വിക്ടോറിയയില്‍ സ്‌റ്റേറ്റ് ഓഫ് എമര്‍ജന്‍സി മൂന്നാഴ്ച കൂടി നീട്ടി; ജൂണ്‍ 21 വരെ നിയന്ത്രണങ്ങള്‍;മൊത്തം കേസുകള്‍ 1649; മരണം 19; തിങ്കളാഴ്ച മുതല്‍ പൊതുഇടങ്ങളിലും റസ്റ്റോറന്റുകളിലും 20 പേര്‍ക്ക് വരെ ഒരുമിച്ച് കൂടാം; ശാരീരിക അകല നിയമം പാലിക്കണം

വിക്ടോറിയയില്‍ സ്‌റ്റേറ്റ് ഓഫ് എമര്‍ജന്‍സി മൂന്നാഴ്ച കൂടി നീട്ടി; ജൂണ്‍ 21 വരെ നിയന്ത്രണങ്ങള്‍;മൊത്തം കേസുകള്‍ 1649; മരണം 19; തിങ്കളാഴ്ച മുതല്‍ പൊതുഇടങ്ങളിലും റസ്റ്റോറന്റുകളിലും 20 പേര്‍ക്ക് വരെ ഒരുമിച്ച് കൂടാം; ശാരീരിക അകല നിയമം പാലിക്കണം
വിക്ടോറിയയില്‍ സ്‌റ്റേറ്റ് ഓഫ് എമര്‍ജന്‍സി മൂന്നാഴ്ച കൂടി നീട്ടി ജൂണ്‍ 21 വരെയാക്കിയതായി ഹെല്‍ത്ത് മിനിസ്റ്റര്‍ ജെന്നി മികാകോസ് പ്രഖ്യാപിച്ചു.നിലവില്‍ ഇതുവരെ സ്റ്റേറ്റില്‍ 5,09,000 വിക്ടോറിയക്കാരെയാണ് കോവിഡ്-19 ടെസ്റ്റിന് വിധേയരാക്കിയിരിക്കുന്നത്. ഒരു കൂട്ടവുമായി ബന്ധപ്പെട്ട കൊറോണ വൈറസ് കേസുകള്‍ മെല്‍ബണ്‍ വെസ്റ്റിലെ കെയ്‌ലേര്‍ ഡൗണ്‍സില്‍ ഒരു രാത്രി കൊണ്ട് രണ്ടെണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ഒരു കുടുംബത്തിലെ 13 പേര്‍ക്കാണ് ഇവിടങ്ങളില്‍ രോഗബാധയുണ്ടായിരിക്കുന്നത്.

ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പുതിയ രണ്ട് കേസുകളും പ്രസ്തുത കുടുംബത്തിലെ അംഗങ്ങളും കിഞ്ഞ് രണ്ടാഴ്ചയായി സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്നവരുമാണ്.മറ്റൊരു കേസ് സ്വാന്‍സ്റ്റണിലെ റൈഡ്ജസിലെ ഔട്ട്‌ബ്രേക്കുമായി ബന്ധപ്പെട്ടതാണ്. ഇതോടെ അവിടുത്തെ ഹോട്ടലുമായി ബന്ധപ്പെട്ട് കൊറോണ പടര്‍ന്നിരിക്കുന്നവരുടെ എണ്ണം ഏഴായി ഉയര്‍ന്നിരിക്കുകയാണ്. നിലവില്‍ സ്റ്റേറ്റിലെ മൊത്തം രോഗബാധിതരുടെ എണ്ണം 1649 ആണ്.

സ്‌റ്റേറ്റ് ഓഫ് എമര്‍ജന്‍സി ജൂണ്‍ 21ന് രാത്രി 11.59 വരെ നീട്ടിയിരിക്കുന്നതിനാല്‍ ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഏര്‍പ്പെടുത്തുന്ന പുതിയ നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുന്നതായിരിക്കും.നിലവില്‍ വിക്ടോറിയയില്‍ കൊറോണയില്‍ നിന്നും മുക്തരായവരുടെ ഇതുവരെയുള്ള എണ്ണം 1557 ആണ്. മൊത്തം മരണങ്ങള്‍ 19 ആണ്. ഇന്റന്‍സീവ് കെയര്‍ പേഷ്യന്റുമാരുടെ എണ്ണം രണ്ടാണ്.തിങ്കളാഴ്ച മുതല്‍ സ്റ്റേറ്റില്‍ പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വരുന്നുമുണ്ട്. ഇത് പ്രകാരം വീടുകളില്‍ 20 പേര്‍ക്ക് വരെ ഒന്നിച്ച് കൂടാന്‍ അനുവാദം ലഭിക്കും. ഇതേ നിയമം പൊതുഇടങ്ങളിലെ ഇന്‍ഡോര്‍- ഔട്ട്‌ഡോര്‍ കൂട്ടിച്ചേരലുകള്‍ക്കും ബാധകമായിരിക്കും.റസ്റ്റോറന്റുകളെ 20 അതിഥികളെ ഒരേ സമയം ഭക്ഷണം നല്‍കാന്‍ അനുവദിക്കും. ഇതേ സമയം ശാരീരിക അകല നിയമങ്ങള്‍ കര്‍ക്കശമായി പാലിക്കുകയും വേണം.

Other News in this category



4malayalees Recommends