Australia

വിക്ടോറിയയില്‍ സ്‌റ്റേറ്റ് ഓഫ് എമര്‍ജന്‍സി മൂന്നാഴ്ച കൂടി നീട്ടി; ജൂണ്‍ 21 വരെ നിയന്ത്രണങ്ങള്‍;മൊത്തം കേസുകള്‍ 1649; മരണം 19; തിങ്കളാഴ്ച മുതല്‍ പൊതുഇടങ്ങളിലും റസ്റ്റോറന്റുകളിലും 20 പേര്‍ക്ക് വരെ ഒരുമിച്ച് കൂടാം; ശാരീരിക അകല നിയമം പാലിക്കണം
വിക്ടോറിയയില്‍ സ്‌റ്റേറ്റ് ഓഫ് എമര്‍ജന്‍സി മൂന്നാഴ്ച കൂടി നീട്ടി ജൂണ്‍ 21 വരെയാക്കിയതായി ഹെല്‍ത്ത് മിനിസ്റ്റര്‍ ജെന്നി മികാകോസ് പ്രഖ്യാപിച്ചു.നിലവില്‍ ഇതുവരെ സ്റ്റേറ്റില്‍  5,09,000 വിക്ടോറിയക്കാരെയാണ് കോവിഡ്-19 ടെസ്റ്റിന് വിധേയരാക്കിയിരിക്കുന്നത്. ഒരു കൂട്ടവുമായി ബന്ധപ്പെട്ട കൊറോണ വൈറസ് കേസുകള്‍   മെല്‍ബണ്‍ വെസ്റ്റിലെ കെയ്‌ലേര്‍ ഡൗണ്‍സില്‍ ഒരു രാത്രി കൊണ്ട് രണ്ടെണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ഒരു കുടുംബത്തിലെ 13 പേര്‍ക്കാണ് ഇവിടങ്ങളില്‍ രോഗബാധയുണ്ടായിരിക്കുന്നത്.  ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പുതിയ രണ്ട് കേസുകളും പ്രസ്തുത കുടുംബത്തിലെ അംഗങ്ങളും കിഞ്ഞ് രണ്ടാഴ്ചയായി സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്നവരുമാണ്.മറ്റൊരു കേസ് സ്വാന്‍സ്റ്റണിലെ റൈഡ്ജസിലെ ഔട്ട്‌ബ്രേക്കുമായി ബന്ധപ്പെട്ടതാണ്. ഇതോടെ അവിടുത്തെ

More »

ഓസ്‌ട്രേലിയയില്‍ കൊറോണക്കാലത്ത് പുകവലി ഉപേക്ഷിച്ചവരേറെ; കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും ലഹരി വിമുക്ത തെറാപ്പികളും ഉപകരിച്ചു; രാജ്യത്തെ ഏറ്റവും പുകവലിക്കാരുള്ള ഹോബര്‍ട്ട് സബര്‍ബുകളില്‍ പോലും പുകവലിയോട് ഗുഡ് ബൈ പറഞ്ഞവരേറെ
ഓസ്‌ട്രേലിയയിലെ പുകവലിക്കാര്‍ക്ക് കൊറോണ ഗുണം ചെയ്തുവെന്ന് റിപ്പോര്‍ട്ട്. അതായത് കോവിഡ് കാലത്ത് തങ്ങളുടെ പുകവലി ശീലത്തില്‍ നിന്നും മുക്തമാകാന്‍ നിരവധി പേര്‍ക്ക് സാധിച്ചുവെന്നാണ് വ്യക്തമായിരിക്കുന്നത്.ഗേജ്ബ്രൂക്ക് കമ്മ്യൂണിറ്റി സെന്റര്‍ കോഓഡിനേറ്ററായ ചെയ്‌നീ പുല്ലെനെ പോലുള്ള നിരവധി പേരാണ് ഈ അവസരത്തില്‍ വര്‍ഷങ്ങളായുളള പുകവലി ശീലത്തില്‍ നിന്നും മുക്തരായിരിക്കുന്നത്.

