ഒമാനില്‍ 272 തടവുകാര്‍ക്ക് പൊതുമാപ്പ്് നല്‍കാന്‍ തീരുമാനം; 272 പേരില്‍ 88 പേര്‍ വിദേശികള്‍

ഒമാനില്‍ 272 തടവുകാര്‍ക്ക് പൊതുമാപ്പ്് നല്‍കാന്‍ തീരുമാനം; 272 പേരില്‍ 88 പേര്‍ വിദേശികള്‍

ദേശീയ നവോഥാനദിനം പ്രമാണിച്ച് ഒമാനില്‍ 272 തടവുകാര്‍ക്ക് മോചനം. തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കിയുള്ള ഉത്തരവില്‍ ഒമാന്‍ ഭരണാധികാരിയും സര്‍വ്വസൈന്യാധിപനുമായ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയ്യിദ് ഒപ്പുവച്ചു. ദേശീയ നവോഥാനദിനമായ നാളെ തടവുകാര്‍ മോചിതരാകും. 272 പേരില്‍ 88 പേര്‍ വിദേശികളാണ്. മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ അറസ്റ്റിലായവരാണ് ഈ തടവുകാരില്‍ ഭൂരിഭാഗവും. ഇവരെ സ്വന്തം രാജ്യത്തേക്ക് നാടുകടത്തും. കഴിഞ്ഞ ഈദ് ആഘോഷവേളയിലും നാനൂറിലധികം പേര്‍ക്ക് ഒമാന്‍ പൊതുമാപ്പ് നല്‍കി വിട്ടയിച്ചിരുന്നു. ദേശീയ നവോഥാനദിനാഘോഷത്തിന്റെ ഭാഗമായി നാളെ പൊതുമേഖയ്ക്കും സ്വകാര്യമേഖലയ്ക്കും അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. വിപുലമായ ആഘോഷപരിപാടികളും നടക്കും



Other News in this category



4malayalees Recommends