വിക്ടോറിയയില്‍ പുതിയ 11 കൊറോണ കേസുകള്‍ കൂടിയുണ്ടായത് ആശങ്കയേറ്റുന്നു; ആറ് കേസുകളുടെ ഉത്ഭവം അറിയില്ല; നാല് രോഗികള്‍ മെല്‍ബണിലെ സെഡാര്‍ മാംസവിപണിയുമായി ബന്ധപ്പെട്ട്; കോവിഡ് പെരുപ്പമുണ്ടായിരിക്കുന്നത് ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കാനിരിക്കെ

വിക്ടോറിയയില്‍ പുതിയ 11 കൊറോണ കേസുകള്‍ കൂടിയുണ്ടായത് ആശങ്കയേറ്റുന്നു; ആറ് കേസുകളുടെ ഉത്ഭവം അറിയില്ല;  നാല് രോഗികള്‍ മെല്‍ബണിലെ സെഡാര്‍ മാംസവിപണിയുമായി ബന്ധപ്പെട്ട്; കോവിഡ് പെരുപ്പമുണ്ടായിരിക്കുന്നത് ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കാനിരിക്കെ
ലോക്ക്ഡൗണ്‍ നിയമങ്ങളില്‍ ഇളവ് പ്രഖ്യാപിക്കാനിരിക്കെ വിക്ടോറിയയില്‍ കൊറോണ വൈറസ് കേസുകള്‍ വര്‍ധിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. കൊറോണ വൈറസ് രാജ്യമെമ്പാടും കുറയുന്നുവെന്ന ഓസ്‌ട്രേലിയയിലെ പൊതു പ്രവണത തന്നെയായിരുന്നു വിക്ടോറിയയിലുമുണ്ടായിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലായി സ്‌റ്റേറ്റില്‍ 11 പുതിയ കോവിഡ് 19 കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച ആശങ്ക ശക്തിപ്പെട്ടിരിക്കുന്നത്.

ഇതില്‍ ആറ് കേസുകളുടെ ഉറവിടം എവിടെയാണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തത് കടുത്ത ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലേത് പോലെ ലോക്ക്ഡൗണില്‍ ഇളവ് അനുവദിക്കാനൊരുങ്ങുന്നതിന്റെ പേരില്‍ ഫെഡറല്‍- കോലിഷന്‍ എംപിമാരുടെ വിമര്‍ശനം വിക്ടോറിയന്‍ സര്‍ക്കാര്‍ ഏറ്റു വാങ്ങിക്കൊണ്ടിരിക്കെയാണ് പുതിയ 11 കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നതെന്നതും നിര്‍ണായകമാണ്.

മെല്‍ബണ് പടിഞ്ഞാറ് ഭാഗത്തുള്ള സെഡാര്‍ മാംസ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് സ്റ്റേറ്റില്‍ പുതിയ നാല് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ് വിക്ടോറിയന്‍ അറ്റോര്‍ണി ജനറല്‍ ജില്‍ ഹെന്നെസെ ഒരു പ്രസ് കോണ്‍ഫറന്‍സില്‍ വച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു കേസ് ഹോട്ടല്‍ ക്വാറന്റൈനിലിരുന്ന ഒരു വ്യക്തിയാണ്. ആറ് കേസുകളുടെ ഉറവിടം ഇപ്പോഴും അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.നിലവില്‍ വിക്ടോറിയയില് സ്ഥിരീകരിച്ചിരിക്കുന്ന കോവിഡ് കേസുകളുടെ എണ്ണം 1477 ആയാണ് വര്‍ധിച്ചിരിക്കുന്നത്.

Related News

Other News in this category



4malayalees Recommends