ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയെ പുനക്രമീകരിക്കുന്നതിനുള്ള അവസരമായി കോവിഡ്-19 നെ കാണണമെന്ന് ലേബര്‍ നേതാവ്;സമ്പദ് വ്യവസ്ഥ ശക്തമായി തിരിച്ച് വരുന്നതിനുള്ള കാര്യങ്ങളെല്ലാം അനുവര്‍ത്തിക്കണമെന്ന് അന്തോണി അല്‍ബനീസ്

ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയെ പുനക്രമീകരിക്കുന്നതിനുള്ള അവസരമായി കോവിഡ്-19 നെ കാണണമെന്ന് ലേബര്‍ നേതാവ്;സമ്പദ് വ്യവസ്ഥ ശക്തമായി തിരിച്ച് വരുന്നതിനുള്ള കാര്യങ്ങളെല്ലാം അനുവര്‍ത്തിക്കണമെന്ന് അന്തോണി അല്‍ബനീസ്
കോവിഡ്-19 കടന്ന് വന്നത് ഓസ്‌ട്രേലിയയിലെ സമ്പദ് വ്യവസ്ഥയെ പുനക്രമീകരിക്കാനുള്ള ഒരു അവസരമായി കൂടി കണക്കാക്കണമെന്ന് നിര്‍ദേശിച്ച് ലേബര്‍ നേതാവ് അന്തോണി അല്‍ബനീസ് രംഗത്തെത്തി. ഇതിനായി ആത്മാര്‍ത്ഥമായി ശ്രമിക്കാനും അദ്ദേഹം പ്രധാനമന്ത്രി സ്‌കോട്ട് മോറിസനോട് ആവശ്യപ്പെടുന്നു. ഇത്തരത്തിലൊരു അവസരം തലമുറകള്‍ക്കിടയില്‍ വളരെ അപൂര്‍വമായേ ലഭിക്കുകയുള്ളുവെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

ഈ അവസരത്തില്‍ ഹൈ സ്പീഡ് റെയില്‍ എത്രയും വേഗം അംഗീകരിക്കണമെന്നും ഗവണ്‍മെന്റ് സര്‍വീസുകള്‍ വികേന്ദ്രീകരിക്കണണെന്നും മാനുഫാക്ചറിംഗ് സെക്ടറിനെ അഴിച്ച്പണിയണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് നിര്‍ദേശിക്കുന്നു. നിലവില്‍ കൊറോണ തകര്‍ത്ത സമ്പദ് വ്യവസ്ഥയെ പുനര്‍നിര്‍മിച്ച് ശക്തമായി തിരിച്ച് വരുകയെന്ന വെല്ലുവിളിയാണ് രാജ്യത്തിന് മുന്നിലുള്ളതെന്നും ലേബര്‍ നേതാവ് മോറിസനെ ഓര്‍മിപ്പിക്കുന്നു.

കൊറോണയില്‍ നിന്നും കരകയറി സമ്പദ് വ്യവസ്ഥ വെറുതെ തിരിച്ച് വന്നാല്‍ പോരെന്നും മറിച്ച് അതിശക്തമായി തിരിച്ച് വരണമെന്നും അല്‍ബനീസ് ആവര്‍ത്തിക്കുന്നു. ജോലിയിലെ സുരക്ഷിതത്വമില്ലായ്മ ഇല്ലാതാക്കണമെന്നും തൊഴില്‍ തേടുന്നവര്‍ ദാരിദ്ര്യത്തില്‍ അകപ്പെടുന്ന അവസ്ഥയില്ലാതാക്കണമെന്നും ശാസ്ത്രജ്ഞന്മാര്‍ അവഗണിക്കപ്പെടുന്നത് ഒഴിവാക്കണമെന്നും ഇതിനായി സമ്പദ് വ്യവസ്ഥയെ മുമ്പത്തേക്കാള്‍ ഊര്‍ജിതപ്പെടുത്തേണ്ടതുണ്ടെന്നും അല്‍ബനീസ് നിര്‍ദേശിക്കുന്നു.

Related News

Other News in this category



4malayalees Recommends