സൗത്ത് ഓസ്‌ട്രേലിയയിലെ പബുകള്‍ കഫെകള്‍, റസ്റ്റോറന്റുകള്‍, തുടങ്ങിവയെവ ഈ മാസം ഒടുവില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് ഹോട്ടല്‍ ഇന്റസ്ട്രി ; സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സിറ്റിംഗ് പുനക്രമീകരണം നടത്താന്‍ 25 ശതമാനം വെന്യൂകള്‍ക്ക് മാത്രമേ സാധിക്കൂ

സൗത്ത് ഓസ്‌ട്രേലിയയിലെ പബുകള്‍ കഫെകള്‍, റസ്റ്റോറന്റുകള്‍, തുടങ്ങിവയെവ ഈ മാസം ഒടുവില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് ഹോട്ടല്‍ ഇന്റസ്ട്രി ; സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സിറ്റിംഗ് പുനക്രമീകരണം നടത്താന്‍ 25 ശതമാനം വെന്യൂകള്‍ക്ക് മാത്രമേ സാധിക്കൂ
ഓസ്‌ട്രേലിയയില്‍ കൊറോണ ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുന്നതിനാല്‍ ഈ മാസം ഒടുവില്‍ സൗത്ത് ഓസ്‌ട്രേലിയയിലെ പബുകള്‍ കഫെകള്‍, റസ്റ്റോറന്റുകള്‍, തുടങ്ങിവയെവ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടല്‍ ഇന്റസ്ട്രി രംഗത്തെത്തി. സൗത്ത് ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി 12 ദിവസങ്ങളായി പുതിയ കൊറോണ വൈറസ്‌കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ സര്‍ക്കാര്‍ വെന്യൂകള്‍ വീണ്ടും തുറക്കുമെന്ന പ്രതീക്ഷ ശക്തമാവുകയാണെന്നും അതിനാല്‍ ഈ മാസം ഒടുവില്‍ സൗത്ത് ഓസ്‌ട്രേലിയയിലെ പബുകള്‍ കഫെകള്‍, റസ്റ്റോറന്റുകള്‍, തുടങ്ങിവയെവ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നുമാണ് ഓസ്‌ട്രേലിയന്‍ ഹോട്ടല്‍സ് അസോസിയേഷന്റെ സൗത്ത് ഓസ്‌ട്രേലിയ ബ്രാഞ്ച് ചീഫായ ലാന്‍ ഹോര്‍നെ വെളിപ്പെടുത്തുന്നത്.

എന്നാല്‍ ശാരീരിക അകലം ഉറപ്പ് വരുത്തുന്നതിനായി പബുകളിലും മറ്റും പുതിയ സിറ്റിംഗ് അറേഞ്ച്‌മെന്റുകള്‍ വരുത്തണമെന്ന നിയമം നടപ്പിലാക്കാന്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞെന്ന് വരില്ലെന്ന ആശങ്കയും അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നു. ചെറിയ വെന്യൂകള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന സാമൂഹിക അകലം ഉറപ്പ് വരുത്തുന്ന വിധത്തില്‍ സ്ഥല സൗകര്യങ്ങളിലെന്നത് പ്രശ്‌നമാകുമെന്നാണ് ക്ലബ് ആന്‍ഡ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍ കരുതുന്നതെന്നും ലാന്‍ മുന്നറിയിപ്പേകുന്നു.

ഈ പ്രശ്‌നം പരിഹരിക്കാന്‍ മറ്റ് വഴികള്‍ തേടാന്‍ സാധിച്ചില്ലെങ്കില്‍ ഇത്തരം പുതിയ ക്രമീകരണങ്ങള്‍ വരുത്തിക്കൊണ്ട് നിലവില്‍ വെറും 25 ശതമാനം വെന്യൂകള്‍ക്ക് മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാനാവുകയുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. പബുകളും മറ്റും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ഈ ഇന്റസ്ട്രി സര്‍ക്കാരുമായി നിര്‍ണായകമായ ചര്‍ച്ചകള്‍ നടത്തി ഇതിനായുള്ള തടസങ്ങള്‍ നീക്കേണ്ടതുണ്ടെന്നും ലാന്‍ നിര്‍ദേശിക്കുന്നു.

Other News in this category



4malayalees Recommends