കാനഡ ജനുവരിയില്‍ 40,000ത്തില്‍ അധികം ഇമിഗ്രേഷന്‍ അപേക്ഷകര്‍ക്കായി വാതില്‍ തുറന്നു; ഈ വര്‍ഷം അവസാനത്തോടെ 331,000 പേര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സി ; 2021 ഓടെ ഒരു മില്യണ്‍ കുടിയേറ്റക്കാരെ ഇവിടേക്കെത്തിക്കുമെന്ന ലക്ഷ്യത്തിലെത്തുമെന്ന് സൂചന

കാനഡ ജനുവരിയില്‍ 40,000ത്തില്‍ അധികം ഇമിഗ്രേഷന്‍ അപേക്ഷകര്‍ക്കായി വാതില്‍ തുറന്നു; ഈ വര്‍ഷം അവസാനത്തോടെ 331,000 പേര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സി ; 2021 ഓടെ ഒരു മില്യണ്‍ കുടിയേറ്റക്കാരെ ഇവിടേക്കെത്തിക്കുമെന്ന ലക്ഷ്യത്തിലെത്തുമെന്ന് സൂചന
ജനുവരിയില്‍ കാനഡ 40,000ത്തില്‍ അധികം ഇമിഗ്രേഷന്‍ അപേക്ഷകര്‍ക്കായി വാതില്‍ തുറന്ന് കൊടുത്തുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇതിനാല്‍ 2021 ഓടെ ഒരു മില്യണ്‍ കുടിയേറ്റക്കാരെ ഇവിടേക്കെത്തിക്കുമെന്ന ലക്ഷ്യത്തില്‍ കാനഡ എത്തിച്ചേരുമെന്ന പ്രതീക്ഷ ശക്തമായിരിക്കുകയുമാണ്. 2019ലെ ആദ്യ മാസത്തിലെ പ്രവണതയിലൂടെ ഇക്കാര്യം ഏതാണ്ടുറപ്പാിരിക്കുന്നുവെന്നാണ് ഇമിഗ്രേഷന്‍ വിദഗ്ധര്‍ തറപ്പിച്ച് പറയുന്നത്.

ഏറ്റവും പുതിയ കണക്ക് പ്രകാരം ഇക്കഴിഞ്ഞ ജനുവരിയില്‍ ഗവണ്‍മെന്റ് ഓഫ് കാനഡയും പ്രൊവിന്‍സുകളും നിര്‍ണായകമായ എക്കണോമിക് ഇമിഗ്രേഷന്‍, ഫാമിലി സ്‌പോണ്‍സര്‍ഷിപ്പ് പ്രോഗ്രാമുകളിലൂടെ 40,000ത്തില്‍ അധികം പേര്‍ക്കാണ് ഇവിടേക്ക് കുടിയേറുന്നതിനുള്ള വാതില്‍ തുറന്ന് കൊടുത്തിരിക്കുന്നത്. കാനഡയുടെ മൂന്ന് വര്‍ഷത്തെ നിര്‍ണായകമായ ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാനിന്റെ പ്രധാനപ്പെട്ട ഘടകങ്ങളാണ് എക്കണോമിക് ഇമിഗ്രേഷന്‍, ഫാമിലി സ്‌പോണ്‍സര്‍ഷിപ്പ് എന്നിവ.

2019 അവസാനമാകുമ്പോഴേക്കും ഇവയിലൂടെ 331,000 പേര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സി നല്‍കാനാണ് കാനഡ ലക്ഷ്യമിടുന്നത്. ഇവരുടെ എണ്ണം 2020 ആകുമ്പോഴേക്കും 341,000ഉം 2021 ആകുമ്പോഴേക്കും 350,000ഉം ആക്കാനും കാനഡ ലക്ഷ്യമിടുന്നുണ്ട്.വരും വര്‍ഷങ്ങളില്‍ കാനഡയുടെ ലേബര്‍ ഫോഴ്‌സിന്റെ വര്‍ധന തുടരുന്നത് ഉറപ്പാക്കുന്നതിനും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും ഒരു ശതമാനം ഇമിഗ്രേഷന്‍ നിരക്ക് പാലിക്കണമെന്ന നിര്‍ദേശം ശക്തമായിട്ടുണ്ട്.

Other News in this category4malayalees Recommends