ഓസ്‌ട്രേലിയ സ്റ്റുഡന്റ് വീസ ; ബാങ്ക് നിക്ഷേപം 16.28 ലക്ഷം വേണം ; ഏഴു മാസത്തിനിടെ ഇതു രണ്ടാം വര്‍ധന ; നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍

ഓസ്‌ട്രേലിയ സ്റ്റുഡന്റ് വീസ ; ബാങ്ക് നിക്ഷേപം 16.28 ലക്ഷം വേണം ; ഏഴു മാസത്തിനിടെ ഇതു രണ്ടാം വര്‍ധന ; നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍
ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ്‌സ് വീസ ലഭിക്കാനുള്ള ബാങ്ക് നിക്ഷേപ തുകയില്‍ വര്‍ധന. രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ 29710 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 16.28 ലക്ഷം രൂപ) ബാങ്ക് നിക്ഷേപത്തിന്റെ രേഖകള്‍ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം, ഇന്നു മുതലാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്.

ഏഴു മാസത്തിനിടെ രണ്ടാം തവണയാണ് വര്‍ധന. നേരത്തെ 21041 ഓസ്‌ട്രേലിയന്‍ ഡോളര്‍ (11.53 ലക്ഷം രൂപ) ആയിരുന്നത് ഒക്ടോബറില്‍ 24505 ഓസ്‌ട്രേലിയന്‍ ഡോളറായി (13.43 ലക്ഷം രൂപ) കൂട്ടിയിരുന്നു. സ്റ്റുഡന്റ് വീസ അനുവദിക്കുന്നതിലെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്ണവും.

കോവിഡിന് ശേഷം ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്കു കൂടിയിരുന്നു.

Other News in this category



4malayalees Recommends