യുവതിയുടെ പേര് സ്വസ്തിക; സിഡ്‌നിയില്‍ സര്‍വ്വീസ് നിഷേധിച്ച് യൂബര്‍ ; വിവാദമായതോടെ മാപ്പു ചോദിച്ചു

യുവതിയുടെ പേര് സ്വസ്തിക; സിഡ്‌നിയില്‍ സര്‍വ്വീസ് നിഷേധിച്ച് യൂബര്‍ ; വിവാദമായതോടെ മാപ്പു ചോദിച്ചു
സംസ്‌കൃത പേരുള്ള യുവതിയ്ക്ക് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി യൂബര്‍. സ്വസ്തിക ചന്ദ്ര (35) എന്ന യുവതിയാണ് ഈ ദുരനുഭവം നേരിട്ടത്. വിഷയം വിവാദമായതോടെ വിലക്ക് പിന്‍വലിക്കുകയും കമ്പനി ക്ഷമാപണം നടത്തുകയും ചെയ്തു. യുവതിയുടെ പേര് സ്വസ്തിക എന്നായതിനാലാണ് യൂബര്‍ കമ്പനി വിലക്കേര്‍പ്പെടുത്തിയത്.

യൂബര്‍ ആപ്പിലുള്ള ചില വാക്കുകള്‍ അടങ്ങിയ പേരുകളില്‍ ഉപയോക്താക്കള്‍ക്ക് ആക്‌സസ് പരിമിതപ്പെടുത്തുന്നത് ആഗോള നയമാണെന്ന് കമ്പനി അറിയിച്ചു. ഇസ്രയേല്‍ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്നാണ് യൂബര്‍ സ്വസ്തികയെന്ന വാക്കിന് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് ലഭിക്കുന്ന വിവരം. യൂബര്‍ സേവനം ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും സുരക്ഷിതമായ അനുഭവങ്ങള്‍ നല്‍കുന്നതിന് യൂബര്‍ പരിശ്രമിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

സ്വസ്തിക എന്ന പേരിന് സംസ്‌കൃതത്തില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് യുവതി പറഞ്ഞു. ഫിജിയില്‍ നിരവധി പേര്‍ക്ക് ഇതേ പേരുണ്ട്. അവിടെ ഇത് പ്രശ്‌നമായിരുന്നില്ലെന്നും യുവതി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ചന്ദ്ര തന്റെ പേര് മാറ്റാന്‍ തയ്യാറാല്ലായിരുന്നു. ജനന സര്‍ട്ടിഫിക്കറ്റ്, പൗരത്വ സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് കെയര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയില്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ പേര് ഉപയോ?ഗിക്കുന്നതായും സ്വാസ്തിക വ്യക്തമാക്കി. ഹിറ്റ്‌ലറും നാസി പാര്‍ട്ടിയും ഉപയോ?ഗിച്ച ചിഹ്നമായിരുന്നു സ്വാസ്തിക. സംഭവത്തെ തുടര്‍ന്ന് ദി ഹിന്ദു കൗണ്‍സിലും ന്യൂ സൗത്ത് വെയില്‍സ് അറ്റോര്‍ണി ജനറലും ഇടപെട്ട് അഞ്ചുമാസത്തിന് ശേഷം യൂബര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചു.

സ്വാസ്തിക എന്ന പേര് ഹിന്ദു, ബു?ദ്ധ, ജൈനമതങ്ങളില്‍ ഒരു സാധാരണ പ്രതീകമായാണ് കണക്കാക്കുന്നത്. സമൃദ്ധി, ഭാഗ്യം, സൂര്യന്‍ എന്നിവയുടെ പ്രതീകമായിട്ടാണ് സ്വാസ്തിക എന്ന നാമത്തെ കരുതപ്പെടുന്നത്.

Other News in this category4malayalees Recommends