പെരുന്നാള്‍ അവധിക്കാലത്തേക്ക് അധിക സര്‍വീസുകളുമായി എയര്‍ ഇന്ത്യ; മസ്കറ്റില്‍ നിന്നും കൊച്ചിയിലേക്കാണ് സര്‍വീസുകള്‍
പെരുന്നാള്‍ അവധിക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. മസ്കറ്റില്‍ നിന്നും കൊച്ചിയിലേക്കാണ് അധിക സര്‍വീസുകള്‍. ഓഗസ്റ്റ് എട്ടു മുതല്‍ 18 വരെയാകും സീസണ് സീസണ് സര്‍വീസുകള്‍. ഓഗസ്റ്റ് എട്ട്, ഒന്‍പത് തിയതികളില്‍ രാവിലെ ഏഴു മണിക്ക് മസ്കറ്റില്‍ നിന്നും വിമാനം പുറപ്പെടും. ഓഗസ്റ്റ് 10, 11 തിയതികളില്‍ രാവിലെ 7.15നാണ് പുറപ്പെടുന്നത്. 17നും 18നും പുലര്‍ച്ചെ 4.40നും വിമാനം പുറപ്പെടും.
നിലവില്‍ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന നിരക്കുകള്‍ പ്രകാരം സര്‍വീസുകളില്‍ ഒരു ഭാഗത്തേക്ക് മാത്രം പോലും വലിയ ടിക്കറ്റ് നിരക്ക് കാണിക്കുന്നത്. ഇരട്ടിയിലധികമുള്ള നിരക്കുകള്‍ പ്രവാസികളുടെ നടുവൊടിക്കും.