ഓസ്‌ട്രേലിയയിലെ സിഒഎജി റദ്ദാക്കുമെന്നും പകരം നാഷണല്‍ കാബിനറ്റ് വര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി; സ്‌റ്റേറ്റുകളിലെയും ടെറിട്ടെറികളിലെയും നേതാക്കന്‍മാര്‍ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തും; കൊറോണ പ്രതിസന്ധിക്കിടെ കൂടുതല്‍ തൊഴിലവസരമുണ്ടാക്കും

ഓസ്‌ട്രേലിയയിലെ സിഒഎജി റദ്ദാക്കുമെന്നും പകരം നാഷണല്‍ കാബിനറ്റ് വര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി; സ്‌റ്റേറ്റുകളിലെയും ടെറിട്ടെറികളിലെയും നേതാക്കന്‍മാര്‍ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തും; കൊറോണ പ്രതിസന്ധിക്കിടെ കൂടുതല്‍ തൊഴിലവസരമുണ്ടാക്കും
ഓസ്‌ട്രേലിയയില്‍ ദി കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ്‌സ് (സിഒഎജി) മീറ്റിംഗ് 1992ന് ശേഷം ചേര്‍ന്നിട്ടില്ല. സിഒഎജി വേണ്ടെന്ന് വയ്ക്കുകയാണെന്നും പകരം നാഷണല്‍ കാബിനറ്റ് അതിന്റെ ധര്‍മം നിര്‍വഹിക്കുമെന്നും വെള്ളിയാഴ്ച പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രഖ്യാപിച്ചു. പുതിയ ഫോര്‍മാറ്റിലൂടെ സ്‌റ്റേറ്റുകളിലെയും ടെറിട്ടെറികളിലെയും നേതാക്കന്‍മാര്‍ തമ്മില്‍ സ്ഥിരമായതും കൂടുതല്‍ ലളിതവുമായ ആശയവിനിമയങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുമെന്നാണ് മോറിസന്‍ ഉറപ്പേകുന്നത്.

ഇത്തരത്തിലുള്ള പരിധിയില്ലാത്ത ആശയവിനിമയങ്ങള്‍ രാജ്യത്തിനാവശ്യമാണെന്നും ഇതിലൂടെ കൊറോണ പ്രതിസന്ധിക്കിടെ തൊഴിലുകള്‍ കൂടുതലായി സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മോറിസന്‍ ഉറപ്പേകുന്നു. ഇതിലൂടെ ഓസ്‌ട്രേലിയക്കാര്‍ക്ക് മികച്ച ഗവണ്‍മെന്റിനെ പ്രദാനം ചെയ്യുമെന്നും സ്റ്റേറ്റ്, ഫെഡറല്‍ തലത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സര്‍ക്കാരായിരിക്കും ഇതെന്നും മോറിസന്‍ വാഗ്ദാനം ചെയ്യുന്നു.

പുതിയ നാഷണല്‍ കാബിനറ്റിന് ജോബ് മേയ്ക്കിംഗ് അജണ്ടയുണ്ടായിരിക്കുമെന്നും ഇതിലെ വിവിധ സബ് കമ്മിറ്റികള്‍ വ്യത്യസ്ത തലങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യും. നാഷണല്‍ കാബിനറ്റ് രാജ്യത്ത് കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കൈ പിടിച്ച് കയറ്റുന്നതിനൊപ്പം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കൂടുതല്‍ പ്രാധാന്യമേകുമെന്നും മോറിസന്‍ ആവര്‍ത്തിക്കുന്നു.വരും വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ ഭാവി ശോഭനമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളായിരിക്കും നാഷണല്‍ കാബിനറ്റ് നടത്തുന്നത്.

Other News in this category



4malayalees Recommends