ഓസ്‌ട്രേലിയന്‍ ടാക്‌സ് ഓഫീസ് സൂപ്പര്‍ആന്വേഷന്‍ നേരത്തെ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി; കാരണം ഇതുമായി ബന്ധപ്പെട്ട് ഐഡന്റിറ്റി തട്ടിപ്പിലൂടെ 1,20,000 ഡോളര്‍ നഷ്ടപ്പെട്ടതിനാല്‍; തട്ടിപ്പ് കൊറോണക്കാലത്തെ അപേക്ഷാപ്പെരുപ്പത്തിനിടെ

ഓസ്‌ട്രേലിയന്‍ ടാക്‌സ് ഓഫീസ് സൂപ്പര്‍ആന്വേഷന്‍ നേരത്തെ ലഭിക്കുന്നതിനുള്ള  അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി; കാരണം ഇതുമായി ബന്ധപ്പെട്ട് ഐഡന്റിറ്റി തട്ടിപ്പിലൂടെ 1,20,000 ഡോളര്‍ നഷ്ടപ്പെട്ടതിനാല്‍; തട്ടിപ്പ് കൊറോണക്കാലത്തെ അപേക്ഷാപ്പെരുപ്പത്തിനിടെ
സൂപ്പര്‍ആന്വേഷന്‍ നേരത്തെ സ്വീകരിക്കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് ടാക്‌സ് ഓഫീസ് നിര്‍ത്തി വച്ചു.ഇത്തരം അപേക്ഷകളുടെ ഭാഗമായി ഐഡന്ററ്റി തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ടാക്‌സ് ഓഫീസ് കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് പ്രതിസന്ധി കാരണം 1.2 മില്യണ്‍ ഓസ്‌ട്രേലിയക്കാരാണ് തങ്ങളുടെ സൂപ്പര്‍ അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് അപേക്ഷ നല്‍കിയിരിക്കുന്നത്.

ഇവര്‍ക്കെല്ലാം കൂടി ലഭിക്കുന്ന മൊത്തം തുക ഏതാണ്ട് 10 ബില്യണ്‍ ഡോളറായിരിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇതിനായുള്ള അപേക്ഷകളുമായി ബന്ധപ്പെട്ട ഐഡന്റിറ്റി തട്ടിപ്പുകള്‍ മൂലം 150 പേര്‍ക്ക് 1,20,000 ഡോളര്‍ നഷ്ടപ്പെട്ടുവെന്ന് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് ടാക്‌സ് ഓഫീസ് നിര്‍ത്തി വച്ചിരിക്കുന്നത്. ആരോപിക്കപ്പെട്ട തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കുകയാണെന്നും അതിനിടെ ഏര്‍ലി സൂപ്പര്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി വച്ചിരിക്കുന്നുവെന്നുമാണ് അസിസ്റ്റന്റ് ട്രഷററായ മൈക്കല്‍ സുക്കാര്‍ പറയുന്നത്.

ഇതിന് പുറകിലെ തട്ടിപ്പ് സാധ്യതകളെക്കുറിച്ച് മനസിലാക്കാനും പഴുതുകള്‍ അടക്കാനുമാണ് ഇപ്പോള്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇത്തരമൊരു തട്ടിപ്പിന്റെ ഭാഗമായി ഒരു ടാക്‌സ് ഏജന്റിന്റെ ഡാറ്റാബേസുകള്‍ സൈബര്‍ ക്രിമിനലുകള്‍ ഹാക്ക് ചെയ്തതാണ്. ഈ ആക്രമണത്തില്‍ ക്ലൈന്റിന്റെ വ്യക്തിപരമായ വിശദാംശങ്ങള്‍ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends