ഓസ്‌ട്രേലിലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്; മൂന്ന് ഘട്ടങ്ങളിലായി അടച്ച് പൂട്ടലില്‍ വിട്ട് വീഴ്ച വരുത്താന്‍ പദ്ധതി; ക്യൂന്‍സ്ലാന്‍ഡിലും ടാസ്മാനിയയിലും എന്‍എസ്ഡബ്ല്യൂവിലും നോര്‍ത്തേണ്‍ ടെറിട്ടെറിയിലും ഇളവുകളില്ല

ഓസ്‌ട്രേലിലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്; മൂന്ന് ഘട്ടങ്ങളിലായി അടച്ച് പൂട്ടലില്‍ വിട്ട് വീഴ്ച വരുത്താന്‍ പദ്ധതി; ക്യൂന്‍സ്ലാന്‍ഡിലും ടാസ്മാനിയയിലും എന്‍എസ്ഡബ്ല്യൂവിലും നോര്‍ത്തേണ്‍ ടെറിട്ടെറിയിലും ഇളവുകളില്ല
ഓസ്‌ട്രേലിലയില്‍ കൊറോണ വൈറസിനെ പിടിച്ച് കെട്ടുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായി ഇളവ് അനുവദിക്കുന്നതിനുള്ള വിശദമായ പദ്ധതി പുറത്ത് വന്നു. പ്രധാനമന്ത്രി സ്‌കോട്ട് മോറിസനാണിത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ രാജ്യത്തെ ഓരോ സ്‌റ്റേറ്റിലും ഇത് സംബന്ധിച്ച് അനുഭവിക്കാന്‍ കഴിയുന്ന ഇളവുകളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും. ഓരോയിടത്തുമുള്ള കൊറോണ ഭീഷണിയുടെ തോതനുസരിച്ചാണിത്തരത്തില്‍ ഇളവുകള്‍ അനുവദിക്കാന്‍ പോകുന്നതെന്നതിനാലാണിത്.

ഇത് സംബന്ധിച്ച് ഓരോയിടത്തും അന്തിമതീരുമാനങ്ങളെടുക്കേണ്ടത് ഓരോയിടത്തെയും അതായത് ഓരോ സ്‌റ്റേറ്റിലെയും ടെറിട്ടെറികളിലെയും ഭരണാധികാരികളായിരിക്കണമെന്നാണ് നാഷണല്‍ കാബിനറ്റില്‍ മോറിസന്‍ വ്യക്തമാക്കിയിരിക്കുന്നത്.ഇത് പ്രകാരം ക്യൂന്‍സ്ലാന്‍ഡിലുളളവര്‍ക്ക് അടുത്ത വീക്കെന്‍ഡ് മുതല്‍ പബുകളിലേക്ക് പോകാന്‍ അനുവാദം ലഭിക്കും. ഇത് പ്രകാരം റസ്റ്റോറന്റുകള്‍, കഫെകള്‍ തുടങ്ങിയയും മേയ് 15 മുതല്‍ ഇവിടെ തുറക്കും.വെളിമ്പ്രദേശങ്ങളില്‍ 10 പേര്‍ വരെ കൂടുന്ന പരിപാടികള്‍ക്ക് അനുവാദം ലഭിക്കും.

തിങ്കളാഴ്ച സൗത്ത് ഓസ്‌ട്രേലിയക്കാര്‍ക്ക് പുറത്ത് പോയി ഭക്ഷണം കഴിക്കാന്‍ സാഹചര്യമൊരുക്കി ഇവിടുത്തെ റസ്‌റ്റോറന്‍രുകളും മറ്റും തുറക്കും ടാസ്മാനിയക്കാര്‍ക്ക് തങ്ങള്‍ താമസിക്കുന്നിടത്ത് നിന്നും 30 കിലോമീറ്റര്‍ ചുറ്റളവിലുള്ള നാഷണല്‍ പാര്‍ക്ക് പോലുള്ള ഇടങ്ങളിലേക്ക് തിങ്കളാഴ്ച മുതല്‍ പോകാം.വെളളിയാഴ്ച മുതല്‍ ആക്ടില്‍ പത്ത് പേര്‍ വരെയുള്ള സംഘത്തിന് ഇന്‍ഡോറിലോ ഔട്ട് ഡോളിലോ കൂടിച്ചേരാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. എന്‍എസ്ഡബ്ല്യൂവില്‍ കൊറോണ ഭീഷണിയുളളതിനാല്‍ ഈ ആഴ്ച ഇളവുകളില്ല.വിക്ടോറിയയിലും ലോക്ക്ഡൗണ്‍ നിയമങ്ങളില്‍ മാറ്റമുണ്ടാകില്ല.നോര്‍ത്തേണ്‍ ടെറിട്ടെറിയല്‍ നിയന്ത്രണങ്ങള്‍ സ്‌റ്റേജ് 2വിലേക്ക് പോകുന്നതിനാല്‍ ചില നിയന്ത്രണങ്ങള്‍ റദ്ദാക്കും.

Other News in this category



4malayalees Recommends