ഓസ്‌ട്രേലിയക്കാര്‍ക്ക് അന്താരാഷ്ട്ര വിമാന യാത്രകള്‍ നടത്താന്‍ അനിശ്ചിതമായി കാത്തിരിക്കേണ്ടി വരും; പ്രാദേശിക, റീജിയണല്‍, ഇന്റര്‍‌സ്റ്റേറ്റ് തലങ്ങളില്‍ വിമാന സര്‍വീസുണ്ടാകും. അന്താരാഷ്ട്ര സഞ്ചാര വിലക്കില്‍ ചിലര്‍ക്ക് ഇളവേകും

ഓസ്‌ട്രേലിയക്കാര്‍ക്ക് അന്താരാഷ്ട്ര വിമാന യാത്രകള്‍ നടത്താന്‍ അനിശ്ചിതമായി കാത്തിരിക്കേണ്ടി വരും;  പ്രാദേശിക, റീജിയണല്‍, ഇന്റര്‍‌സ്റ്റേറ്റ് തലങ്ങളില്‍ വിമാന സര്‍വീസുണ്ടാകും. അന്താരാഷ്ട്ര സഞ്ചാര വിലക്കില്‍ ചിലര്‍ക്ക് ഇളവേകും
ഓസ്‌ട്രേലിയക്കാര്‍ക്ക് അന്താരാഷ്ട്ര വിമാനയാത്രകള്‍ നടത്തുന്നതിനായി അനിശ്ചിതമായ കാത്തിരിക്കല്‍ തുടരേണ്ടി വരുമെന്ന മുന്നറിയിപ്പ് ശക്തമായി. എന്നാല്‍ പ്രാദേശിക, റീജിയണല്‍, ഇന്റര്‍‌സ്റ്റേറ്റ് തലങ്ങളിലുള്ള വിമാന സര്‍വീസുകള്‍ ഉടന്‍ തുടങ്ങുന്നതിന് ഒരുക്കങ്ങള്‍ ആരംഭിക്കുമെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ നാഷണല്‍ കാബിനറ്റില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

നിലവിലെ കൊറോണ വൈറസിനെ ചെറുക്കുന്നതിനായി രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്ന ലോക്ക്ഡൗണില്‍ മൂന്ന് ഘട്ടങ്ങളായി അഥവാ സ്റ്റെപ്പുകളിലായി വിട്ട് വീഴ്ചകള്‍ അനുവദിക്കാന്‍ പദ്ധതിയിടുന്നുവെന്നാണ് മോറിസന്‍ കാബിനറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.ഇത് പ്രകാരം ലോക്കല്‍, റീജിയണല്‍ യാത്രകള്‍ പുനരാരംഭിക്കുന്നതിന് സ്റ്റെപ്പ് ഒന്നില്‍ തന്നെ അനുവാദം ലഭിക്കുന്നതായിരിക്കും. എന്നാല്‍ ഈ മൂന്ന് സ്റ്റെപ്പുകളിലൊന്നിലും ഇന്റര്‍നാഷണല്‍ വിമാനയാത്രകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കില്ലെന്നാണ് ഏറ്റവും ഒടുവില്‍ സ്ഥിരീകരണമുണ്ടായിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ ട്രാവല്‍ അടുത്ത കാലത്തൊന്നും പുനരാരംഭിക്കില്ലെന്നാണ് മോറിസന്‍ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ബോര്‍ഡര്‍ ഫോഴ്‌സിന് ചില വിഭാഗങ്ങളെ ഇക്കാര്യങ്ങളില്‍ വിട്ട് വീഴ്ച ചെയ്യാന്‍ അനുവാദമുണ്ടായിരിക്കുന്നതാണ്.അതായത് ന്യൂസിലാന്‍ഡ് വാരിയേഴ്‌സ് എന്‍ആര്‍എല്‍ ടീം പോലുള്ള സംഘങ്ങള്‍ക്ക് ഇത്തരം ഇളവുകള് അനുവദിക്കുമെന്നാണ് മോറിസന്‍ സ്ഥിരീകരിച്ചിരിക്കുന്നത്. സ്‌റ്റേപ്പ് മൂന്നില്‍ ക്രോസ് ടാസ്മാന്‍, പസിഫിക്ക് ഐലന്റ്, ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സുമാര്‍ തുടങ്ങിയവരെ ഈ ഘട്ടങ്ങളില്‍ ഓസ്‌ട്രേലിയയിലേക്ക് വരാന്‍ അനുവദിക്കുന്നതാണ്.

Other News in this category



4malayalees Recommends