ഓസ്‌ട്രേലിയയിലെ കൊറോണ ട്രേസിംഗ് ആപ്പ് രാജ്യത്തെ പത്ത് ശതമാനം ഫോണുകളില്‍ പ്രവര്‍ത്തിക്കില്ലെന്ന ആശങ്ക ശക്തം; ഇത്തരക്കാര്‍ക്ക് കോവിഡ്‌സേഫ് ആപ്പിന്റെ സംരക്ഷണം ലഭിച്ചേക്കില്ലെന്ന് ഉത്കണ്ഠ; ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് അഞ്ച് മില്യണിലധികം പേര്‍

ഓസ്‌ട്രേലിയയിലെ കൊറോണ ട്രേസിംഗ് ആപ്പ് രാജ്യത്തെ പത്ത് ശതമാനം ഫോണുകളില്‍ പ്രവര്‍ത്തിക്കില്ലെന്ന ആശങ്ക ശക്തം; ഇത്തരക്കാര്‍ക്ക് കോവിഡ്‌സേഫ് ആപ്പിന്റെ സംരക്ഷണം ലഭിച്ചേക്കില്ലെന്ന് ഉത്കണ്ഠ; ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് അഞ്ച് മില്യണിലധികം പേര്‍
കൊറോണ ട്രേസിംഗ് ആപ്പായ കോവിഡ്‌സേഫ് അഞ്ച് മില്യണ്‍ ഓസ്‌ട്രേലിയക്കാര്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് അപ്രതീക്ഷിത വിജയമാണെങ്കിലും ഇത് പഴയ സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രവര്‍ത്തിക്കാത്തത് വെല്ലുവിളിയാണെന്ന് സമ്മതിച്ച് ഫെഡറല്‍ ഗവണ്‍മെന്റ് രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ 90 ശതമാനം സ്മാര്‍ട്ട്‌ഫോണുകളിലും ഈ ആപ്പ് പ്രവര്‍ത്തിക്കുമെങ്കിലും ശേഷിക്കുന്ന പഴയ ഫോണുകളില്‍ ഈ ആപ്പ് പ്രവര്‍ത്തിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസറായ പോള്‍ കെല്ലി പറയുന്നത്.

ഈ സംശയം ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ (പ്രിന്‍സിപ്പല്‍) കമ്മിറ്റി അഥവാ എഎച്ച്പിപിസി ഇന്നലെ ഉയര്‍ത്തിയിരുന്നുവെന്നും കെല്ലി വെളിപ്പെടുത്തുന്നു. രാജ്യത്തെ ചില പഴയ സ്മാര്‍ട്ട്‌ഫോണുകളിലെ ഓപ്പറേറ്റിംഗ് സിസ്റ്റം വളരെ പഴയതായതിനാല്‍ ഈ ആപ്പ് പ്രവര്‍ത്തിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് ഈ കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നതെന്നും കെല്ലി പറയുന്നു. ഇതിനാല്‍ ഇത്തരക്കാരില്‍ ഈ ആപ്പ് കൊണ്ട് പ്രയോജനമുണ്ടായേക്കില്ലെന്ന ആശങ്ക സര്‍ക്കാരിനെ അലട്ടുന്നുണ്ട്.

പത്ത് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഫെഡറല്‍ ഗവണ്‍മെന്റ് കോവിഡ്‌സേഫ് ആപ്പ് ലോഞ്ച് ചെയ്തിരുന്നത്. സമൂഹത്തില്‍ കൊറോണ കോണ്‍ടാക്ട് ട്രേസിംഗ് അതിവേഗത്തില്‍ നിര്‍വഹിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.ഈ ആപ്പ് എല്ലാവരും ഡൗണ്‍ലോഡ് ചെയ്ത് കൊറോണ സമ്പര്‍ക്കത്തെക്കുറിച്ച് മുന്‍കൂട്ടി അറിയുന്നതിന് ശ്രമിക്കണമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ആവര്‍ത്തിച്ച് ഏവരെയും ഉദ്‌ബോധിപ്പിച്ചിരുന്നു. കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായാല്‍ ഞൊടിയിടെ അലേര്‍ട്ട് നല്‍കുന്ന ആപ്പാണിത്.

Other News in this category



4malayalees Recommends