ഒമാനില്‍ ശക്തമായ മഴ തുടരും ; വെള്ളപ്പൊക്ക സാധ്യത ; ജാഗ്രതാ നിര്‍ദ്ദേശം

ഒമാനില്‍ ശക്തമായ മഴ തുടരും ; വെള്ളപ്പൊക്ക സാധ്യത ; ജാഗ്രതാ നിര്‍ദ്ദേശം
ഞായറാഴ്ച പെയ്ത അതിശക്തമായ മഴയില്‍ കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ച ഒമാനില്‍ തിങ്കളാഴ്ചയും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഒപ്പം ശക്തമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. നോര്‍ത്ത് അല്‍ ശര്‍ഖിയ, സൗത്ത് അല്‍ ശര്‍ഖിയ, അല്‍ ദാഖിലിയ, മസ്‌കത്ത്, സൗത്ത് അല്‍ ബാത്തിന, അല്‍ ദാഹിറ എന്നീ ഗവര്‍ണറേറ്റുകളില്‍ പൂര്‍ണമായും നോര്‍ത്ത് അല്‍ ബാത്തിന, അല്‍ ബുറൈമി, മുസന്ദം, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലെ ചില ഭാഗങ്ങളിലുമാണ് മഴയും കാറ്റും പ്രതീക്ഷിക്കുന്നത്.

തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതല്‍ രാത്രി 10 മണി വരെ പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുമെന്ന് രാജ്യത്തെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് കീഴിലുള്ള നാഷണല്‍ മള്‍ട്ടി ഹസാര്‍ഡ് ഏര്‍ലി വാണിങ് സെന്റര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 30 മില്ലീമീറ്റര്‍ മുതല്‍ 120 മില്ലീമീറ്റര്‍ വരെ മഴ ലഭിച്ചേക്കാന്‍ സാധ്യതയുള്ളതിനാല്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ഇപ്പോഴത്തെ മഴ കാരണമാവും. ഇടിമിന്നലും ആലിപ്പഴ വര്‍ഷവും ഇതോടൊപ്പം ഉണ്ടാവും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

Other News in this category



4malayalees Recommends