ഓസ്‌ട്രേലിയയിലെ ചീസ് വ്യവസായം വന്‍ പ്രതിസന്ധിയില്‍; ബുഷ്ഫയറും കോവിഡും ഈ ബിസിനസിനെ തകര്‍ത്തു; രക്ഷക്കായി പലവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് ചീസ് മേക്കര്‍മാര്‍;കൂടുതല്‍ ചീസ് വാങ്ങി ചീസ് ബിസിനസിനെ രക്ഷിക്കാന്‍ ആഹ്വാനം; സെല്ലാര്‍ ഡോര്‍ ഓപ്പറേഷനുകള്‍ സജീവം

ഓസ്‌ട്രേലിയയിലെ ചീസ് വ്യവസായം വന്‍ പ്രതിസന്ധിയില്‍; ബുഷ്ഫയറും കോവിഡും ഈ ബിസിനസിനെ തകര്‍ത്തു; രക്ഷക്കായി പലവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് ചീസ് മേക്കര്‍മാര്‍;കൂടുതല്‍ ചീസ് വാങ്ങി ചീസ് ബിസിനസിനെ രക്ഷിക്കാന്‍ ആഹ്വാനം; സെല്ലാര്‍ ഡോര്‍ ഓപ്പറേഷനുകള്‍ സജീവം
കോവിഡ് 19, ബുഷ് ഫയര്‍ എന്നീ പ്രതിസന്ധികള്‍ കാരണം തകര്‍ച്ചയുടെ വക്കിലെത്തിയ ഓസ്‌ട്രേലിയയിലെ ചീസ് വ്യവസായത്തെ കൈ പിടിച്ച് കയറ്റാന്‍ ഓസ്‌ട്രേലിയക്കാര്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിച്ച് രാജ്യത്തെ പ്രമുഖ ചീസ് ഉല്‍പാദകര്‍ രംഗത്തെത്തി. ബുഷ് ഫയര്‍ കാരണം അവയുണ്ടായ പ്രദേശങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കണമെന്ന് ടൂറിസ്റ്റുകളോട് നേരത്തെ നിര്‍ദേശിച്ചത് ചീസ് ഇന്റസ്ട്രിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. തുടര്‍ന്നെത്തിയ കോവിഡും ചീസ് ബിസിനസിനെ ഗുരുതരമായാണ് ബാധിച്ചിരിക്കുന്നത്.

അതിനാല്‍ ചീസിന്റെ അഭ്യന്തര ഉപയോഗം പതിവിലുമധികം വര്‍ധിപ്പിക്കുക മാത്രമാണ് രാജ്യത്തെ ഈ നിര്‍ണായക മേഖലയെ പിടിച്ച് നിര്‍ത്തുന്നതിന് ഏക വഴിയെന്നാണ് ഉല്‍പാദകര്‍ മുന്നറിയിപ്പേകുന്നത്.സെല്ലാര്‍ ഡോര്‍ ഓപ്പറേഷനുകളിലൂടെ ചീസ് വ്യവസായത്തെ പിടിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളാണ് നിലവില്‍ ചീസ് ഉല്‍പാദകര്‍ നടത്തി വരുന്നത്.ബുഷ് ഫയര്‍ കാരണം ടൂറിസ്റ്റുകളെ വിലക്കിയതിനാല്‍ നോര്‍ത്ത് വെസ്റ്റ് വിക്ടോറിയയിലെ മിലാവ് ചീസിന്റെ നൂറ് കണക്കിന് കിലോഗ്രാം ചീസ് പാഴായിപ്പോയിരുന്നു.

ഇത്തരത്തില്‍ നിരവധി കമ്പനികള്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ വ്യവസായത്തെ രക്ഷിക്കുന്നതിനായി പ്രാദേശിക തലത്തില്‍ ചീസ് കൂടുതലായി വാങ്ങാന്‍ കസ്റ്റമര്‍മാരോട് അഭ്യര്‍ത്ഥിച്ച് ഉല്‍പാദകരും ബന്ധപ്പെട്ടവരും രംഗത്തെത്തിയിരിക്കുന്നത്.ചീസ് അധികകാലം നിലനില്‍ക്കാത്തതിനാല്‍ അത് വലിച്ചെറിയേണ്ട ഗതികേടാണുള്ളതന്നാണ് ചീസ് മേയ്ക്കറായ സെറിഡ് വെന്‍ ബ്രൗണ്‍ പറയുന്നത്.

ചീസ് വ്യവസായം മുമ്പില്ലാത്ത വിധത്തില്‍ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ രക്ഷക്കായി മുന്‍കൈയെടുത്ത് ഒരു ഓണ്‍ലൈന്‍ സ്‌പെഷ്യാലിറ്റി ചീസ് റീട്ടെയിലറായ ചീസ് തെറാപ്പി രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഫേസ്ബുക്കില്‍ ഒരു എസ്ഒഎസ് പോസ്റ്റ് ചെയ്തിരുന്നു. ചീസ് ലൗവിംഗ് ഫോളോവര്‍മാരോട് ഈ വ്യവസായത്തെ രക്ഷിക്കുന്നതിനായി ഒരു റെസ്‌ക്യൂ ബോക്‌സ് വാങ്ങാനാണ് ഈ പോസ്റ്റിലൂടെ ചീസ് തെറാപ്പി ആഹ്വാനം ചെയ്തിരിക്കുന്നത്.

Other News in this category4malayalees Recommends