More »

ഓസ്‌ട്രേലിയന്‍ സ്‌കൂളുകള്‍ കുട്ടികള്‍ക്കായി ലഞ്ച് നല്‍കണമെന്ന് ടാസ്മാനിയന്‍ കാന്റീന്‍സ് അസോസിയേഷന്‍; ഇതിലൂടെ കുട്ടികളുടെ ഭക്ഷ്യസുരക്ഷയും ആരോഗ്യവും ഉറപ്പാക്കാം; സാമൂഹിക-ഭക്ഷണശീലങ്ങളും മെച്ചപ്പെടുത്താം; രാജ്യത്തിന്റെ നല്ല ഭാവിക്കുള്ള നിക്ഷേപം
വിദ്യാര്‍ത്ഥികളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി  ഓസ്‌ട്രേലിയന്‍ സ്‌കൂളുകള്‍ സ്‌കൂള്‍ ലഞ്ചുകള്‍ പരീക്ഷണാര്‍ത്ഥം നടപ്പിലാക്കണമെന്ന നിര്‍ണായക ആവശ്യവുമായി ടാസ്മാനിയന്‍ കാന്റീന്‍സ് അസോസിയേഷന്‍ രംഗത്തെത്തി. ഈ സമയത്ത് ഓസ്‌ട്രേലിയന്‍ സ്‌കൂളുകളിലെല്ലാം കുട്ടികള്‍ക്ക് നിര്‍ബന്ധമായും ലഞ്ച് നല്‍കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നാണ് അസോസിയേഷന്റെ  ഹെഡായ ജൂലി

More »

ഓസ്‌ട്രേലിയയിലെ ചീസ് വ്യവസായം വന്‍ പ്രതിസന്ധിയില്‍; ബുഷ്ഫയറും കോവിഡും ഈ ബിസിനസിനെ തകര്‍ത്തു; രക്ഷക്കായി പലവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് ചീസ് മേക്കര്‍മാര്‍;കൂടുതല്‍ ചീസ് വാങ്ങി ചീസ് ബിസിനസിനെ രക്ഷിക്കാന്‍ ആഹ്വാനം; സെല്ലാര്‍ ഡോര്‍ ഓപ്പറേഷനുകള്‍ സജീവം
കോവിഡ് 19, ബുഷ് ഫയര്‍ എന്നീ പ്രതിസന്ധികള്‍ കാരണം തകര്‍ച്ചയുടെ വക്കിലെത്തിയ ഓസ്‌ട്രേലിയയിലെ ചീസ് വ്യവസായത്തെ കൈ പിടിച്ച് കയറ്റാന്‍ ഓസ്‌ട്രേലിയക്കാര്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിച്ച് രാജ്യത്തെ പ്രമുഖ ചീസ് ഉല്‍പാദകര്‍ രംഗത്തെത്തി. ബുഷ് ഫയര്‍ കാരണം  അവയുണ്ടായ പ്രദേശങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കണമെന്ന് ടൂറിസ്റ്റുകളോട് നേരത്തെ നിര്‍ദേശിച്ചത് ചീസ് ഇന്റസ്ട്രിയെ

More »

ഓസ്‌ട്രേലിയയിലെ വിദൂരപ്രദേശങ്ങളിലുള്ളവര്‍ ഉറ്റവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാതിരിക്കുന്നത് മോര്‍ഗുകള്‍ക്ക് വന്‍ പ്രതിസന്ധി; കൊറോണ ലോക്ക്ഡൗണ്‍ മൂലം ശവസംസ്‌കാരങ്ങള്‍ നടത്തുന്നതിന് കടുത്ത നിയന്ത്രണമുള്ളതിനാല്‍ ശവസംസ്‌കാരം മാറ്റുന്നവരേറെ
കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം ചില കുടുംബങ്ങള്‍ തങ്ങളുടെ ഉറ്റവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ മനപൂര്‍വം വൈകിപ്പിക്കുന്നതിനാല്‍  ഓസ്‌ട്രേിലയയുടെ ചില വിദൂരപ്രദേശങ്ങളിലെ മോര്‍ച്ചറികളില്‍ അഥവാ മോര്‍ഗുകളില്‍ മൃതദേഹങ്ങള്‍ കുന്ന് കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. ചിലയിടങ്ങളില്‍ റഫ്രിജറേറ്റഡ് സ്റ്റോറേജുകളില്‍ മൃതദേഹങ്ങള്‍ മൂന്ന് മാസം വരെ

More »

