ഓസ്‌ട്രേലിയയിലെ സിറ്റി സബര്‍ബുകളില്‍ വവ്വാല്‍ പട; ഇവയില്‍ നിന്നും കൊറോണ പടരുമെന്ന അനാവശ്യമായ ആശങ്ക ശക്തമാകുന്നു; ഇതിന് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്ന് എക്‌സ്പര്‍ട്ടുകള്‍; വവ്വാലുകളുടെ ആവാസവ്യവസ്ഥ ഇല്ലാതായത് കടുത്ത പ്രശ്‌നമാകുന്നു

ഓസ്‌ട്രേലിയയിലെ സിറ്റി സബര്‍ബുകളില്‍ വവ്വാല്‍ പട; ഇവയില്‍ നിന്നും കൊറോണ പടരുമെന്ന അനാവശ്യമായ ആശങ്ക ശക്തമാകുന്നു; ഇതിന് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്ന് എക്‌സ്പര്‍ട്ടുകള്‍; വവ്വാലുകളുടെ ആവാസവ്യവസ്ഥ ഇല്ലാതായത് കടുത്ത പ്രശ്‌നമാകുന്നു
ഈ കൊറോണക്കാലത്ത് ഓസ്‌ട്രേലിയയിലെ സിറ്റി സബര്‍ബുകളില്‍ വവ്വാലുകളെ കൂടുതലായി കണ്ട് വരുന്നത് കടുത്ത ആശങ്കയ്ക്ക് വഴിയൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ട്.വുഹാനിലെ വവ്വാലുകളില്‍ നിന്നാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയയിലെ വവ്വാലുകളുമായി ബന്ധപ്പെട്ടും അനാവശ്യ കൊറോണ ഭയം വര്‍ധിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ വവ്വാലുകളില്‍ കൊറോണയുടെ സാന്നിധ്യം ഇതുവരെ തെളിഞ്ഞിട്ടില്ലാത്തതിനാല്‍ അനാവശ്യമായ ആശങ്ക പുലര്‍ത്തേണ്ടെന്നാണ് വിദഗ്ധര്‍ പ്രതികരിച്ചിരിക്കുന്നത്.

എന്നിരുന്നാലും ഓസ്‌ട്രേലിയയിലെ വിവിധ സിറ്റി സബര്‍ബുകളിലും മറ്റ് നിരവധി ഇടങ്ങളിലും വവ്വാലുകള്‍ കൂട്ടത്തോടെ തലയ്ക്ക് മുകളില്‍ കൂടി പറക്കുമ്പോള്‍ ആളുകള്‍ക്ക് കൊറോണ ഭീതി ശക്തമാകുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡിലെ ഇന്‍ഗാമില്‍ ജനുവരിയില്‍ രണ്ട് ലക്ഷത്തോലം വവ്വാലുകളെയാണ് ജനുവരിയില്‍ ദൃശ്യമായിരുന്നത്. നിലവില്‍ ഓസ്‌ട്രേലിയയില്‍ വവ്വാലുകളുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായതിനാലാണ് ഇവ മനുഷ്യആവാസ വ്യവസ്ഥകളിലേക്ക് കൂട്ടത്തോടെ എത്തുന്നതെന്നാണ് ബാറ്റ് എക്‌സ്പര്‍ട്ടായ ഡോ. പിയ ലെന്റിനി പറയുന്നത്.

അതായത് വവ്വാലുകളുടെ ആവാസ വ്യവസ്ഥകളിലേക്കുള്ള മനുഷ്യന്റെ കടന്ന് കയറ്റവും അവയുടെ ആവാസവ്യവസ്ഥയെ തന്നെ മനുഷ്യന്‍ ഇല്ലാതാക്കിയതുമാണ് ഇതിന് കാരണമെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ഇതിന് പുറമെ തുടര്‍ച്ചയായുണ്ടാകുന്ന കാട്ട് തീകള്‍ വവ്വാലുകള്‍ക്ക് കടുത്ത ഭീഷണിയാകുന്നുവെന്നും അവ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി നിയന്ത്രണമില്ലാതെ മിക്കയിടങ്ങളിലൂടെയും പറക്കാന്‍ നിര്‍ബന്ധിതമാകുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends