അഡലെയ്ഡിലെ ട്രെയിനുകളില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉറപ്പാക്കുന്നതിനായി 700ഓളം സീറ്റുകള്‍ നീക്കം ചെയ്യുന്നു; ബസുകളിലും ട്രാമുകളിലും സമാനമായ പരിഷ്‌കാരങ്ങള്‍; ലക്ഷ്യം കൊറോണ ഭീതിയില്ലാതെ യാത്രക്കാര്‍ക്ക് സഞ്ചാരമുറപ്പാക്കല്‍

അഡലെയ്ഡിലെ ട്രെയിനുകളില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉറപ്പാക്കുന്നതിനായി 700ഓളം സീറ്റുകള്‍ നീക്കം ചെയ്യുന്നു; ബസുകളിലും ട്രാമുകളിലും സമാനമായ പരിഷ്‌കാരങ്ങള്‍; ലക്ഷ്യം കൊറോണ ഭീതിയില്ലാതെ യാത്രക്കാര്‍ക്ക് സഞ്ചാരമുറപ്പാക്കല്‍
കൊറോണ ഭീഷണി നിലനില്‍ക്കെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉറപ്പാക്കുന്നതിനായി അഡലെയ്ഡിലെ ട്രെയിനുകളില്‍ നിന്നും ഏതാണ്ട് 700ഓളം സീറ്റുകള്‍ നീക്കം ചെയ്യുമെന്ന് സൗത്ത് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് വ്യക്തമാക്കി. ലോക്ക്ഡൗണില്‍ ഇളവുകളുണ്ടായതിനെ തുടര്‍ന്ന് യാത്രക്കാര്‍ ട്രെയിനുകളില്‍ തിക്കിത്തിരക്കി യാത്ര ചെയ്യുന്നതിനെ തുടര്‍ന്ന് കൊറോണ പകര്‍ച്ച വീണ്ടും പൊട്ടിപ്പുറപ്പെടുമെന്ന് യാത്രക്കാര്‍ ആശങ്ക പ്രകടിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അധികൃതര്‍.

ഇതിന്റെ ഭാഗമായി അഡലെയ്ഡ് റൂട്ടുകളിലെ 70 ഡീസല്‍ പവേഡ് ട്രെയിനുകളില്‍ നിന്നും 670 സീറ്റുകള്‍ നീക്കം ചെയ്യുമെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരിക്കുന്നത്. ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് പൊതുഗതാഗത സംവിധാനം കൊറോണ ഭീഷണിയില്ലാതെ സുരക്ഷിതമായി ഉപയോഗിക്കുന്നത് ഉറപ്പ് വരുത്തുന്നതിനായി നടപ്പിലാക്കുന്ന ജാഗ്രതയോടെയുളള നിരവധി നടപടികളുടെയും മുന്‍കരുതലെടുക്കലിന്റെയും ഭാഗമായിട്ടാണ് ട്രെയിനുകളിലെ സീറ്റുകളുടെ എണ്ണം വെട്ടിക്കുറക്കുന്നത്.

ഇതിന്റെ ഭാഗമായി ട്രെയിനുകളിലെ ടൈം ടേബിളുകളില്‍ മാറ്റം വരുത്താനും ക്യാഷ് പേമെന്റുകള്‍ നിരോധിക്കാനും നീക്കമുണ്ട്. സീറ്റുകളുടെ ഇടയില്‍ ഇത്തരത്തില്‍ കൂടുതല്‍ സ്ഥലം കൊണ്ടു വരുന്നതിലൂടെ സുരക്ഷിതമായ സാമൂഹിക അകലം യാത്രക്കാര്‍ക്കിടയില്‍ ഉറപ്പാക്കാനാവുമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ സ്റ്റീഫന്‍ ക്‌നോല്‍ പറയുന്നത്. കൂടുതല്‍ യാത്രക്കാര്‍ പൊതു ഗതാഗതം ഉപയോഗിക്കാനും സമ്പദ് വ്യവസ്ഥ വീണ്ടും തുറക്കാനും ആരംഭിച്ചതിനെ തുടര്‍ന്നാണീ മുന്‍കരുതലുകളെന്നും സ്റ്റീഫന്‍ വിശദീകരിക്കുന്നു.സ്റ്റേറ്റിലെ ബസുകളിലും ട്രാമുകളിലും ഇത്തരത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉറപ്പാക്കുന്ന നിര്‍ണായകമായ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് വരുന്നുണ്ട്.

Other News in this category



4malayalees Recommends