വിക്ടോറിയക്കാരേ...ജൂണില്‍ കൂടി വീട്ടിലിരുന്ന് ജോലി ചെയ്യൂ....! വര്‍ക്ക്-ഫ്രം-ഹോം നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി വിക്ടോറിയന്‍ ഗവണ്‍മെന്റ്; ജൂണ്‍ ഒന്ന് മുതല്‍ ഇളവുകളുണ്ടെങ്കിലും ഒരു മാസം കൂടി വീട്ടിലിരുന്ന് ജോലി ചെയ്താല്‍ കൂടുതല്‍ സുരക്ഷിതം
വിക്ടോറിയയില്‍ കൊറോണ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ വര്‍ക്ക്-ഫ്രം-ഹോം നിര്‍ദേശങ്ങള്‍  കര്‍ക്കശമാക്കാന്‍ വിക്ടോറിയന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. ജൂലൈ വരെയെങ്കിലും ആളുകള്‍ ജോലി സ്ഥലത്ത് പോയി ജോലി ചെയ്യുന്നത് പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണീ നീക്കം. നിലവില്‍ വീട്ടില്‍ നിന്നും ജോലി ചെയ്യുന്നവര്‍ അത് തുടരാന്‍ സാധിക്കുമെങ്കില്‍ ജൂണിലും വര്‍ക്ക്-ഫ്രം-ഹോം

More »

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ആളുകള്‍ക്കിടയില്‍ നാല് ചതുരശ്ര മീറ്റര്‍ അകലം വേണ്ട; ഇനി മുതല്‍ രണ്ട് സ്‌ക്വയര്‍ മീററര്‍ അകലം മതി;100 പേര്‍ക്ക് വരെ ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ വെന്യൂകളില്‍ കൂടിച്ചേരാം; മൂന്നാം ഘട്ട ഇളവുകള്‍ ജൂണ്‍ ആറ് മുതല്‍
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ കൊറോണ വൈറസ് ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുന്നതിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ജൂണ്‍ ആറ് മുതല്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരുന്നു.തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കപ്പെട്ട മിക്ക ബിസിനസുകളെയും നിലവിലെ നിയന്ത്രണങ്ങള്‍ കാര്യമായി ബാധിക്കുന്നതിനാലാണ് പുതിയ ഇളവുകള്‍ അനുവദിക്കാന്‍ ഗവണ്‍മെന്റ് ഒരുങ്ങുന്നത്. നോണ്‍-വര്‍ക്ക്

More »

അഡലെയ്ഡിലെ ട്രെയിനുകളില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉറപ്പാക്കുന്നതിനായി 700ഓളം സീറ്റുകള്‍ നീക്കം ചെയ്യുന്നു; ബസുകളിലും ട്രാമുകളിലും സമാനമായ പരിഷ്‌കാരങ്ങള്‍; ലക്ഷ്യം കൊറോണ ഭീതിയില്ലാതെ യാത്രക്കാര്‍ക്ക് സഞ്ചാരമുറപ്പാക്കല്‍
കൊറോണ ഭീഷണി നിലനില്‍ക്കെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉറപ്പാക്കുന്നതിനായി അഡലെയ്ഡിലെ ട്രെയിനുകളില്‍ നിന്നും ഏതാണ്ട് 700ഓളം സീറ്റുകള്‍ നീക്കം ചെയ്യുമെന്ന് സൗത്ത് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് വ്യക്തമാക്കി. ലോക്ക്ഡൗണില്‍ ഇളവുകളുണ്ടായതിനെ തുടര്‍ന്ന് യാത്രക്കാര്‍ ട്രെയിനുകളില്‍ തിക്കിത്തിരക്കി യാത്ര ചെയ്യുന്നതിനെ തുടര്‍ന്ന് കൊറോണ പകര്‍ച്ച വീണ്ടും പൊട്ടിപ്പുറപ്പെടുമെന്ന്

More »

ഓസ്‌ട്രേലിയയിലെ സിഒഎജി റദ്ദാക്കുമെന്നും പകരം നാഷണല്‍ കാബിനറ്റ് വര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി; സ്‌റ്റേറ്റുകളിലെയും ടെറിട്ടെറികളിലെയും നേതാക്കന്‍മാര്‍ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തും; കൊറോണ പ്രതിസന്ധിക്കിടെ കൂടുതല്‍ തൊഴിലവസരമുണ്ടാക്കും
ഓസ്‌ട്രേലിയയില്‍ ദി കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ്‌സ് (സിഒഎജി) മീറ്റിംഗ് 1992ന് ശേഷം ചേര്‍ന്നിട്ടില്ല. സിഒഎജി വേണ്ടെന്ന് വയ്ക്കുകയാണെന്നും പകരം നാഷണല്‍ കാബിനറ്റ് അതിന്റെ ധര്‍മം നിര്‍വഹിക്കുമെന്നും വെള്ളിയാഴ്ച പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രഖ്യാപിച്ചു. പുതിയ ഫോര്‍മാറ്റിലൂടെ  സ്‌റ്റേറ്റുകളിലെയും ടെറിട്ടെറികളിലെയും നേതാക്കന്‍മാര്‍ തമ്മില്‍

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി