ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ കൊറോണ ലോക്ക്ഡൗണിനിടെ ട്രാഫിക് നിയമലംഘനങ്ങള്‍ വര്‍ധിച്ചു; റോഡില്‍ വാഹനങ്ങള്‍ കുറവായത് മുതലെടുത്ത് ഗതാഗത നിയമങ്ങളെ നോക്കുകുത്തിയാക്കി അപകടകരമായി പറപറക്കുന്നവരേറുന്നു

ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ കൊറോണ ലോക്ക്ഡൗണിനിടെ ട്രാഫിക് നിയമലംഘനങ്ങള്‍ വര്‍ധിച്ചു;  റോഡില്‍ വാഹനങ്ങള്‍ കുറവായത് മുതലെടുത്ത് ഗതാഗത നിയമങ്ങളെ നോക്കുകുത്തിയാക്കി അപകടകരമായി പറപറക്കുന്നവരേറുന്നു

ഈ കൊറോണ വൈറസ് പ്രതിസന്ധി കാലത്ത് ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ ഗതാഗത നിയമലംഘനങ്ങള്‍ മറ്റിടങ്ങളിലേതിനേക്കാള്‍ കുതിച്ചുയരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.കാന്‍ബറയില്‍ കൊറോണക്കാലത്ത് ഡ്രൈവിംഗ് കുറ്റങ്ങള്‍ പെരുകുന്നതിലുള്ള അസ്വസ്ഥതയും ആശങ്കയും തിങ്കളാഴ്ച ആക്ട് പോലീസ് വിലിച്ച് കൂട്ടിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.


പാര്‍ക്ക്‌സ് വേയില്‍ മണിക്കൂറില്‍ 150 മൈലില്‍ കൂടുതല്‍ വേഗതയില്‍ കാറോടിക്കുന്ന കുറ്റങ്ങളും 19 വയസുകാരന്‍ നിയമങ്ങള്‍ ലംഘിച്ച് കാബാഹിലെ വീട്ടിലേക്ക് പുലര്‍ച്ചെ മൂന്ന് മണിക്ക് കാറോടിച്ച് പോയതു പോലുള്ള നിയമലംഘനങ്ങളും ഇവിടെ കൊവിഡ് കാലത്ത് പെരുകി വരുന്നുവെന്നാണ് ആക്ട് പോലീസ് മുന്നറിയിപ്പേകുന്നത്.ഇത്തരത്തിലുള്ള ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങള്‍ ഞായറാഴ്ചയും നാലെണ്ണം തിങ്കളാഴ്ചയും അരങ്ങേറിയിട്ടുണ്ട്.

അതായത് വെറും ഒരു മണിക്കൂറിനുള്ളിലാണിവ നടന്നതെന്നതില്‍ പോലീസ് കടുത്ത ആശങ്കയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. പ്രതിസന്ധിയുടെ ഈ അവസരത്തില്‍ പോലും ജനം വണ്ടിയോടിക്കുന്നതില്‍ കടുത്ത അലംഭാവം പുലര്‍ത്തുന്നതില്‍ ആശങ്കയേറെയുണ്ടെന്നാണ് ഓഫീസര്‍ ഇന്‍ചാര്‍ജ് ഓഫ് റോഡ് പോലീസിംഗ്, ഡിറ്റെക്ടീവ് സ്‌റ്റേഷന്‍സ് സെര്‍ജന്റായ മാര്‍കസ് ബൂര്‍മാന്‍ പറയുന്നത്.ലോക്ക്ഡൗണ്‍ കാരണം വളരെ കുറച്ച് വാഹനങ്ങള്‍ മാത്രമാണ് റോഡിലിറങ്ങുന്നതെന്നതിനാല്‍ അതിന്റെ സ്വാതന്ത്ര്യത്തിലും സൗകര്യത്തിലുമാണ് ഇത്തരത്തില്‍ ട്രാഫിക് നിയമങ്ങള്‍ അപകടകരമായതോതില്‍ ലംഘിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.

Other News in this category



4malayalees Recommends