സിഡ്‌നി ഷോപ്പിങ് സെന്റര്‍ ആക്രമണം ; ധീരതയ്ക്കുള്ള അംഗീകാരമായി രണ്ട് വിദേശികള്‍ക്ക് പൗരത്വം നല്‍കിയേക്കും
സിഡ്‌നി ഷോപ്പിങ് സെന്റര്‍ ആക്രമണത്തില്‍ പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥന് പൗരത്വം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു. ആക്രമണത്തില്‍ പരുക്കേറ്റ പാകിസ്ഥാനിയായ സുരക്ഷാ ഉദ്യോഗസ്ഥന് ഓസ്‌ട്രേലിയന്‍ പൗരത്വം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വ്യാഴാഴ്ച പറഞ്ഞു. നിക്ക് പൗരത്വത്തിനുള്ള അര്‍ഹതയുള്ളതായി വിശ്വസി്കുന്നതായി കുത്തേറ്റത്തിന് ശേഷം ഗാര്‍ഡ് മുഹമ്മദ് താഹ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
ബോണ്ടി ജങ്ഷനിലെ വെസ്റ്റ് ഫീല്‍ഡ് ഷോപ്പിങ് കോംപ്ലക്‌സില്‍ കൊല്ലപ്പെട്ട ആറു പേരില്‍ ഒരാളായ പാക്കിസ്ഥാനി സുരക്ഷാ ഗാര്‍ഡ് ഫറാസ് താഹ്‌റിനെ ആക്രമിച്ചതിന് ശേഷമാണ് അക്രമി തന്നെ ആക്രമിച്ചതെന്ന് ദ ഓസ്‌ട്രേലിയന് നല്‍കിയ അഭിമുഖത്തില്‍ താഹ പറഞ്ഞു.
താഹയുടെ ഗ്രാജ്വേറ്റ് വീസയുടെ കാലാവധി ഒരു മാസത്തിനുള്ളില്‍ അവസാനിക്കാനിരിക്കേയാണ് പൗരത്വം നല്‍കുന്നതിനുള്ള നീക്കം ഓസ്‌ട്രേലിയ ആരംഭിച്ചിരിക്കുന്നത്. താഹയ്ക്ക് പുറമേ ഫ്രഞ്ച് പൗരനായ ഡാമിയന്‍ ഗ്വെറോട്ടിയ്ക്കും പൗരത്വം ലഭിച്ചേക്കും. ഇരുവര്‍ക്കും പൗരത്വം നല്‍കുന്നത് പരിഗണിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. കുറ്റവാളിയായ ജോയല്‍ കൗച്ചിയെ നേരിടുന്നതിന് അസാധാരണ ധീരത ഇരുവരും പ്രകടിപ്പിച്ചിരുന്നു.ഓസ്‌ട്രേലിയക്കാരെ സംരക്ഷിക്കാന്‍ തങ്ങളുടെ ജീവന്‍ പോലും അപകടത്തിലാണെന്നും അറിഞ്ഞിട്ടും ഇവര്‍ പരിശ്രമിച്ചതായി പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗ്വെറോട്ടിന് വ്യാഴാഴ്ച സ്ഥിര താമസം ലഭിക്കുമെന്ന് ആല്‍ബനീസ് വ്യക്തമാക്കി.