ഓസ്‌ട്രേലിയയില്‍ ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ജനം ഷോപ്പിംഗിനായി ഒഴുകിയെത്തുന്നു; സാമൂഹിക അകല നിയമങ്ങള്‍ വന്‍തോതില്‍ ലംഘിക്കപ്പെട്ട് വീണ്ടും കൊറോണ മൂര്‍ച്ഛിക്കുമെന്ന ആശങ്ക ശക്തം; ഒരു മാസത്തിന് ശേഷം അനുവദിച്ച സ്വാതന്ത്ര്യം ദുരന്തം വിതയ്ക്കുമോ...?

ഓസ്‌ട്രേലിയയില്‍ ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ജനം ഷോപ്പിംഗിനായി ഒഴുകിയെത്തുന്നു;  സാമൂഹിക അകല നിയമങ്ങള്‍ വന്‍തോതില്‍ ലംഘിക്കപ്പെട്ട് വീണ്ടും കൊറോണ മൂര്‍ച്ഛിക്കുമെന്ന ആശങ്ക ശക്തം; ഒരു മാസത്തിന് ശേഷം അനുവദിച്ച സ്വാതന്ത്ര്യം ദുരന്തം വിതയ്ക്കുമോ...?
ഓസ്‌ട്രേലിയയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വ്യാപകമായ തോതില്‍ ഇളവുകള്‍ അനുവദിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ശനിയാഴ്ച ഷോപ്പിംഗ് സെന്ററുകളിലേക്ക് ജനം ഇടിച്ച് കയറാന്‍ തുടങ്ങി. ഇതിലൂടെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ ലംഘിക്കപ്പെട്ട് വീണ്ടും രോഗവ്യാപനം ഉണ്ടാകുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.ഇത്രയും ദിവസം തുടര്‍ന്ന സാമൂഹിക അകല നിയമങ്ങള്‍ അപകടകരമായ തോതില്‍ ലംഘിച്ചാണ് ഷോപ്പര്‍മാര്‍ സാധനങ്ങള്‍ വാങ്ങാനും മറ്റും ഒന്നിച്ച് കൂടിയെത്തുന്നതെന്ന് വിവിധയിടങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസത്തിലധികമായി ഓസ്‌ട്രേലിയക്കാര്‍ കൊറോണ വൈറസിനെ നിയന്ത്രിക്കുന്നതിനുള്ള സ്‌റ്റേ അറ്റ് ഓര്‍ഡറുകള്‍ പാലിച്ച് കൊണ്ട് വീട്ടില്‍ ഇരുന്നതിനെ തുടര്‍ന്നാണ് രാജ്യത്ത് വൈറസിനെ പിടിച്ച് കെട്ടാന്‍ സാധിച്ചിരിക്കുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ ഇളവുകളുടെ പേരില്‍ ജനം സാമൂഹിക അകലം പാലിക്കുന്നതില്‍ തീരെ ശ്രദ്ധ പുലര്‍ത്താതിരുന്നാല്‍ രണ്ടാമതൊരു കൊറോണ തരംഗമുണ്ടായേക്കുമെന്നും ചില വിദഗ്ധര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നുണ്ട്.

വൈറസ് അടങ്ങിയ ചില സ്റ്റേറ്റുകളിലും ടെറിട്ടെറികളിലും ലോക്ക്ഡൗണ്‍ നിയമങ്ങളില്‍ വ്യാപകമായ ഇളവുകള്‍ ഈ ആഴ്ച അനുവദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിനെ തുടര്‍ന്നാണ് ജനം കൂട്ടം ചേര്‍ന്ന് വെളിയിലിറങ്ങാന്‍ തുടങ്ങിയിരിക്കുന്നത്.സിഡ്‌നിയുടെ പടിഞ്ഞാറ് വശത്തുള്ള ബാങ്ക്‌സ് ടൗണ്‍ ഷോപ്പിംഗ് സെന്ററില്‍ ശനിയാഴ്ച വന്‍ തോതില്‍ ഷോപ്പര്‍മാര്‍ കൂട്ടം ചേര്‍ന്നെത്തിയതിന്റെ ആശങ്കയുയര്‍ത്തുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇവിടുത്തെ ഡിപ്പാര്‍ട്ട്‌മെന്റ് ചെയിനായ മിയാറിന് മുന്നിലാണ് കൂടുതല്‍ ജനത്തെ കണ്ടിരുന്നത്.

എന്നാല്‍ തങ്ങളുടെ സ്റ്റോറുകളിലും പരിസരപ്രദേശങ്ങളിലും ഔദ്യോഗിക മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് കൊണ്ട് മാത്രമേ ഷോപ്പര്‍മാരെ ഇടപഴകാന്‍ അനുവദിച്ചുള്ളുവെന്നാമ് മിയാര്‍ വക്താവ് പറയുന്നത്. ഈ ചെയിന്‍ ക്യൂന്‍സ്ലാന്‍ഡ്,ന്യൂ സൗത്ത് വെയില്‍സ്, എന്നിവിടങ്ങളില്‍ തങ്ങളുടെ ഏഴ് സ്റ്റോറുകള്‍ ശനിയാഴ്ച തുറന്നിരുന്നു. അവിടങ്ങളിലെല്ലാം നല്ല തിരക്കും അനുഭവപ്പെട്ടിരുന്നു.

Related News

Other News in this category



4malayalees Recommends