നോര്‍ത്തേണ്‍ ടെറിട്ടെറിയിലേക്ക് മറ്റ് സ്‌റ്റേറ്റുകളില്‍ നിന്നെത്തുന്നവര്‍ ഇനി മുതല്‍ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയേണ്ട; വീടുകളില്‍ സെല്‍ഫ് ഐസൊലേഷന് വിധേയരായാല്‍ മതി; എന്നാല്‍ ഇതിനായി ചീഫ് മെഡിക്കല്‍ ഓഫീസറുടെ മേല്‍നോട്ടം നിര്‍ബന്ധം

നോര്‍ത്തേണ്‍ ടെറിട്ടെറിയിലേക്ക് മറ്റ് സ്‌റ്റേറ്റുകളില്‍ നിന്നെത്തുന്നവര്‍ ഇനി മുതല്‍ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയേണ്ട; വീടുകളില്‍ സെല്‍ഫ് ഐസൊലേഷന് വിധേയരായാല്‍ മതി; എന്നാല്‍ ഇതിനായി ചീഫ് മെഡിക്കല്‍ ഓഫീസറുടെ മേല്‍നോട്ടം നിര്‍ബന്ധം
നോര്‍ത്തേണ്‍ ടെറിട്ടെറിയിലേക്ക് മറ്റ് സ്‌റ്റേറ്റുകളില്‍ നിന്നെത്തുന്നവര്‍ ഹോട്ടലുകളില്‍ നിര്‍ബന്ധിത ക്വാറന്റൈന് വിധേയമാകണമെന്ന നിയമത്തില്‍ ഇളവുകള്‍ അനുവദിക്കാന്‍ സ്‌റ്റേറ്റ് ഗവണ്‍മെന്റ് ആലോചിക്കുന്നു. ഇത് പ്രകാരം ഇത്തരക്കാര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന നിയമത്തിലായിരിക്കും ഇളവ് അനുവദിക്കുന്നത്.ഇത്തരത്തില്‍ ക്വാറന്റൈനില്‍ കഴിയുന്നതിന് 2500 ഡോളര്‍ വരെയായിരുന്നു യാത്രക്കാര്‍ക്ക് ചെലവഴിക്കേണ്ടി വന്നിരുന്നത്.

ഇതിന് പകരം ഇന്റര്‍‌സ്റ്റേറ്റ് ട്രാവലര്‍മാര്‍ തങ്ങളുടെ വീടുകള്‍, ഹോട്ടലുകള്‍ അല്ലെങ്കില്‍ ഒരു സുഹൃത്തിന്റെ വീട് എന്നിവിടങ്ങളില്‍ സെല്‍ഫ് ഐസൊലേഷന് വിധേയമായാല്‍ മതിയെന്നാണ് ചീഫ് മിനിസ്റ്റര്‍ മൈക്കര്‍ ഗണ്ണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഹെല്‍ത്ത് ഗൈഡ് ലൈന്‍ പാലിക്കാന്‍ സാധിക്കുന്നിടത്തായിരിക്കണം ഇത്തരത്തില്‍ സെല്‍ഫ് ഐസൊലേഷന് വിധേയമാകേണ്ടത്. ഇനി മുതല്‍ മറ്റ് സ്റ്റേറ്റുകളില്‍ നിന്നെത്തുന്നവര്‍ക്ക് തങ്ങളുടേതായ ക്വാറന്റൈന്‍ അറേഞ്ചുമെന്റുകള്‍ തെരഞ്ഞെടുക്കാമെന്നാണ് പ്രീമിയര്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ ഇതിന് ചീഫ് ഹെല്‍ത്ത് ഓഫീസറുടെ നിര്‍ദേശം സ്വീകരിച്ചിരിക്കണമെന്നും പ്രീമിയര്‍ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ വിദേശത്ത് നിന്നുമെത്തുന്നവര്‍ ഹോട്ടലുകളില്‍ തന്നെ നിര്‍ബന്ധമായും ക്വാറന്റൈന് വിധേയരാകേണ്ടതുണ്ടെന്നും അവര്‍ക്കുള്ള നിയമത്തില്‍ മാറ്റമില്ലെന്നും ഗണ്ണര്‍ പറയുന്നു. ഇത് പ്രകാരം വിദേശത്ത് നിന്നെത്തിയവര്‍ മറ്റ് സ്റ്റേറ്റുകളില്‍ നിന്നും നോര്‍ത്തേണ്‍ ടെറിട്ടെറിയിലേക്കെത്തിയാലും ഇത് ബാധകമാണെന്ന് പ്രീമിയര്‍ ഓര്‍മിപ്പിക്കുന്നു.

Other News in this category



4malayalees Recommends