ക്യൂന്‍സ്ലാന്‍ഡിലെ ഗവണ്‍മെന്റ് ജീവനക്കാരുടെ ശമ്പള വര്‍ധനവ് മരവിപ്പിക്കല്‍ നടപടി; കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തി പോലീസ്-ടീച്ചേര്‍സ് യൂണിയനുകള്‍;ജൂലൈയില്‍ വരുത്താനിരുന്ന 2.5 ശതമാനം ശമ്പള വര്‍ധനവ് കൊറോണയാല്‍ വേണ്ടെന്ന് വച്ച് സ്റ്റേറ്റ് ഗവണ്‍മെന്റ്

ക്യൂന്‍സ്ലാന്‍ഡിലെ ഗവണ്‍മെന്റ് ജീവനക്കാരുടെ ശമ്പള വര്‍ധനവ് മരവിപ്പിക്കല്‍ നടപടി; കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തി പോലീസ്-ടീച്ചേര്‍സ് യൂണിയനുകള്‍;ജൂലൈയില്‍ വരുത്താനിരുന്ന 2.5 ശതമാനം ശമ്പള വര്‍ധനവ് കൊറോണയാല്‍ വേണ്ടെന്ന് വച്ച് സ്റ്റേറ്റ് ഗവണ്‍മെന്റ്
കൊറോണ വൈറസ് പ്രതിസന്ധിക്കിടെ എല്ലാ ഗവണ്‍മെന്റ് ജീവനക്കാരുടെയും ശമ്പള വര്‍ധനവ് മരവിപ്പിക്കാനുള്ള ക്യൂന്‍സ്ലാന്‍ഡ് സര്‍ക്കാരിന്റെ നടപടിക്കെതിരെ എതിര്‍പ്പ് ശക്തം. സ്റ്റേറ്റിലെ ഏറ്റവും ശക്തമായ രണ്ട് യൂണിയനുകളാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കൊറോണ തീര്‍ത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ശമ്പള വര്‍ധനവ് മരവിപ്പിക്കാനുളള വിവാദ തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.

ക്യൂന്‍സ്ലാന്‍ഡിലെ പോലീസ് യൂണിയനും ടീച്ചേര്‍സ് യൂണിയനുമാണ് ഇക്കാര്യത്തില്‍ കടുത്ത എതിര്‍പ്പുമായി മുന്നോട്ട് വന്നിരിക്കുന്നത്.ഇത് തികച്ചും അസ്വീകാര്യമായ നടപടിയാണെന്നാണ് പോലീസ് യൂണിയന്‍ പ്രസിഡന്റായ ലാന്‍ ലീവേര്‍സ് പ്രതികരിച്ചിരിക്കുന്നത്. ശമ്പളം വര്‍ധിപ്പിക്കാമെന്ന കരാറുകളില്‍ നിന്നും ലേബര്‍ ഗവണ്‍മെന്റ് പിന്‍വാങ്ങിയതിനോട് ഒരിക്കലും യോജിക്കാനാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരമൊരു ഡീല്‍ എന്നാല്‍ ഡീലാണെന്നും അത് നിയമപരമായ പിന്തുണയുള്ളതാണെന്നും സര്‍ക്കാര്‍ മറക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

ടീച്ചര്‍മാര്‍ ഇതിന് മുമ്പില്ലാത്ത വിധം കഠിനമായി ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യമാണിപ്പോഴുള്ളതെന്നും അതിന് പകരമായി അവരുടെ ശമ്പളം വര്‍ധിപ്പിക്കുന്നത് മരവിപ്പിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും ടീച്ചേര്‍സ് യൂണിയന്‍ പ്രസിഡന്റ് കെവിന്‍ ബേറ്റ്‌സ് പ്രതികരിച്ചു. കഴിഞ്ഞ മാസമായിരുന്നു ശമ്പള വര്‍ധനവ് മരവിപ്പിക്കാനുള്ള വിവാദ തീരുമാനം പ്രീമിയര്‍ അന്നാസ്റ്റാസിയ പാലസ്‌കുക്ക് കൈക്കൊണ്ടിരുന്നത്. ബ്രിസ്ബാന്‍ സിറ്റി കൗണ്‍സില്‍ അതിന് മുമ്പ് സമാനമായ തീരുമാനമെടുത്തിരുന്നു. ഈ വരുന്ന ജൂലൈ ഒന്ന് മുതല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് വരുത്താനിരുന്ന 2.5 ശതമാനം ശമ്പള വര്‍ധനവ് മരവിപ്പിക്കുകയായിരുന്നു.

Other News in this category



4malayalees Recommends