മെല്‍ബണ്‍ സെ. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടവക ദിന ആചരണം

മെല്‍ബണ്‍ സെ. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടവക ദിന ആചരണം

മെല്‍ബണ്‍: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ മെല്‍ബണ്‍ സെ. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക മലങ്കര സഭയുടെ ഒരു ദേവാലയം ആയി പ്രഖ്യാപിക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികം ജൂലൈ അഞ്ചാം തീയതി ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു.


വികാരി റവ. ഫാ. സാം ബേബി കാര്‍മികത്വം വഹിച്ച വി. കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് തിരുമേനിയും, മാതൃ ദേവാലയമായ സെ. മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഇടവക വികാരി റവ. ഫാ. C A ഐസക്കും ആശംസകള്‍ നല്‍കി. കഴിഞ്ഞ ഒരു വര്‍ഷം ദേവാലയത്തില്‍ നടന്ന വിവിധ പെരുന്നാളുകളുടെയും പ്രധാന പ്രവര്‍ത്തനങ്ങളുടെയും ഫോട്ടോ പ്രദര്‍ശനവും നടന്നു.

ഈ അവസരത്തില്‍ പങ്കെടുക്കുവാന്‍ താന്‍ ആഗ്രഹിച്ചിരുവെങ്കിലും കൊവിഡ്-19 നിയന്ത്രണങ്ങള്‍ മൂലം അത് സാധിക്കാതെ വന്നതിലുള്ള ദുഃഖം അഭിവന്ദ്യ തിരുമേനി തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി. പ്രാര്‍ത്ഥനാ പൂര്‍ണ്ണമായ തന്റെ ആത്മീയ സാന്നിധ്യം ഈ ഇടവകയുടെ കൂടെ എപ്പോഴും ഉണ്ടാവും എന്നും തിരുമേനി പറഞ്ഞു. ബഹു. സാം അച്ഛന്റെ നേതൃത്വത്തിലുള്ള എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും, ബഹു. ഐസക്ക് അച്ഛന്‍ ആശംസകള്‍ നേരുകയുണ്ടായി.

തദവസരത്തില്‍ തയ്യാറാക്കിയ സ്മരണിക ഇടവക കൈക്കാരന്‍ ശ്രീ. ലജി ജോര്‍ജ്, സെക്രട്ടറി ശ്രീ. സഖറിയ ചെറിയാന്‍ എന്നിവര്‍ക്ക് നല്‍കിക്കൊണ്ട് വികാരിയച്ചന്‍ പ്രകാശനം ചെയ്തു. പരി. പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിക്കപ്പെട്ടതിനാല്‍ ഓഷ്യാനിയ മേഖലയുടെ പരുമല എന്ന ഖ്യാതി നേടിയ ഈ ദേവാലയം, ഏത് പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലും ഏവര്‍ക്കും ആശ്വാസവും പ്രത്യാശയും നല്‍കിക്കൊണ്ട് പരിലസിക്കുന്നു. ദേവാലയത്തിന്റെ എല്ലാ വിധ നല്ല പ്രവത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നവര്‍ക്കുള്ള നന്ദി ബഹു. സാം അച്ചന്‍ തന്റെ സന്ദേശത്തില്‍ പ്രകാശിപ്പിച്ചു.

Other News in this category



4malayalees Recommends