ബഹ്‌റൈനിലെ മൂന്ന് മൂന്ന് ചരിത്ര സ്മാരകങ്ങള്‍ യുനസ്‌കോയുടെ ലോക പൈതൃക പട്ടികയുടെ പരിഗണനയില്‍

ബഹ്‌റൈനിലെ മൂന്ന് മൂന്ന് ചരിത്ര സ്മാരകങ്ങള്‍ യുനസ്‌കോയുടെ ലോക പൈതൃക പട്ടികയുടെ പരിഗണനയില്‍

ബഹ്‌റൈനിലെ മൂന്ന് ചരിത്ര സ്മാരകങ്ങള്‍ യുനസ്‌കോയുടെ ലോക പൈതൃക പട്ടികയുടെ പരിഗണന പട്ടികയില്‍ ഇടംപിടിച്ചതായി വെളിപ്പെടുത്തല്‍. ഹവര്‍ ദ്വീപ്, മനാമ പഴയ ടൗണ്‍, അവാലി ഓയില്‍ സെറ്റില്‍മെന്റ് എന്നീ പ്രദേശങ്ങളാണിത്. ഹവര്‍ ദ്വീപ് ബഹ്‌റൈനിലെ അവശേഷിക്കുന്ന മരുഭൂമിയാണ്. മനാമ പഴയ ടൗണ്‍ കഴിഞ്ഞ 150 വര്‍ഷത്തിനിടയില്‍ ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങളിലൊന്നാണ്. അവാലി ഓയില്‍ സെറ്റില്‍മെന്റ് അറേബ്യന്‍ മേഖലയില്‍ ആദ്യമായി എണ്ണ കണ്ടെത്തിയ സ്ഥലമാണ്. അടുത്തിടെ ബഹ്‌റൈനിലെ ബെറിയല്‍ മൗണ്ട്‌സ് ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിരുന്നു.

ഈ മൂന്ന് സ്ഥലങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നുള്ള ശുപാര്‍ശ രാജ്യം യു.എന്‍ തലത്തില്‍ നല്‍കിയിട്ടുണ്ട്. ജൂലൈ ആദ്യവാരത്തില്‍ അസര്‍ബൈജാനിലെ ബകുവില്‍ സമാപിച്ച യുനസ്‌കോ സമ്മേളനം അംഗീകരിച്ച ലോക പൈതൃക പട്ടികയിലേക്ക് ബഹ്‌റൈനിലെ ബെറിയല്‍ മൗണ്ട്‌സി (ശ്മശാനക്കുന്നുകള്‍) നെ തെരഞ്ഞെടുത്തത് രാജ്യത്തെ ചരിത്രഗവേഷകരെ ഏറെ ആഹ്ലാദിപ്പിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പുതിയ വാര്‍ത്ത



Other News in this category



4malayalees Recommends