ബിഷപ്പ് ആക്രമിക്കപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ച മസ്‌ക്കിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. ഇലോണ്‍ മസ്‌ക് അഹങ്കാരി, നിയമത്തിനും സാമാന്യ മര്യാദയ്ക്കും അതീതയാണ് താനെന്ന് മസ്‌ക് കരുതുന്നുവെന്ന് ആന്തണി ആല്‍ബനീസ് പറഞ്ഞു.
പള്ളിയിലെ ആക്രമണദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ നാളെ വരെയാണ് കോടതി എക്‌സിന് സമയം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ഫെഡറല്‍ കോടതിയുടെ തീരുമാനത്തില്‍ തൃപ്തിയില്ലെന്നും എക്‌സ് വ്യക്തമാക്കി.
ഓസ്‌ട്രേലിയയില്‍ നിന്ന് മാത്രം ഈ ദൃശ്യങ്ങള്‍ നീക്കം ചെയ്തു.
എന്നാല്‍ ലോകം മുഴുവന്‍ വീഡിയോയ്ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് ഇ സേഫ്റ്റി കമ്മീഷന്‍ കോടതിയെ സമീപിച്ചു.
മണിക്കൂറുകള്‍ നീണ്ട വാദം കേള്‍ക്കലിനൊടുവില്‍ ജസ്റ്റിസ് ജഫ്രി കെന്നറ്റ് ബുധനാഴ്ച വരെ വീഡിയോ ബ്ലോക്ക് ചെയ്യണം എന്ന് ഉത്തരവിട്ടു. ബുധനാഴ്ചയാണ് വീഡിയോ പൂര്‍ണമായി നീക്കം ചെയ്യണമെന്ന അപേക്ഷയില്‍ കോടതി വാദം കേള്‍ക്കുക