ഓസ്‌ട്രേലിയയിലേക്ക് കൊറോണ പ്രതിസന്ധിയില്‍ യൂറോപ്പില്‍ നിന്നും വിലകുറഞ്ഞ ചിപ്‌സുകളൊഴുകുന്നു;രാജ്യത്തെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ കടുത്ത ആശങ്കയില്‍; ഈ സ്ഥിതി തുടര്‍ന്നാല്‍ ഓസ്‌ട്രേലിയയിലെ ഉരുളക്കിഴങ്ങുല്‍പാദനം പൂട്ടിക്കെട്ടുമെന്ന് മുന്നറിയിപ്പ്

ഓസ്‌ട്രേലിയയിലേക്ക് കൊറോണ പ്രതിസന്ധിയില്‍ യൂറോപ്പില്‍ നിന്നും വിലകുറഞ്ഞ ചിപ്‌സുകളൊഴുകുന്നു;രാജ്യത്തെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ കടുത്ത ആശങ്കയില്‍; ഈ സ്ഥിതി തുടര്‍ന്നാല്‍ ഓസ്‌ട്രേലിയയിലെ ഉരുളക്കിഴങ്ങുല്‍പാദനം പൂട്ടിക്കെട്ടുമെന്ന് മുന്നറിയിപ്പ്
ഓസ്‌ട്രേലിയയിലേക്ക് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വില കുറഞ്ഞ ചിപ്‌സ് ഐറ്റങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഒഴുകി എത്തുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് രാജ്യത്തെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ രംഗത്തെത്തി. ഇത്തരം ഐറ്റങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത് ഗവണ്‍മെന്റ് ഉടനടി നിര്‍ത്തലാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. യൂറോപ്പില്‍ കൊറോണ തീര്‍ത്ത പ്രതിസന്ധി കാരണം ഉരുളക്കിഴങ്ങ്കുന്ന് കൂടിയതിനെ തുടര്‍ന്നാണ് ഇവിടെ നിന്നും ചുരുങ്ങിയ വിലയില്‍ ചിപ്‌സുകള്‍ ഓസ്‌ട്രേലിയയിലേക്ക് ഒഴുകുന്നതിന് വഴിയൊരുങ്ങിയിരിക്കുന്നത്.

യൂറോപ്പില്‍ അധികം വന്നിരിക്കുന്ന ഉരുളക്കിഴങ്ങ് വില കുറഞ്ഞ ചിപ്‌സുകളായി ഓസ്‌ട്രേലിയയിലേക്ക് കൊണ്ട് വന്ന് തള്ളുന്നത് ഇവിടെ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്ന തങ്ങളെ അത്യന്തം ദോഷകരമായി ബാധിക്കുമെന്നാണ് ഓസ്‌ട്രേലിയന്‍ ഉരുളക്കിഴങ്ങ് കര്‍ഷകര് ആശങ്കപ്പെട്ടിരിക്കുന്നത്. അഭ്യന്തര മാര്‍ക്കറ്റിന്റെ മുക്കാല്‍ ഭാഗം ഉരുളക്കിഴങ്ങും ഇവിടുത്തെ കര്‍ഷകരാണ് പ്രദാനം ചെയ്യുന്നതെന്നിരിക്കെയാണ് വില കുറഞ്ഞ ചിപ്‌സ് വന്‍ തോതില്‍ വിദേശത്ത് നിന്നെത്തുന്നത് ഇതിന് കടുത്ത ഭീഷണി സൃഷ്ടിക്കുന്നത്.

ഈ ഒരു സാഹചര്യത്തില്‍ ഉരുളക്കിഴങ്ങ് കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെങ്കില്‍ ഭാവിയില്‍ ഉരുളക്കിഴങ്ങിന് പൂര്‍ണമായും ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുമെന്നാണ് ഉരുളക്കിഴങ്ങ് കര്‍ഷകര്‍ മുന്നറിയിപ്പേകുന്നത്. യൂറോപ്യന്‍ യൂണിയന്‍ കൊറോണ പ്രതിസന്ധിയില്‍ പാടുപെടുന്ന ഇന്റസ്ട്രികളെ സഹായിക്കുന്നതിനായി 50 മില്യണ്‍ യൂറോസ് വകയിരുത്തിയിട്ടുണ്ടെന്നും അത്തരത്തിലുള്ള സഹായം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തങ്ങള്‍ക്കുമേകി സംരക്ഷിക്കണമെന്നും ഇവിടുത്തെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

Other News in this category



4malayalees Recommends