വിസ പുതുക്കി നല്‍കിയില്ല ; ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തക ഇന്ത്യ വിട്ടു

വിസ പുതുക്കി നല്‍കിയില്ല ; ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തക ഇന്ത്യ വിട്ടു
വിസ പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ (എബിസി) ദക്ഷിണേഷ്യന്‍ ബ്യൂറോ ചീഫ് അവനി ഡയസ് ഇന്ത്യ വിട്ടു. അവനി വിസ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നീട്ടി നല്‍കാതിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അവനിയുടെ വിസ കാലാവധി നീട്ടാന്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അവനിയുടെ റിപ്പോര്‍ട്ടിങ് രീതി അതിരുകടക്കുന്നുവെന്നാരോപിച്ചാണ് വിസ നീട്ടാതിരുന്നതെന്ന വാദം കേന്ദ്രം തള്ളി.

അവാനി ഡയസ് ഏപ്രില്‍ 19 വെള്ളിയാഴ്ച ഇന്ത്യ വിടണമെന്നായിരുന്നു നിര്‍ദേശം. തുടര്‍ന്ന് ഇന്ത്യ വിട്ടെന്നും എന്റെ റിപ്പോര്‍ട്ടിങ് അതിരുകടന്നെന്നും അതുകൊണ്ടാണ് വിസ നീട്ടാത്തതെന്നും അധികൃതര്‍ അറിയിച്ചെന്ന് അവനി പറഞ്ഞിരുന്നു. ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ ഇടപെടലിന് ശേഷമാണ് വിസ രണ്ടുമാസം കൂടി നീട്ടിയതെന്നും അവര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends