സ്‌കൂളില്‍ വിദ്യാര്‍ത്ഥി കത്തിയുമായി എത്തി; പിടിച്ചുവാങ്ങാന്‍ ശ്രമിച്ച ജീവനക്കാരന് പരുക്കേറ്റു; സിഡ്‌നി സ്‌കൂള്‍ ലോക്ക്ഡൗണില്‍

സ്‌കൂളില്‍ വിദ്യാര്‍ത്ഥി കത്തിയുമായി എത്തി; പിടിച്ചുവാങ്ങാന്‍ ശ്രമിച്ച ജീവനക്കാരന് പരുക്കേറ്റു; സിഡ്‌നി സ്‌കൂള്‍ ലോക്ക്ഡൗണില്‍
സ്‌കൂളില്‍ വിദ്യാര്‍ത്ഥി കത്തിയുമായി എത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സിഡ്‌നി വെസ്റ്റിലെ സ്‌കൂള്‍ ലോക്ക്ഡൗണിലായി.

സെന്റ് മേരീസിലെ ഷിഫ്‌ളി കോളേജിലേക്കാണ് എന്‍എസ്ഡബ്യു പോലീസും, എന്‍എസ്ഡബ്യു ആംബുസലന്‍സുകളും വിവരമറിഞ്ഞ് എത്തിയത്. സ്‌കൂളില്‍ വിദ്യാര്‍ത്ഥി കത്തി കൊണ്ടുവന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് ഇത്.

വിദ്യാര്‍ത്ഥിയുടെ കൈയില്‍ നിന്നും ആയുധം പിടിച്ചുവാങ്ങാനുള്ള ശ്രമത്തിനിടെ ഒരു സ്റ്റാഫ് അംഗത്തിന് പരുക്കേറ്റതായി പോലീസ് സ്ഥിരീകരിച്ചു. വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊന്നും പരുക്കില്ല.

അവസാന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ സ്‌കൂളില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നീക്കിയതായി വ്യക്തമായിട്ടുണ്ട്.

Other News in this category



4malayalees Recommends