ചെറിയ പെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിച്ച് ഒമാന്‍ ഭരണാധികാരി

ചെറിയ പെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിച്ച് ഒമാന്‍ ഭരണാധികാരി
ഒമാനിലെ സീബ് വിലായത്തില്‍ ചെറിയ പെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക്. വിലായത്തിലെ സയ്യിദ ഫാത്തിമ ബിന്‍ത് അലി മസ്ജിദിലാണ് സുല്‍ത്താന്‍ പെരുന്നാള്‍ നമസ്‌കാരം നടത്തിയത്.

ഒമാന്‍ മതകാര്യ മന്ത്രി മുഹമ്മദ് ബിന്‍ സൗദ് മാമറി പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഒമാനിലെ കിരീടാവകാശിയും സാംസ്‌കാരികകായിക, യുവജന മന്ത്രിയുമായ സയ്യിദ് തിയാസിന്‍ ബിന്‍ ഹൈതം അല്‍ സെയ്ദ്, മറ്റു രാജകുടുംബാംഗങ്ങള്‍, വിവിധ വകുപ്പുകളിലെ മന്ത്രിമാര്‍, വിലായത്തുകളിലെ അധികാരികള്‍, ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍, ഒമാന്‍ സായുധ സേനകളുടെ കമാന്‍ഡര്‍മാര്‍, മറ്റ് സൈനിക, സുരക്ഷാ ഏജന്‍സി തലവന്മാര്‍ എന്നിവരും ഭരണാധികാരിയോടൊപ്പം ഈദ് അല്‍ ഫിത്തര്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ എത്തി.

Other News in this category



4malayalees Recommends