നിര്‍ബന്ധിത ക്വാറന്റൈന് വിധേയമാകണമെന്ന നിയമത്തില്‍ ഇളവുകള്‍ അനുവദിക്കാന്‍ സ്‌റ്റേറ്റ് ഗവണ്‍മെന്റ് ആലോചിക്കുന്നു. ഇത് പ്രകാരം ഇത്തരക്കാര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന നിയമത്തിലായിരിക്കും ഇളവ് അനുവദിക്കുന്നത്.ഇത്തരത്തില്‍ ക്വാറന്റൈനില്‍ കഴിയുന്നതിന് 2500 ഡോളര്‍

More »

ഓസ്‌ട്രേലിയയില്‍ കൊറോണക്കാലത്ത് ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ കുട്ടികള്‍ക്ക് കെയര്‍ നിഷേധിക്കുന്നു; എല്ലാ കുട്ടികള്‍ക്കും സൗജന്യ ചൈല്‍ഡ് കെയര്‍ എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം പാഴാകുന്നു; സൗജന്യ കെയറിനായി വകയിരുത്തിയ 1.6 ബില്യണ്‍ കൊണ്ട് പ്രയോജനമില്ല
 ഓസ്‌ട്രേലിയയില്‍ കൊറോണക്കാലത്ത് ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ കുട്ടികള്‍ക്ക് കെയര്‍ നിഷേധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കൊറോണ തീര്‍ത്ത പ്രതിസന്ധിയില്‍ രാജ്യത്തെ കുട്ടികള്‍ക്ക് സൗജന്യ ചൈല്‍ഡ് കെയര്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ഉറപ്പേകിയിട്ടുണ്ടെങ്കിലും അതിന് വിരുദ്ധമായിട്ടാണ് ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ശക്തമാണ്. നിലവിലെ

More »

ഓസ്‌ട്രേലിയയിലെ ചില സ്റ്റേറ്റുകള്‍ അതിര്‍ത്തികള്‍ അടച്ചിട്ട നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി; ഇത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും; അഭ്യന്തര സഞ്ചാരം തടസപ്പെടുത്തും; ശാസ്ത്രീയ അടിത്തറയില്ലാത്ത നടപടിക്ക് എതിരെന്ന് മോറിസന്‍
ഓസ്‌ട്രേലിയയില്‍ കോവിഡ് ഭീതി അകന്നിട്ടും ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചിട്ടും സ്‌റ്റേറ്റുകളുടെ അതിര്‍ത്തികള്‍ തുറക്കാന്‍ തയ്യാറാകാത്ത സ്‌റ്റേറ്റ് നേതാക്കന്‍മാരുടെ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. ഇവരുടെ ഈ നീക്കം രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം

More »

വെസ്റ്റേണ്‍ ഓസ്‌ട്രേലിയിലെ യൂണിവേഴ്‌സിറ്റികളുടെ വരുമാനം ഇടിഞ്ഞു; കാരണം കോവിഡ് പ്രതിസന്ധിയാല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ വരാഞ്ഞതിനാല്‍; നഷ്ടം 124 മില്യണ്‍ ഡോളര്‍; വിദേശ വിദ്യാര്‍ത്ഥികളോട് എത്രയും വേഗം മടങ്ങി വരാന്‍ ആഹ്വാനം
കോവിഡ് പ്രതിസന്ധി കാരണം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ വരുന്നത് കുറഞ്ഞിരിക്കുന്നതിനാല്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയിലെ  യൂണിവേഴ്‌സിറ്റികളുടെ വരുമാനം കുത്തനെ ഇടിഞ്ഞ് വന്‍ പ്രതിസന്ധിയിലായിരിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. യൂണിവേഴ്‌സിറ്റ് ഓഫ് വെസ്‌റ്റേണ്‍ ഓസ്‌ട്രേിലയ, കുര്‍ടിന്‍ യൂണിവേഴ്‌സിറ്റ് എന്നിവയാണ് ഇത്തരത്തില്‍ കടുത്ത

More »

ഓസ്‌ട്രേലിയയില്‍ കൊറോണയുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി ആയിരക്കണക്കിന് അപ്രന്റിസ്ഷിപ്പ് പ്ലേസുകളും ട്രെയിനീ പൊസിഷനുകളും അപ്രത്യക്ഷമാക്കും; അടുത്ത അഞ്ച് വര്‍ഷഷത്തേക്ക് അപ്രന്റിസ്ഷിപ്പുകള്‍ കുത്തനെ ഇടിയും; മറ്റ് തൊഴിലാളികളേക്കാള്‍ ബാധിക്കും
 ഓസ്‌ട്രേലിയയില്‍ കൊറോണ തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി കാരണം ആയിരക്കണക്കിന് അപ്രന്റിസ്ഷിപ്പ് പ്ലേസുകളും ട്രെയിനീ പൊസിഷനുകളും  അപ്രത്യക്ഷമാകുമെന്ന  ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതിന് മുമ്പ് രാജ്യം സാമ്പത്തിക മാന്ദ്യം അഭിമുഖീകരിച്ച കാലങ്ങളില്‍ നിന്നുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് എക്‌സ്പര്‍ട്ടുകള്‍ ഈ പ്രവചനം നടത്തിയിരിക്കുന്നത്.  ഇത്

More »

നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ കളകളെയും കാട്ടുതീയെയും നിയന്ത്രിക്കാന്‍ ഗാംബ ആര്‍മിക്ക് രൂപം നല്‍കി ഗവണ്‍മെന്റ്; ഇത്തരം പ്രശ്‌നങ്ങള്‍ക്ക് മേല്‍ ഭാവിയില്‍ സര്‍ക്കാരിനും ഭൂവുമടകള്‍ക്കും മേല്‍ വരുന്ന ഉത്തരവാദിത്വങ്ങളും ചെലവും കുറയ്ക്കാനാവും
നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ കാര്‍ഷിക രംഗത്തിന് ഭീഷണിയായി പടരുന്ന കളകളെ നിര്‍മാര്‍ജനം ചെയ്യുന്നതിനായി സ്റ്റേറ്റ് ഗവണ്‍മെന്റ് പ്രത്യേക സേനക്ക് രൂപം നല്‍കിയെന്ന് റിപ്പോര്‍ട്ട്. ഗാംബ ആര്‍മി എന്നാണിത് അറിയപ്പെടുന്നത്. ടെറിട്ടെറിയിലെ നിര്‍ണായകമായ വിളഭൂമികളില്‍ കള പടരുന്നത് തടയുന്നതിനാണീ ആര്‍മിക്ക് രൂപം നല്‍കിയിരിക്കുന്നതെന്നാണ് ടെറിട്ടെറി പുറത്തിറക്കിയ

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി