സൗത്ത് ഓസ്‌ട്രേലിയയിലെ നഴ്‌സിംഗ് ഹോമുകളില്‍ ഭാവിയിലെ കൊറോണ ബാധ കൈകാര്യം ചെയ്യാന്‍ പ്രത്യേക പാത്തോളജി ടീം; പബ്ലിക്ക് പൂളുകള്‍, ലൈബ്രറികള്‍, തുടങ്ങിയവ നാളെ മുതല്‍ തുറക്കും; ശവസംസ്‌കാരങ്ങളില്‍ 30 പേര്‍ക്ക് പങ്കെടുക്കാം; ചര്‍ച്ച് സര്‍വീസിനും അനുമതി

സൗത്ത് ഓസ്‌ട്രേലിയയിലെ നഴ്‌സിംഗ് ഹോമുകളില്‍ ഭാവിയിലെ കൊറോണ ബാധ കൈകാര്യം ചെയ്യാന്‍ പ്രത്യേക പാത്തോളജി ടീം;  പബ്ലിക്ക് പൂളുകള്‍, ലൈബ്രറികള്‍, തുടങ്ങിയവ നാളെ മുതല്‍ തുറക്കും; ശവസംസ്‌കാരങ്ങളില്‍ 30 പേര്‍ക്ക് പങ്കെടുക്കാം; ചര്‍ച്ച് സര്‍വീസിനും അനുമതി
സൗത്ത് ഓസ്‌ട്രേലിയയിലെ നഴ്‌സിംഗ് ഹോമുകളില്‍ ഭാവിയില്‍ സംഭവിച്ചേക്കാവുന്ന കൊറോണ ഔട്ട്‌ബ്രേക്കുകളും അതുമായി ബന്ധപ്പെട്ട ട്രേസിംഗും നിര്‍വഹിക്കുവാന്‍ പുതിയൊരു പാത്തോളജി ടീമിന് രൂപം കൊടുത്തു. പബ്ലിക്ക് പൂളുകള്‍, ലൈബ്രറികള്‍, തുടങ്ങിയവ നാളെ മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ സൗത്ത് ഓസ്‌ട്രേലിയ ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ഈ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിന് പുറമെ കഫെകളിലും റസ്‌റ്റോറന്റുകളിലും നാളെ മുതല്‍ പരിമിതമായ തോതില്‍ ഔട്ട്‌ഡോര്‍ ഡൈനിംഗും അനുവദിക്കുന്നതായിരിക്കും.

തിങ്കളാഴ്ച മുതല്‍ സ്‌റ്റേറ്റിലെ ശവസംസ്‌കാര പരിപാടികളില്‍ അകത്തളങ്ങളില്‍ 20 പേര്‍ക്ക് വരെയും പുറത്ത് 30 പേര്‍ക്ക് വരെയും പങ്കെടുക്കാന്‍ അനുവാദം നല്‍കും. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കും ടിഎഎഫ്ഇ വിദ്യാര്‍ത്ഥികള്‍ക്കും ചില ട്യൂട്ടോറിയലുകളിലും ആല്‍എസ്എല്‍എസ് അടക്കമുള്ള കമ്മ്യൂണിറ്റി ക്ലബുകളിലും പങ്കെടുക്കാനും അനുവാദം ലഭിക്കും.ഇവയില്‍ 10 പേര്‍ക്ക് വരെയാണ് പങ്കെടുക്കാന്‍ അനുവാദം ലഭിക്കുക.

നോണ്‍കോണ്‍ടാക്ട് സ്‌പോര്‍ട്‌സ് ട്രെയിനിംഗ്, ചര്‍ച്ച് സര്‍വീസുകള്‍, റിയല്‍ എസ്റ്റേറ്റ് ഓക്ഷനുകള്‍, ഇന്‍സ്‌പെക്ഷനുകള്‍ തുടങ്ങിവയക്ക് അനുവാദം നല്‍കുമെങ്കിലും പത്ത് പേരിലധികം പാടില്ല. റീജിയണല്‍ ഓസ്‌ട്രേലിയന്‍ പ്രദേശങ്ങളില്‍ കാരവാന്‍, കാംപിംഗ് എന്നിവക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലും ഇളവുകള്‍ അനുവദിക്കും. ശനിയാഴ്ചയും ഞായറാഴ്ചയും സ്റ്റേറ്റില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് കടുത്ത ആശ്വാസമാണ് പകരുന്നത്.

Related News

Other News in this category



4malayalees Recommends