മെല്‍ബണ്‍ സെ. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

മെല്‍ബണ്‍ സെ. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

മെല്‍ബണ്‍: ഭാരതീയ ക്രൈസ്തവ സഭയിലെ പ്രഥമ പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ 2019 നവംബര്‍ 1, 2 തീയതികളില്‍ വിവിധ പരിപാടികളോടെ മെല്‍ബണ്‍ സെ.ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഏറ്റവും ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.


മലങ്കര സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഈവര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകള്‍ നടക്കും.

ഒക്ടോബര്‍ മാസം ഇരുപത്തിയേഴാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ബഹുമാനപ്പെട്ട വികാരി ഫാ. സാം ബേബിയുടെ പ്രധാന കാര്‍മികത്വത്തില്‍ നടക്കുന്ന പെരുന്നാള്‍ കൊടിയേറ്റോടുകൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ഔദ്യോഗികമായി തുടക്കം കുറിക്കും.

ഈ വര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകളിലും അതിനോടുചേര്‍ന്നുള്ള മറ്റ് പ്രോഗ്രാമുകളിലും വിശ്വാസികളെവരും പ്രാര്‍ത്ഥനാപുര്‍വ്വം വന്നു സംബന്ധിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുമാറാകണമെന്ന് ഇടവക വികാരി റവ. ഫാ. സാം ബേബി അറിയിച്ചു. ഇടവകകൈക്കാരന്‍ ശ്രീ. ലജി ജോര്‍ജ്ജ്, സെക്രട്ടറി ശ്രീ. സക്കറിയ ചെറിയാന്‍ എന്നിവരടങ്ങിയ മാനേജിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി വികാരി അറിയിച്ചു.

Other News in this category



4malayalees Recommends