മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം 2019ലെ രണ്ടാമത്തെ ഡ്രോ നടത്തി; സ്‌കില്‍ഡ് ഓവര്‍സീസ്, സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ മാനിട്ടോബ, ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ ഇമിഗ്രേഷന്‍ സ്ട്രീമുകളിലേക്ക് 456 ഇന്‍വിറ്റേന്‍സ് ടു അപ്ലൈ ഇഷ്യൂ ചെയ്തു

മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം 2019ലെ രണ്ടാമത്തെ ഡ്രോ നടത്തി; സ്‌കില്‍ഡ് ഓവര്‍സീസ്, സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ മാനിട്ടോബ, ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ ഇമിഗ്രേഷന്‍ സ്ട്രീമുകളിലേക്ക് 456 ഇന്‍വിറ്റേന്‍സ്  ടു അപ്ലൈ ഇഷ്യൂ ചെയ്തു
മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം 2019ലെ രണ്ടാമത്തെ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് ഡ്രോ ജനുവരി 31ന് നടത്തി. സ്‌കില്‍ഡ് ഓവര്‍സീസ്, സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ മാനിട്ടോബ, ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ ഇമിഗ്രേഷന്‍ സ്ട്രീമുകളിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായാണ് ഈ ഡ്രോ നടത്തിയിരിക്കുന്നത്. മാനിട്ടോബ പ്രൊവിന്‍ഷ്യന്‍ നോമിനീ പ്രോഗ്രാം(എംപിഎന്‍പി) എന്നാണിത് അറിയപ്പെടുന്നത്.

ഈ മൂന്ന് സ്ട്രീമുകളിലുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി പെര്‍മനന്റ് റെസിഡന്‍സിനായുള്ള പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കുന്നതിനാണ് എംപിഎന്‍പി 456 ഇന്‍വിറ്റേന്‍സ് ടു അപ്ലൈ ഈ ഡ്രോയിലൂടെ ഇഷ്യൂ ചെയ്തിരിക്കുന്നത്. എംപിഎന്‍പിയുടെ സ്‌കില്‍ഡ് ഓവര്‍സീസ്, സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ മാനിട്ടോബ, ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ ഇമിഗ്രേഷന്‍ സ്ട്രീമുകള്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒരു എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് (ഇഒഐ) സിസ്റ്റമാണ് അനുവര്‍ത്തിക്കുന്നത്.

എംപിഎന്‍പിയുടെ ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ സ്ട്രീമിന് കീഴില്‍ ഇമിഗ്രേഷന് അപേക്ഷിക്കാനാഗ്രഹിക്കുന്നവരും അര്‍ഹതയുള്ള ഗ്രാജ്വേറ്റുകളുമായവര്‍ ആദ്യം ഇതിനായി ഒരു ഇന്‍ഫര്‍മേഷന്‍ സെഷനായി രജിസ്ട്രര്‍ ചെയ്യണമെന്നാണ് മാനിട്ടോബ ഗവണ്‍മെന്റ് നിഷ്‌കര്‍ഷിക്കുന്നത്. ഇഒഐ സിസ്റ്റത്തിന് കീഴില്‍ ഉദ്യോഗാര്‍ത്ഥികള്‍ ആദ്യം ഒരു പ്രൊഫൈല്‍ രജിസ്ട്രര്‍ ചെയ്യുകയും തുടര്‍ന്ന് തങ്ങളുടെ വിദ്യാഭ്യാസം, വര്‍ക്ക് എക്‌സ്പീരിയന്‍സ്, ഇംഗ്ലീഷ് അല്ലെങ്കില്‍ ഫ്രഞ്ചിലുള്ള പരിചയം, മറ്റ് ഘടകങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദാനം ചെയ്യണം.

Other News in this category4malayalees Recommends