ഓസ്‌ട്രേലിയല്‍ കാപിറ്റല്‍ ടെറിട്ടെറിയിലെ കൊറോണ കാലത്തെ തെരഞ്ഞെടുപ്പ് അടിമുടി വ്യത്യസ്തമായതാവും; വീട് വീടാന്തരം കയറിയിറങ്ങിയും തെരുവില്‍ മൈക്ക് കെട്ടിയുള്ള പ്രചാരണങ്ങളുമുണ്ടാവില്ല; സോഷ്യല്‍ മീഡിയ പ്രചാരണത്തിനുള്ള നിര്‍ണായക പ്ലാറ്റ്‌ഫോമാകും

ഓസ്‌ട്രേലിയല്‍ കാപിറ്റല്‍ ടെറിട്ടെറിയിലെ കൊറോണ കാലത്തെ തെരഞ്ഞെടുപ്പ് അടിമുടി വ്യത്യസ്തമായതാവും; വീട് വീടാന്തരം കയറിയിറങ്ങിയും തെരുവില്‍ മൈക്ക് കെട്ടിയുള്ള പ്രചാരണങ്ങളുമുണ്ടാവില്ല; സോഷ്യല്‍ മീഡിയ പ്രചാരണത്തിനുള്ള നിര്‍ണായക പ്ലാറ്റ്‌ഫോമാകും
കൊറോണ ഭീഷണിക്കിടെ എത്തിച്ചേര്‍ന്നിരിക്കുന്ന ഓസ്‌ട്രേലിയല്‍ കാപിറ്റല്‍ ടെറിട്ടെറിയിലെ തെരഞ്ഞെടുപ്പിന്റെ പ്രചാരണവും നടത്തിപ്പും ഏറെ വ്യത്യസ്തമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് കൊവിഡ് ഭീഷണിയെ ഏതാണ്ട് പിടിച്ച് നിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും കരുതല്‍ തുടരേണ്ടതിനാല്‍ അതിന് യോജിച്ച വിധത്തിലായിരിക്കും ഇവിടുത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനാല്‍ ഇവിടുത്തെ സ്ഥാനാര്‍ത്ഥികള്‍ കൂട്ടം കൂടിയുള്ള പതിവ് പ്രചാരണ രീതികള്‍ പാടെ ഉപേക്ഷിക്കുന്നതായിരിക്കും.

മറിച്ച് ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ക്കും സാമൂഹിക അകലം ഒഴിവാക്കിയുള്ള പ്രചാരണങ്ങളുമായിരിക്കും ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പില്‍ നടത്താന്‍ പോകുന്നത്.ഓരോ വീടുകളിലും കയറിയിറങ്ങിയുള്ള പ്രചാരണങ്ങളും ജനക്കൂട്ടത്തെ വിളിച്ച് കൂട്ടിയുളള പാര്‍ട്ടി മീറ്റിംഗുകളും ഈ പ്രാവശ്യത്തെ തെരഞ്ഞെടുപ്പിന് അന്യമായിരിക്കും. തെരുവുകളില്‍ സ്ഥാനാര്‍ത്ഥികളിറങ്ങി കണ്ണില്‍ കണ്ടവരുടെയെല്ലാം കൈ പിടിച്ച് കുലുക്കി വോട്ട് ചോദിക്കുന്ന രീതികളും ഇപ്രാവശ്യം അനുവദനീയമായിരിക്കില്ല.

ഈ ഒരു സാഹചര്യത്തില്‍ ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയവ അടക്കമുളള സോഷ്യല്‍ മീഡിയകള്‍ ഈ പ്രാവശ്യത്തെ വോട്ടെടുപ്പിനെ നിര്‍ണായകമായി സ്വാധീനിക്കുമെന്നുറപ്പാണ്. സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ വാഗ്ദാനങ്ങളും മറ്റും ഈ പ്ലാറ്റ്‌ഫോമുകളിലൂടെ ആയിരിക്കും ജനങ്ങളിലെത്തിക്കാന്‍ പോകുന്നത്.നിലവിലെ സാഹചര്യത്തില്‍ കാന്‍ബറയിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ തന്നെ അടിമുടി മാറ്റങ്ങളുണ്ടാക്കാന്‍ വഴിയൊരുക്കുമെന്നും അത് നല്ല കാര്യമാണെന്നും അഭിപ്രായപ്പെടുന്ന നിരവധി പേരും ഇതിനിടെ രംഗത്തെത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends