ഓസ്‌ട്രേലിയയില്‍ കൊറോണക്കാലത്ത് പുകവലി ഉപേക്ഷിച്ചവരേറെ; കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും ലഹരി വിമുക്ത തെറാപ്പികളും ഉപകരിച്ചു; രാജ്യത്തെ ഏറ്റവും പുകവലിക്കാരുള്ള ഹോബര്‍ട്ട് സബര്‍ബുകളില്‍ പോലും പുകവലിയോട് ഗുഡ് ബൈ പറഞ്ഞവരേറെ

ഓസ്‌ട്രേലിയയില്‍ കൊറോണക്കാലത്ത് പുകവലി ഉപേക്ഷിച്ചവരേറെ; കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും ലഹരി വിമുക്ത തെറാപ്പികളും ഉപകരിച്ചു; രാജ്യത്തെ ഏറ്റവും പുകവലിക്കാരുള്ള ഹോബര്‍ട്ട് സബര്‍ബുകളില്‍ പോലും പുകവലിയോട് ഗുഡ് ബൈ പറഞ്ഞവരേറെ
ഓസ്‌ട്രേലിയയിലെ പുകവലിക്കാര്‍ക്ക് കൊറോണ ഗുണം ചെയ്തുവെന്ന് റിപ്പോര്‍ട്ട്. അതായത് കോവിഡ് കാലത്ത് തങ്ങളുടെ പുകവലി ശീലത്തില്‍ നിന്നും മുക്തമാകാന്‍ നിരവധി പേര്‍ക്ക് സാധിച്ചുവെന്നാണ് വ്യക്തമായിരിക്കുന്നത്.ഗേജ്ബ്രൂക്ക് കമ്മ്യൂണിറ്റി സെന്റര്‍ കോഓഡിനേറ്ററായ ചെയ്‌നീ പുല്ലെനെ പോലുള്ള നിരവധി പേരാണ് ഈ അവസരത്തില്‍ വര്‍ഷങ്ങളായുളള പുകവലി ശീലത്തില്‍ നിന്നും മുക്തരായിരിക്കുന്നത്. പുകവലി ശീലത്തില്‍ നിന്നും മുക്തമാകുന്നതിനായി ചെയ്‌നീയെ പോലെയുള്ള നിരവധി പേര്‍ ക്വിറ്റ് ടാസ്മാനിയ പ്രോഗ്രാമില്‍ പങ്കെടുത്തിരുന്നു.

അതിലൂടെ അവര്‍ക്ക് ഫ്രീ നിക്കോട്ടിന്‍ റീപ്ലേസ്‌മെന്റ് തെറാപ്പി(എന്‍ആര്‍ടി) പ്രൊഡക്ടുകള്‍ 12 ആഴ്ചത്തേക്ക് ലഭിക്കുകയും ചെയ്തിരുന്നു. ഈ തെറാപ്പിയിലൂടെ തനിക്ക് ലഭിച്ച കഴിവുകള്‍ ഉപയോഗിച്ച് ചെയ്‌നീ വളരെക്കാലമായുള്ള പുകവലി അടിമത്തം ഉപേക്ഷിക്കുകയായിരുന്നു. ഇത്തരത്തില്‍ ഇവരെ പോലെ നിരവധി പേരാണ് കൊറോണക്കാലത്ത് പുകവലിയോട് ഗുഡ്‌ബൈ പറഞ്ഞിരിക്കുന്നത്.കൊറോണ തീര്‍ത്ത പ്രതിസന്ധിയില്‍ പലരുടെയും വരുമാനം ഇല്ലാതായതും എന്‍ആര്‍ടി പോലുള്ള പ്രോഗ്രാമുകളും നിരവധി പേര്‍ക്ക് ഈ ദുശ്ശീലം ഉപേക്ഷിക്കാന്‍ സഹായകരമായിട്ടുണ്ട്.

ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ പുകവലിക്കാരുളള ഇടമാണ് ഹോബര്‍ട്ട് സബര്‍ബുകളായ ഗേജ്ബ്രൂക്കും ബ്രിഡ്ജ് വാട്ടറും. ഇവിടങ്ങളിലുള്ള നിരവധി പേര്‍ പോലും നിലവില്‍ കൊറോണക്കാലത്ത് പുകവലിയോട് വിടപറഞ്ഞത് പ്രതീക്ഷാ നിര്‍ഭരമായ കാര്യമാണെന്നാണ് ആന്റി ടുബാക്കോ കാംപയിനര്‍മാര്‍ പ്രതികരിച്ചിരിക്കുന്നത്. ഈ ഏരിയയിലെ 33 ശതമാനം പേരും പുകവലിക്കാരാണെന്നിരിക്കെയാണ് ഇവിടുത്തെ നിരവധി പേര്‍ പുകവലിയോട് വിടപറഞ്ഞിരിക്കുന്നതെന്നത് നിര്‍ണായകനേട്ടമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

Other News in this category



4malayalees Recommends