ഓസ്‌ട്രേലിയയില്‍ മില്യണ്‍ കണക്കിന് തൊഴിലാളികള്‍ക്ക് ഗവണ്‍മെന്റ് വാഗ്ദാനം ചെയ്ത ജോബ് സീക്കര്‍ സബ്‌സിഡി ലഭിക്കാതെ പോയേക്കാം; വെള്ളിയാഴ്ച അവസാന തീയതിയായിട്ടും അപേക്ഷിക്കാത്ത സ്ഥാപനങ്ങളേറെ;കിട്ടാതിരിക്കുന്നത് 1500 ഡോളര്‍ സബ്‌സിഡി

ഓസ്‌ട്രേലിയയില്‍ മില്യണ്‍ കണക്കിന് തൊഴിലാളികള്‍ക്ക് ഗവണ്‍മെന്റ് വാഗ്ദാനം ചെയ്ത ജോബ് സീക്കര്‍ സബ്‌സിഡി ലഭിക്കാതെ പോയേക്കാം; വെള്ളിയാഴ്ച അവസാന തീയതിയായിട്ടും അപേക്ഷിക്കാത്ത സ്ഥാപനങ്ങളേറെ;കിട്ടാതിരിക്കുന്നത്  1500 ഡോളര്‍  സബ്‌സിഡി
കൊറോണ വൈറസ് പ്രതിസന്ധിയാല്‍ ജോലി നഷ്ടപ്പെട്ടവര്‍ക്കും ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ഫെഡറല്‍ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന 130 ബില്യണ്‍ ഡോളറിന്റെ ജോബ് സീക്കര്‍ സബ്‌സിഡിക്ക് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഈ വരുന്ന വെള്ളിയാഴ്ചയാണ്. എന്നാല്‍ ഇതിന് അര്‍ഹമായിരിക്കുന്ന ഏറെ പേര്‍ ഇനിയും അപേക്ഷിക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം മില്യണ്‍ കണക്കിന് തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കാതെ പോകുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

വാര്‍ഷിക ടേണോവര്‍ ഒരു ബില്യണ്‍ ഡോളറില്‍ കുറവുള്ള എംപ്ലോയര്‍മാര്‍ക്ക് ഓരോ 14 ദിവസം കൂടുമ്പോഴും ഓരോ തൊഴിലാളിക്കും 1500 ഡോളര്‍ സബ്‌സിഡി നല്‍കുന്നതിനാണീ തുക അനുവദിക്കുന്നത്.മാര്‍ച്ച് ഒന്നിന് ശേഷം തങ്ങളുടെ വരുമാനത്തില്‍ 30 ശതമാനം ഇടിവുണ്ടായ എംപ്ലോയര്‍മാര്‍ക്ക് മാത്രമേ ഇതിനായി അപേക്ഷിക്കാനാവൂ. വെള്ളിയാഴ്ച ഇതിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി അടുത്തിരിക്കെ ഇനിയും നിരവധി കമ്പനികള്‍ അപേക്ഷ സമര്‍പ്പിക്കാനുണ്ടെന്നും ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും ഇനി അതിന് സാധിക്കാന്‍ സാധ്യത കുറവാണ്.

ഇക്കാരണത്താല്‍ മില്യണ്‍ കണക്കിന് അര്‍ഹരായ തൊഴിലാളികള്‍ക്ക് ഈ സബ്‌സിഡി ലഭിക്കാതെ പോകുമെന്നുമാണ് കണ്‍സള്‍ട്ടിംഗ് ഫേമായ ഏര്‍ണസ്റ്റ് ആന്‍ഡ് യംഗിലെ പാര്‍ട്ണറായ ടാനിയ റോസ് ജോണ്‍സ് മുന്നറിയിപ്പേകുന്നത്. ഇതിനായി നിരവധി രേഖകള്‍ സമര്‍പ്പിക്കണമെന്നുള്ളതും ഇക്കാര്യത്തില്‍ സര്‍ക്കാരും സ്ഥാപനങ്ങളും ചില കാര്യങ്ങളില്‍ അഭിപ്രായ സമന്വയമുണ്ടാക്കാതെ പോയതും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിലും പ്രൊസസ് ചെയ്യുന്നതിലും പ്രധാന തടസങ്ങളായി വര്‍ത്തിക്കുന്നുണ്ട്.

Other News in this category



4malayalees Recommends