വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ 46,000 വര്‍ഷം പഴക്കമുള്ള ഇന്‍ഡിജനസ് സൈറ്റ് തകര്‍ത്ത് മൈനിംഗ് സ്‌ഫോടനം; റിയോ ടിന്റോ മൈനിംഗ് ഗ്രൂപ്പ് നടത്തി സ്‌ഫോടനം തകര്‍ത്ത് തദ്ദേശീയ ഓസ്‌ട്രേലിയന്‍ ജനതയുടെ മഹത്തായ തിരുശേഷിപ്പുകളെ

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ  46,000 വര്‍ഷം പഴക്കമുള്ള  ഇന്‍ഡിജനസ് സൈറ്റ് തകര്‍ത്ത് മൈനിംഗ് സ്‌ഫോടനം; റിയോ ടിന്റോ മൈനിംഗ് ഗ്രൂപ്പ് നടത്തി സ്‌ഫോടനം തകര്‍ത്ത് തദ്ദേശീയ ഓസ്‌ട്രേലിയന്‍ ജനതയുടെ മഹത്തായ തിരുശേഷിപ്പുകളെ
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ വടക്ക് ഭാഗത്ത് മൈന്‍ സ്‌ഫോടനത്തെ തുടര്‍ന്ന് 46,000 വര്‍ഷം പഴക്കമുള്ള നിര്‍ണായകമായ ഒരു ഇന്‍ഡിജനസ് സൈറ്റ് തകര്‍ന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഞായറാഴ്ച ജുകാന്‍ ജോര്‍ജ് ഏരിയയിലാണ് റിയോ ടിന്റോ മൈനിംഗ് ഗ്രൂപ്പ് നടത്തിയ സ്‌ഫോടനഫലമായി സൈറ്റ് തകര്‍ന്നിരിക്കുന്നത്. ആഴത്തിലുള്ള രണ്ട് പുരാതന ശിലാ ഷെല്‍ട്ടറുകളാണ് ഇവിടെ തകര്‍ന്ന് പോയിരിക്കുന്നത്.പുടു കുന്റി കുറാമ, പിനികുറ ജനതയുടെ ആദിമ അധിവാസ ഇടങ്ങളാണ് ഇവയെന്ന് കണക്കാക്കി വരുന്നു.

2013ലായിരുന്നു ഈ മൈനിംഗ് ഭീമന് ഇവിടെ പ്രവര്‍ത്തനത്തിന് അനുമതിയേകിയിരുന്നത്.ഇവിടെ മനുഷ്യന്റെ 4000 വര്‍ഷത്തോളം പഴക്കമുള്ള അധിവാസ കേന്ദ്രങ്ങളുണ്ടെന്ന് ഗവേഷണത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇത്രയും പഴക്കമുള്ള ഇന്‍ഡിജനസ് സൈറ്റുകള്‍ ലോകത്തില്‍ തന്നെയില്ലെന്നും ഇവയുടെ നാശത്തിന് കാരണമാകുന്ന രീതിയില്‍ ഇവിടെ ഖനനത്തിന് അനുമതി നല്‍കരുതായിരുന്നുവെന്നുമാണ് പുന്റു കുന്റി കുറാമ ലാന്‍ഡ് കമ്മിറ്റി ചെയറായ ജോണ്‍ അഷ്ബര്‍ട്ടന്‍ പ്രതികരിച്ചിരിക്കുന്നത്.

ഈ തകര്‍ച്ചയില്‍ ഈ സമൂഹത്തിലുള്ളവര്‍ കടുത്തപ്രതിസന്ധിയിലും ദുഖത്തിലുമായിരിക്കുന്നുവെന്നും അദ്ദേഹം എടുത്ത്കാട്ടുന്നു. ഇതിലൂടെ തങ്ങള്‍ക്ക് പൂര്‍വികരുമായുള്ള ബന്ധമാണ് നഷ്ടമായിരിക്കുന്നതെന്നും ഇത് ഇവിടുത്തെ തനത് സംസ്‌കാരത്തിന്റെ മഹത്തായ ശേഷിപ്പുകളെയാണ് ഇല്ലാതാക്കിയതെന്നും അദ്ദേഹം ആരോപിക്കുന്നു.ഖനനം മൂല ം ഇത്തരം സൈറ്റുകള്‍ ഇനിയും നശിക്കാതിരിക്കുന്നതിനുള്ള കര്‍ക്കശമായ നിയമനിര്‍മാണത്തിനുളള നീക്കം തിരക്കിട്ടാരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Other News in this category



4malayalees Recommends