ഈസ്റ്റ്-സെന്‍ട്രല്‍ കാനഡയിലുള്ള പ്രവിശ്യയായ ഒന്റാറിയോവില്‍ പുതിയൊരു ബിസിനസ് ആരംഭിക്കുന്നതിനോ അല്ലെങ്കില്‍ ഒന്റാറിയോവില്‍ നിലവിലുള്ള ഒരു ബിസിനസ് വാങ്ങുന്നതിനോ ആഗ്രഹിക്കുന്നവരെ ഇവിടേക്കെത്തിക്കുന്നതിനാണ് ദി ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ എന്റര്‍പ്രണര്‍ സ്ട്രീം പ്രവര്‍ത്തിക്കുന്നത്.
എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് മോഡലിലൂടെയാണ് ഈ സ്ട്രീം പ്രവര്‍ത്തിക്കുന്നത്. ഇത് പ്രകാരം ഈ സ്ട്രീമിലൂടെ ഇവിടെയെത്താന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഒരു പ്രൊഫൈല്‍ പൂര്‍ത്തിയാക്കുകയും തങ്ങളുടെ വര്‍ക്ക് എക്‌സ്പീരിയന്‍സ്, ഇന്‍വെസ്റ്റ്‌മെന്റുകള്‍, മനുഷ്യ മൂലധനം തുടങ്ങിയവയെക്കുറിച്ച് നിരവധി വിവരങ്ങള്‍ പ്രദാനം ചെയ്യുകയും വേണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ ഉത്തരങ്ങള്‍ക്ക് അനുസരിച്ചാണ് സ്‌കോറേകുന്നത്. ഇത്തരത്തില്‍ പരമാവധി ലഭിക്കുന്ന സ്‌കോര്‍ 170 പോയിന്റുകളാണ്.
ഇതില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു ടെംപററി വര്‍ക്ക് പെര്‍മിറ്റ് സപ്പോര്‍ട്ട് ലെറ്റര്‍ ലഭിക്കുന്നതാണ്. പെര്‍ഫോമന്‍സ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തിലാണിത് നല്‍കുന്നത്. ഇതിലൂടെ അവര്‍ക്ക് ഒന്റാറിയോവില്‍ ബിസിനസ് ആരംഭിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ ബിസിനസ് ആരംഭിക്കുന്നതിനായി നിക്ഷേപം, തൊഴില്‍ നല്‍കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ഇത്തരക്കാരെ പിന്നീട് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനായി ഒന്റാറിയോ നോമിനേറ്റ് ചെയ്യുന്നതായിരിക്കും. ഈ സ്ട്രീമിലേക്ക് ഏറ്റവും ഒടുവില്‍ ഡ്രോ നടന്നത് 2018നവംബര്‍ 23നായിരുന്നു. ഇതില്‍ ഇമിഗ്രന്റ് എന്റര്‍പ്രണര്‍മാര്‍ക്ക് 15 ഇന്‍വിറ്റേഷന്‍ ടു അപ്ലൈ പ്രദാനം ചെയ്തു.ഏറ്റവും പുതിയ ഡ്രോയിലെ മിനിമം സ്‌കോര്‍ 112 ആയിരുന്നു.