വിക്ടോറിയയിലെ ലോക്കല്‍ കൗണ്‍സില്‍ ജീവനക്കാരുടെ ജീവിതം കൊറോണ പ്രതിസന്ധിക്കിടെ ചോദ്യചിഹ്നമാകുന്നു; സ്‌റ്റേറ്റ്-ഫെഡറല്‍ ജോബ് സ്‌കീമുകള്‍ ഇവര്‍ക്ക് നിഷേധിച്ചത് 5000 ത്തോളം പേരെ കുരുക്കിലാക്കി; സ്റ്റേറ്റ് ഗവണ്‍മെന്റ് ഇടപെടണമെന്ന ആവശ്യം ശക്തം

വിക്ടോറിയയിലെ ലോക്കല്‍ കൗണ്‍സില്‍ ജീവനക്കാരുടെ ജീവിതം കൊറോണ പ്രതിസന്ധിക്കിടെ ചോദ്യചിഹ്നമാകുന്നു;  സ്‌റ്റേറ്റ്-ഫെഡറല്‍ ജോബ് സ്‌കീമുകള്‍ ഇവര്‍ക്ക് നിഷേധിച്ചത് 5000 ത്തോളം പേരെ കുരുക്കിലാക്കി; സ്റ്റേറ്റ് ഗവണ്‍മെന്റ് ഇടപെടണമെന്ന ആവശ്യം ശക്തം
കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ക്കിടെ ശമ്പളമില്ലാതെ പ്രതിസന്ധിയിലായ ലോക്കല്‍ കൗണ്‍സില്‍ ജീവനക്കാരെ വിക്ടോറിയയിലെ സ്‌റ്റേറ്റ് ഗവണ്‍മെന്റ് സഹായിക്കണമെന്ന ആവശ്യം ശക്തമായി. നിലവിലെ പ്രതിസന്ധിയില്‍ മറ്റ് ജീവനക്കാരെ സഹായിക്കാന്‍ വിക്ടോറിയന്‍ സര്‍ക്കാര്‍ ജോബ് സ്‌കീം ആരംഭിച്ചിരുന്നുവെങ്കിലും കൗണ്‍സില്‍ ജീവനക്കാരെ അതില്‍ നിന്നും ഒഴിച്ച് നിര്‍ത്തിയത് അവരുടെ സ്ഥിതി പരിതാപകരമാക്കി മാറ്റിയിരിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

നിലവിലെ പ്രതിസന്ധിയില്‍ കാഷ്വല്‍ പബ്ലിക്ക് സെക്ടര്‍ വര്‍ക്കര്‍മാരെ മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കോ അല്ലെങ്കില്‍ ഏജന്‍സികളിലേക്കോ വിന്യസിക്കുമെന്ന് ബുധനാഴ്ച ട്രഷറര്‍ ടിം പല്ലാസ് പ്രഖ്യാപിച്ചിരുന്നു.ഇവര്‍ക്ക് 14 ദിവസത്തേക്ക് 1500 ഡോളര്‍ നല്‍കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ ഈ ആനുകൂല്യങ്ങളില്‍ നിന്നെല്ലാം കൗണ്‍സില്‍ ജീവനക്കാരെ ഒഴിവാക്കിയതാണ് അവരുടെ നില പരുങ്ങലിലാക്കിയിരിക്കുന്നത്.

ഫെഡറല്‍ സര്‍ക്കാരിന്റെ ജോബ് സീക്കര്‍ പ്രോഗ്രാമില്‍ നിന്നും ലോക്കല്‍ കൗണ്‍സില്‍ വര്‍ക്കര്‍മാരെ ഒഴിവാക്കിയതും അവര്‍ക്ക് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോക്കല്‍ ഗവണ്‍മെന്റ് ഏതാണ്ട് 8000 കാഷ്വല്‍ വര്‍ക്കര്‍മാര്‍ക്കാണ് തൊഴില്‍ നല്‍കുന്നതെന്നും അവരില്‍ 5000 പേര്‍ നിലവില്‍ കൊറോണ വൈറസ് കാരണം കടുത്ത പ്രതിസന്ധിയിലായിരിക്കുന്നുവെന്നുമാണ് മുനിസിപ്പല്‍ അസോസിയേഷന്‍ വിക്ടോറിയ മുന്നറിയിപ്പേകുന്നത്.ഇവരെ സഹായിക്കാന്‍ സ്റ്റേറ്റ് ഗവണ്‍മെന്റ് അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.

Other News in this category



4malayalees Recommends