ബഹ്‌റൈനില്‍ ജൂണ്‍ മാസം അനുഭവപ്പെട്ടത് 117 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിനങ്ങള്‍; താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകള്‍

ബഹ്‌റൈനില്‍ ജൂണ്‍ മാസം അനുഭവപ്പെട്ടത് 117 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിനങ്ങള്‍; താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകള്‍

ബഹ്‌റൈനില്‍ കഴിഞ്ഞ മാസം അനുഭവപ്പെട്ടത് 117 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിനങ്ങളെന്ന് റിപ്പോര്‍ട്ട്. 1946 ജൂണിനുശേഷം രാജ്യത്ത് ജൂണ്‍ മാസങ്ങളിലെ ശരാശരി താപനിലയില്‍ ഏറ്റവും കൂടുതലാണിത്.

അതികഠിനമായ ചൂട് അനുഭവപ്പെട്ട ജൂണ്‍ മാസം കഴിഞ്ഞ 117 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ചൂട് രേഖപ്പെടുത്തിയ കാലഘട്ടമാണെന്ന് ബഹ്‌റൈന്‍ മെട്രേറോളജിക്കല്‍ ഡയറക്ടേറ്റ് അധികൃതര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ജൂണിലെ ശരാശരി താപനില 40.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു. മുന്‍വര്‍ഷങ്ങളെക്കാള്‍ ഈ നാളുകളില്‍ ശരാശരി 4.5 ഡിഗ്രിസെല്‍ഷ്യസിന്റെ വര്‍ധനവുണ്ടായി.

2018 ജൂണില്‍ 35 ഡിഗ്രിസെല്‍ഷ്യസായിരുന്ന രാജ്യത്തെ താപനില 40 ഡിഗ്രിസെല്‍ഷ്യസ് കവിഞ്ഞതായി രേഖകള്‍ വ്യക്തമാക്കുന്നു. 1999 ജൂണിലെ ദിനങ്ങളില്‍ രേഖപ്പെടുത്തിയ അത്യുഷ്ണമായിരുന്നു ഇതിന് മുമ്പുള്ള സമീപകാല റെക്കോര്‍ഡ്. ഇത്തരത്തില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ബഹ്‌റൈന്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.



Other News in this category



4malayalees Recommends